വിദ്വേഷപ്രസംഗം: തെലങ്കാന മുന്‍ ബിജെപി എംഎല്‍എക്കെതിരേ കേസ്

പൂനെ: മുസ്‌ലിംകള്‍ക്കെതിരേയുള്ള വിദ്വേഷപ്രസംഗത്തിന്റെ പേരില്‍ തെലങ്കാനയിലെ വിവാദ എംഎല്‍എ ടി രാജാ സിങ്ങിനെതിരേ പോലിസ് കേസെടുത്തു. വിദ്വേഷ പ്രസംഗത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതിനെത്തുടര്‍ന്നാണ് പോലിസ് കേസെടുത്തത്. മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറില്‍ അടുത്തിടെ നടന്ന പൊതുയോഗത്തിലെ പരാമര്‍ശങ്ങളാണ് കേസിനാധാരമെന്ന് ലാത്തൂര്‍ പോലിസ് അറിയിച്ചു. പ്രവാചകനിന്ദയുടെ പേരില്‍ 2022 ല്‍ അറസ്റ്റിലായതിനെത്തുടര്‍ന്ന് ബിജെപിയില്‍ നിന്ന് രാജാ സിങ്ങിനെ സസ്പന്റ് ചെയ്തിരുന്നു. ഹിന്ദുക്കള്‍ക്കെതിരേ സംസാരിക്കുന്നവരെ വെറുതെവിടില്ലെന്ന ഭീഷണിയോടെയാണ് രാജാ സിങ്ങിന്റെ വിദ്വേഷ പ്രസംഗം തുടങ്ങുന്നത്.
നിങ്ങള്‍ അഞ്ചുനേരം ദിവസവും ചെയ്യുന്ന കാര്യത്തിന് ഉച്ചഭാഷണിപോലും ഞങ്ങളുടെ ഹിന്ദുരാജ്യത്തുനിന്നും കിട്ടില്ലെന്ന് മുസ്‌ലിം വിശ്വാസികളെ ലക്ഷ്യമിട്ട് രാജാ സിങ് പറയുന്നു. 2026 ല്‍ ഇന്ത്യയെ അഖണ്ഡ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കും. ഹിന്ദുക്കള്‍ക്കെതിരേ സംസാരിക്കുന്നവരെ വെറുതെ വിടില്ല. ലോകത്ത് അമ്പതിലേറെ മുസ്‌ലിം രാജ്യങ്ങളും 150 ഓളം ക്രൈസ്തവ രാജ്യങ്ങളമുണ്ട്. അതിനാല്‍, എന്തുകൊണ്ട് ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കാനാവില്ല എന്നും രാജാ സിങ് ചോദിക്കുന്നു. ഹൈദരാബാദിലെ ഘോഷ്മഹലില്‍നിന്ന് നിയമസഭയിലെത്തിയ രാജാ സിങ് നേരത്തയും വിദ്വേഷ പരാമര്‍ശങ്ങളിലൂടെ കുപ്രസിദ്ധിനേടിയിട്ടുണ്ട്. വര്‍ഗീയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടതുള്‍പ്പെടെ നിരവധി പോലിസ് കേസുകള്‍ രാജാ സിങ്ങിനെതിരേ ഹൈദരാബാദിലുണ്ട്.
RELATED STORIES
പ്രതിഷേധ സമരം നടത്തുന്ന ഗുസ്തി താരങ്ങള്‍ക്കെതിരേ കലാപ ശ്രമത്തിന് കേസ്
29 May 2023 3:29 AM GMTഗുസ്തി താരങ്ങളുടെ പാര്‍ലമെന്റ് മാര്‍ച്ച് പോലിസ് തടഞ്ഞു; ബജ്റംഗ് പൂനിയ ...
28 May 2023 10:51 AM GMTകണ്ണൂര്‍ കോര്‍പറേഷന്റെ മാലിന്യ പ്ലാന്റില്‍ വന്‍ തീപിടിത്തം
28 May 2023 6:10 AM GMTകൊല്ലപ്പെട്ട യുവമോര്‍ച്ചാ നേതാവിന്റെ ഭാര്യയ്ക്ക് ജോലി നല്‍കും;...
28 May 2023 6:01 AM GMTപുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി
28 May 2023 5:30 AM GMTസര്‍ക്കാര്‍ സ്കൂളിലെ ഉച്ചക്കഞ്ഞിയില്‍ ചത്ത പാമ്പ്; നൂറോളം...
28 May 2023 3:54 AM GMT