ലോകസുന്ദരി പട്ടം ജമൈക്കയുടെ ടോണി ആന്‍ സിങ്ങിന്, ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം

15 Dec 2019 8:19 AM GMT
2018ലെ ലോകസുന്ദരി മെക്‌സിക്കോക്കാരിയായ വനേസ പോണ്‍സെയാണ് പുതിയ ലോകസുന്ദരിക്ക് കീരിടം അണിയിച്ചത്. 120 പേര്‍ പങ്കെടുത്ത മല്‍സരത്തില്‍ അവസാന റൗണ്ടില്‍ അഞ്ചുപേരാണ് ഇടം നേടിയത്.

മുഖ്യമന്ത്രിയെ തള്ളി ഗവര്‍ണര്‍; പൗരത്വനിയമത്തില്‍നിന്ന് കേരളത്തിന് മാറിനില്‍ക്കാനാവില്ല

15 Dec 2019 7:55 AM GMT
ഭരണഘടനയനുസരിച്ച് കേന്ദ്രം പാസാക്കുന്ന നിയമം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. നിയമത്തില്‍നിന്ന് കേരളത്തിന് മാറി നില്‍ക്കാനാവില്ല.

മകന്റെ വിവാഹത്തിന് ഡിജെ പാര്‍ട്ടി; സിപിഎം നേതാവിന് സസ്‌പെന്‍ഷന്‍

15 Dec 2019 7:33 AM GMT
ആലപ്പുഴ കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റി അംഗം സി വി മനോഹരനെയാണ് ആറുമാസത്തേക്ക് സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ഏരിയാ കമ്മിറ്റി യോഗത്തിലാണ് തീരുമാനമുണ്ടായത്.

ദേശീയ സ്‌കൂള്‍ മീറ്റ്: കേരളത്തിന് കിരീടം; ആന്‍സി സോജന്‍ മീറ്റിലെ താരം

15 Dec 2019 7:15 AM GMT
ദേശീയ സ്‌കൂള്‍ കായികമേളയില്‍ കേരളം തുടര്‍ച്ചയായ ഇരുപതാം കിരീടമാണ് ഉയര്‍ത്തുന്നത്. റിലേയിലും മെഡല്‍ നേടിയതോടെ ആന്‍സി സോജന്‍ മീറ്റിലെ മികച്ച താരവുമായി. അവസാന മീറ്റിന് ഇറങ്ങിയ ആന്‍സി നാലുസ്വര്‍ണമാണ് സ്വന്തമാക്കിയത്. 273 പോയിന്റ് നേടിയാണ് കേരളം കിരീടനേട്ടം സ്വന്തമാക്കിയത്.

മാര്‍ക്കുദാന വിവാദം: നാളെ വിസിമാരുടെ യോഗം; ഗവര്‍ണറുടെ തെളിവെടുപ്പ് ജനുവരി ആദ്യം

15 Dec 2019 6:50 AM GMT
കൊച്ചിയിലാണ് യോഗം ചേരുക. എംജി, കെടിയു, കണ്ണൂര്‍, കേരള അടക്കമുള്ള സര്‍വകലാശാലകളിലെ മാര്‍ക്ക് ദാന വിവാദത്തില്‍ ഗവര്‍ണര്‍ക്ക് കടുത്ത അതൃപ്തിയുണ്ട്.

ഫത്തേപ്പൂര്‍ ബലാല്‍സംഗം: പ്രതി അറസ്റ്റില്‍; പെണ്‍കുട്ടിയുടെ നില അതീവഗുരുതരമായി തുടരുന്നു

15 Dec 2019 6:35 AM GMT
വെന്റിലേറ്ററിന്റെ സഹായത്താലാണ് പെണ്‍കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നതെന്ന് കാണ്‍പൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ അവസ്ഥയെക്കുറിച്ച് ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടുണ്ടെന്ന് ലാല ലജ്പത് റായ് ആശുപത്രിയിലെ മെഡിക്കല്‍ ഓഫിസര്‍ അനുരാഗ് രാജോറിയ വ്യക്തമാക്കി.

ലൈവ് റിപോര്‍ട്ടിങ്ങിനിടെ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചയാള്‍ അറസ്റ്റില്‍ (വീഡിയോ)

15 Dec 2019 5:44 AM GMT
സംഭവത്തില്‍ ജോര്‍ജിയ സ്‌റ്റേറ്റ്‌ബോറോ സ്വദേശിയായ തോമസ് കാലവേ (43) എന്നയാളെ പോലിസ് അറസ്റ്റുചെയ്തു. കഴിഞ്ഞദിവസം സാവന്ന പാലത്തില്‍നിന്ന് തല്‍സമയം മാരത്തണ്‍ റിപോര്‍ട്ട് ചെയ്യുകയായിരുന്നു അലക്‌സ് ബൊസാര്‍ജാന്‍.

1,300 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘം അറസ്റ്റില്‍

15 Dec 2019 5:19 AM GMT
പിടിയിലായ മയക്കുമരുന്ന് സംഘത്തിന് ഡല്‍ഹി, പഞ്ചാബ്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ കൂടാതെ ആസ്‌ത്രേലിയ, കാനഡ, അമേരിക്ക, ഇന്തോനീസ്യ, ശ്രീലങ്ക, കൊളംബിയ, മലേസ്യ, നൈജീരിയ എന്നിവിടങ്ങളില്‍ ആഗോളബന്ധമുണ്ടെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.

ഫാത്തിമ ലത്തീഫിന്റെ മരണം: സിബിഐ അന്വേഷണത്തിന് തമിഴ്‌നാട് സര്‍ക്കാരിന്റെ ശുപാര്‍ശ

15 Dec 2019 4:27 AM GMT
അന്വേഷണം സിബിഐയ്ക്ക് കൈമാറാന്‍ തയ്യാറാണെന്ന് ചൂണ്ടിക്കാട്ടി ഡിജിപിയും ചെന്നൈ പോലിസ് കമ്മീഷണറും സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നു.

തിരുവനന്തപുരത്ത് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ട്രെയിന്‍തട്ടി മരിച്ചനിലയില്‍

15 Dec 2019 3:59 AM GMT
തിരുവനന്തപുരം സെന്‍ട്രല്‍ എക്‌സെസ് ആന്റ് ഇന്‍കം ടാക്‌സ് ഓഫിസില്‍ ജോലിചെയ്യുന്ന കോട്ടയം അയ്മനം സ്വദേശി മോന്‍സണ്‍ വര്‍ഗീസ് ആണ് മരിച്ചത്.

നെടുമ്പാശ്ശേരിയില്‍ 66 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

15 Dec 2019 3:38 AM GMT
റിയാദില്‍നിന്നും ജിദ്ദയില്‍നിന്നുമെത്തിയ മലപ്പുറം, കോഴിക്കോട് സ്വദേശികളായ രണ്ട് യാത്രക്കാരില്‍നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്.

ദലിത് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; യുവാവ് റിമാന്‍ഡില്‍

14 Dec 2019 7:52 PM GMT
ആനയാംകുന്ന് മുരിങ്ങംപുറായി സ്വദേശി റിനാസിനെയാണ് താമരശ്ശേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് കസ്റ്റഡിയിലെടുത്ത പ്രതിയെ ശനിയാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം താമരശ്ശേരി മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കുകയായിരുന്നു.

ഡല്‍ഹിയില്‍ വീടിനുള്ളില്‍ തീപ്പിടിത്തം: മൂന്ന് സ്ത്രീകള്‍ മരിച്ചു; നാലുപേര്‍ക്ക് പരിക്ക്

14 Dec 2019 6:54 PM GMT
അപകടത്തില്‍ മറ്റ് നാലുപേര്‍ക്ക് പരിക്കേറ്റു. കാന്ത (75), കിരണ്‍ ശര്‍മ (65), സോമവതി (42) എന്നിവരാണ് മരിച്ചത്. അഗ്‌നിശമന സേനയെത്തിയാണ് തീയണച്ചത്.

വംശവെറിയുടെ പൗരത്വ ഭേദഗതി ബില്‍ ബഹിഷ്‌കരിക്കുക: മഹല്ല് ഐക്യവേദി

14 Dec 2019 6:40 PM GMT
മഹാത്മാവിനെ കൊന്നവരാണ് രാജ്യത്തെ മുസ്‌ലിംകളുടെ പൗരത്വം ചോദിക്കുന്നത്. ഭരണഘടനയെ തകര്‍ക്കുന്ന ഈ ബില്‍ രാജ്യത്തിന്റെ ഒത്തൊരുമയും സാഹോദര്യവും തകര്‍ക്കാനും വേര്‍തിരിവുണ്ടാക്കാനുമുളള ഫാഷിസ്റ്റുകളുടെ തന്ത്രമാണ്.

അക്രമങ്ങള്‍ തുടര്‍ന്നാല്‍ ബംഗാളില്‍ രാഷ്ട്രപതി ഭരണം ആവശ്യപ്പെടുമെന്ന് ബിജെപി

14 Dec 2019 6:17 PM GMT
അക്രമം വ്യാപിക്കുന്നത് തടയാനുള്ള നടപടികള്‍ മമത ബാനര്‍ജി സ്വീകരിക്കുന്നില്ല. കഴിഞ്ഞ രണ്ടുദിവസമായി ബംഗാളില്‍ അക്രമം നടന്നിട്ടും അടിച്ചമര്‍ത്താന്‍ ശ്രമിക്കാതെ സര്‍ക്കാര്‍ കാഴ്ചക്കാരനെപ്പോലെ ഇരിക്കുകയാണ്.

പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം കത്തുന്നു; കേരളത്തിലേക്കുള്ള ട്രെയിനുകള്‍ റദ്ദാക്കി

14 Dec 2019 5:22 PM GMT
ഇന്ന് വൈകീട്ട് 4.55ന് തിരുവനന്തപുരത്തുനിന്ന് ഷാലിമാറിലേക്ക് പുറപ്പെട്ട ഷാലിമാര്‍ എക്‌സ്പ്രസ് രാത്രി 9.20ന് എറണാകുളം ജങ്ഷനില്‍ യാത്ര അവസാനിപ്പിച്ചു. ഇതിലെ യാത്രക്കാര്‍ക്കുവേണ്ടി ഈ ട്രെയിന്‍ തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തും.

പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭം: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മല്‍സരങ്ങള്‍ മാറ്റി

14 Dec 2019 5:03 PM GMT
മിസോറാമില്‍ ജനുവരി 10 മുതല്‍ 23 വരെയാണ് ഫൈനല്‍ റൗണ്ട് മല്‍സരങ്ങള്‍ നടക്കേണ്ടിയിരുന്നത്.

വനിതാ ഐഎഎസ് ഉദ്യോഗസ്ഥരോട് മോശം പെരുമാറ്റം: ബിശ്വനാഥ് സിന്‍ഹ അവധിയില്‍

14 Dec 2019 3:24 PM GMT
മൂന്നുമാസത്തെ അവധി അപേക്ഷയാണ് ചീഫ് സെക്രട്ടറിക്ക് സിന്‍ഹ നല്‍കിയത്. അവധിക്ക് അപേക്ഷ നല്‍കിയ സിന്‍ഹ അതിനു മുമ്പായി സെക്രട്ടറിമാരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍നിന്നും സ്വയം പുറത്തുപോവുകയും ചെയ്തു.

പൗരത്വ ഭേദഗതി ഹര്‍ത്താല്‍: കുപ്രചരണങ്ങളെ തള്ളിക്കളയണമെന്ന് സംയുക്തസമിതി

14 Dec 2019 3:04 PM GMT
പൗരത്വ ഭേദഗതി ആക്ടും എന്‍ആര്‍സിയും നടപ്പാക്കുന്നതോടെ ഇന്ത്യന്‍ ഭരണഘടനയുടെ മരണമാണ് സംഭവിക്കുന്നത്. രാജ്യത്ത് ജനിച്ച് ജീവിക്കുന്ന ജനങ്ങളുടെ പൗരതമില്ലാതാക്കി അവരെ രാജ്യമില്ലാത്ത ജനതയാക്കുകയെന്ന ലക്ഷ്യം വച്ചാണ് എന്‍ആര്‍സി തയ്യാറാക്കുന്നത്.

ദേശീയ മരുന്നുവില നിയന്ത്രണസമിതിയുടെ പുതുക്കിയ വിലവിവര പട്ടികയില്‍ 21 ജീവന്‍രക്ഷാ മരുന്നുകള്‍കൂടി

14 Dec 2019 2:54 PM GMT
പുതിയ ഉത്തരവുപ്രകാരം എലിപ്പനി, കുഷ്ഠരോഗം, മലേറിയ, എയ്ഡ്‌സ് രോഗികള്‍ക്കുണ്ടാവുന്ന അണുബാധകള്‍, വൃക്കരോഗികള്‍ തുടങ്ങിയവര്‍ക്കെല്ലാം ചുരുങ്ങിയ ചെലവില്‍ ഫലവത്തായ ചികില്‍സ ലഭ്യമാക്കാന്‍ പൊതുജനാരോഗ്യ സംവിധാനത്തിന് കഴിയുമെന്ന് ആരോഗ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

ഇന്റലിജന്‍സ്, എന്‍ഫോഴ്‌സ്‌മെന്റ് സംവിധാനങ്ങള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് നാഗാലാന്റ് ഗവര്‍ണര്‍

14 Dec 2019 2:13 PM GMT
സൈബര്‍ ലോകത്തെ സുരക്ഷാഭീഷണികളുടെ ഉത്തരവാദി ആരെന്ന് നിര്‍ണയിക്കുന്നത് വന്‍വെല്ലുവിളിയാണ്. പൂര്‍ണമായും തെളിവില്ലാതെ അത്തരമൊരു നിര്‍ണയം സാധ്യമല്ല.

ലൂസി കളപ്പുരയുടെ പുസ്തകം കണ്ടുകെട്ടാന്‍ ഹൈക്കോടതി ഉത്തരവെന്ന് ക്രൈസ്തവസംഘടന

14 Dec 2019 1:30 PM GMT
പുസ്തകം കണ്ടുകെട്ടാനുള്ള കോടതി ഉത്തരവ് സ്വാഗതാര്‍ഹമെന്ന് സംഘടന വിവിധ രൂപതകള്‍വഴി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

പൗരത്വ ഭേദഗതി നിയമം ആക്രമിച്ചത് ഇസ്‌ലാമിനെയല്ല, ഇന്ത്യന്‍ സമൂഹത്തെ: ഡോ. ലെനിന്‍ രഘുവംശി

13 Dec 2019 6:30 PM GMT
അയോധ്യയില്‍ ഒരുനാള്‍ ബാബരി മസ്ജിദ് ഉയരുക തന്നെ ചെയ്യുമെന്നും അതിന് വേണ്ടി നിങ്ങളുടെ മനസ്സുകളില്‍ മിനാരങ്ങള്‍ പണിതുയര്‍ത്തണമെന്നും എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി പറഞ്ഞു.

കിയാല്‍ വികസനം: എംപിമാര്‍ സിവില്‍ ഏവിയേഷന്‍ സെക്രട്ടറിയെ കണ്ടു

13 Dec 2019 9:52 AM GMT
കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍നിന്നും ജിദ്ദയിലേക്കും ദമ്മാമിലേക്കും എയര്‍ ഇന്ത്യയുടെ വൈഡ് ബോഡി എയര്‍ക്രാഫ്റ്റിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ സിവില്‍ ഏവിയേഷന്‍ സെക്രട്ടറിയെ കണ്ട് എംപിമാരായ കെ സുധാകരന്‍, കെ മുരളീധരന്‍, കെ കെ രാഗേഷ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍ നല്‍കിയ സംയുക്ത നിവേദനത്തില്‍ ആവശ്യപ്പെട്ടു.

പൗരത്വ ഭേദഗതി നിയമം: മുസ്‌ലിം ലീഗിന്റെ ഹരജിയില്‍ ചെന്നിത്തല കക്ഷിചേരും

13 Dec 2019 9:24 AM GMT
മുഖ്യമന്ത്രിയുമായി സംസാരിച്ച് ഇക്കാര്യത്തില്‍ പൊതുസമീപനം സ്വീകരിക്കണമെന്നാവശ്യപ്പെടും.

യൂറോപ്പാ ലീഗില്‍ ഗ്രീന്‍വുഡിന് ഡബിള്‍; യൂനൈറ്റഡും ആഴ്‌സണലും അടുത്ത റൗണ്ടില്‍

13 Dec 2019 8:34 AM GMT
18 കാരനായ ഗ്രീന്‍വുഡിന്റെ ഇരട്ടഗോള്‍ പിന്‍ബലത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഡച്ച് ക്ലബ്ബായ അസ് അല്‍കമറിനെ എതിരില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ച് അവസാന 32 ല്‍ ഇടംനേടി.

'റേപ് ഇന്‍ ഇന്ത്യ' പരാമര്‍ശം: രാഹുല്‍ മാപ്പുപറയണം; പാര്‍ലമെന്റില്‍ പ്രതിഷേധവുമായി ബിജെപി എംപിമാര്‍

13 Dec 2019 6:48 AM GMT
ബിജെപി വനിതാ എംപിമാരുള്‍പ്പടെയാണ് രാഹുല്‍ മാപ്പുപറയണമെന്നാവശ്യപ്പെട്ട് സഭയില്‍ പ്രതിഷേധിച്ചത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ലോക്‌സഭയില്‍ വിഷയം ഉന്നയിച്ചത്. മോശം പരാമര്‍ശം നടത്തിയ രാഹുല്‍ ഗാന്ധിയെ ശിക്ഷിക്കണമെന്ന് സ്മൃതി ഇറാനി ആവശ്യപ്പെട്ടു.

പൗരത്വഭേഗതി നിയമം: ഹരജി അടിയന്തരമായി കേള്‍ക്കില്ലെന്ന് സുപ്രിംകോടതി

13 Dec 2019 6:18 AM GMT
തൃണമൂല്‍ കോണ്‍ഗ്രസ് എംപി മെഹുവ മൊയ്ത്ര നല്‍കിയ ഹരജിയാണ് അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് സുപ്രിംകോടതി അറിയിച്ചത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് തിടുക്കത്തില്‍ ഹരജി പരിഗണിക്കാന്‍ വിസമ്മതിച്ചത്.

പാലക്കാട് കാറിടിച്ച് പരിക്കേറ്റ കുട്ടിയെ വഴിയിലുപേക്ഷിച്ച് യാത്രക്കാര്‍; കുട്ടിക്ക് ദാരുണാന്ത്യം

13 Dec 2019 5:27 AM GMT
ഇന്നലെ വൈകീട്ട് അഞ്ചുമണിക്കാണ് അപകടമുണ്ടായത്. മിഠായി വാങ്ങാനായി പോവുകയായിരുന്നു കുട്ടിയെ അമിതവേഗത്തിലെത്തിയ കാര്‍ കുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

പാസ്‌പോര്‍ട്ടിലെ താമര: സുരക്ഷാനടപടികളുടെ ഭാഗമെന്ന്; വിശദീകരണവുമായി വിദേശകാര്യമന്ത്രാലയം

13 Dec 2019 5:00 AM GMT
വ്യാജപാസ്‌പോര്‍ട്ടുകള്‍ കണ്ടെത്താനും സുരക്ഷയ്ക്കും വേണ്ടിയാണ് ദേശീയ പുഷ്പമായ താമര ചിഹ്‌നം ഉള്‍പ്പെടുത്തിയതെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി.

ജലീലിനെ പുറത്താക്കണം; മുഖ്യമന്ത്രിക്കുനേരേ കെഎസ്‌യുവിന്റെ കരിങ്കൊടി പ്രതിഷേധം

12 Dec 2019 6:04 PM GMT
കെ ടി ജലീലിനെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

കൊച്ചിയില്‍ റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവം: ഒന്നാംപ്രതി സര്‍ക്കാരെന്ന് രമേശ് ചെന്നിത്തല

12 Dec 2019 3:36 PM GMT
വകുപ്പുകളുടെ ഏകോപനമില്ലായ്മയാണെന്ന് അപകടങ്ങള്‍ക്ക് കാരണമെന്ന് പറഞ്ഞ് ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാണ് മുഖ്യമന്ത്രിയും ശ്രമിക്കുന്നത്.

'വിബ്ജിയോര്‍; കളേഴ്‌സ് ഓഫ് അറേബ്യ' ഫോട്ടോപ്രദര്‍ശനം നാളെ ദമ്മാം ലുലു മാളില്‍

12 Dec 2019 3:14 PM GMT
ഇരുപതോളം ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ അമ്പതോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Share it
Top