You Searched For "against"

കോണ്‍ഗ്രസില്‍ ഗൂപ്പുകളുടെ അതിപ്രസരം; വിമര്‍ശനവുമായി പ്രഫ കെ വി തോമസ്

24 Jan 2020 7:10 AM GMT
കേരളത്തിലെ കോണ്‍ഗ്രസില്‍ പരിധിക്കപ്പുറത്തേക്ക് ഗ്രൂപ്പുകള്‍ വന്നിരിക്കുന്നു.കരുണാകരന്റെയും എ കെ ആന്റണിയുടെയും കാലഘട്ടത്തിലും കേരളത്തില്‍ ഗ്രൂപ്പുകള്‍ ഉണ്ടായിരുന്നു.പക്ഷേ അപ്പോഴും ഒരു ലക്ഷ്മണ രേഖയുണ്ടായിരുന്നു.ഒരു പരിധികഴിഞ്ഞ് അപ്പുറത്തേക്ക് വളരാറില്ലായിരുന്നു. കാരണം പാര്‍ടിയാണ് എല്ലാത്തിലും വലുതെന്ന് അവര്‍ കണ്ടിരുന്നു.എന്നാല്‍ ഇന്നതല്ല അവസ്ഥ.ഗ്രൂപ്പുകള്‍ക്ക് കുറേക്കൂടി പ്രാധാന്യം കൂടിയെന്ന തോന്നലാണ് ഉള്ളതെന്നും കെ വി തോമസ് പറഞ്ഞു

പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജസ്ഥാന്‍ നിയമസഭയും പ്രമേയം കൊണ്ട് വരുന്നു

24 Jan 2020 7:00 AM GMT
കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യത്തെ തകര്‍ക്കുകയാണന്നും പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിക്കുന്നവരുടെ സ്വരം കേള്‍ക്കാന്‍ തയാറാകണമെന്നും സച്ചിന്‍ ആവശ്യപ്പെട്ടു.

കുടിവെള്ളത്തിലും വര്‍ഗീയത: ശോഭ കരന്തലജെയുടെ മതസ്പര്‍ധ വളര്‍ത്തുന്ന ട്വിറ്റര്‍ പോസ്റ്റിനെതിരേ മലപ്പുറം എസ്പിക്ക് പരാതി

23 Jan 2020 3:58 PM GMT
ഹിന്ദു- മുസ്‌ലിം വിഭാഗങ്ങള്‍ ഐക്യത്തോടും സൗഹാര്‍ദത്തോടും താമസിക്കുന്ന കുറ്റിപ്പുറത്തെയും മലപ്പുറം ജില്ലയിലെയും മതസൗഹാര്‍ദം തകര്‍ക്കുന്നതിനും വര്‍ഗീയകലാപത്തിനും സാധാരണക്കാരുടെ സൈ്വര്യജീവിതം തകര്‍ക്കുന്നതിനുമായി ബോധപൂര്‍വം നടത്തിയ പ്രസ്താവന നടത്തിയ ശോഭാ കരന്തലജെക്കെതിരേ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 എ വകുപ്പുപ്രകാരവും മറ്റ് ഉചിതനിയമങ്ങള്‍ പ്രകാരവും കേസെടുത്ത് അന്വേഷണം നടത്തി നിയമനടപടികള്‍ സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.

പാലാരിവട്ടം പാലം: ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണത്തിന് അനുമതി തേടിയുള്ള അപേക്ഷയുടെ സ്ഥിതി അറിയിക്കണമെന്ന് ഹൈക്കോടതി

22 Jan 2020 2:20 PM GMT
അനുമതി തേടിയുള്ള അപേക്ഷ ഗവര്‍ണറുടെ പരിഗണനയിലാണെന്ന് വിജിലന്‍സ് കോടതിയില്‍ അറിയിച്ചു. ഇതേതുടര്‍ന്നാണ് അപേക്ഷയിലെ സ്ഥിതിവിവരം ബോധിപ്പിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്. വിജലന്‍സ് ഗവര്‍ണറുടെ ഓഫിസില്‍ നിന്നുള്ള വിവരങ്ങള്‍ അന്വേഷിച്ച് കോടതിയില്‍ അറിയിക്കണം. ഫെബ്രുവരി 18 ന് മുന്‍പ് സര്‍ക്കാരിന്റെ പരിഗണനയിലുള്ള അപേക്ഷയിലെ നടപടിക്രമങ്ങളുടെ പുരോഗതി അറിയിക്കണം

മരടില്‍ നിയമം ലംഘിച്ച് ഫ്‌ളാറ്റ് നിര്‍മിച്ച സംഭവം: മുന്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച്; നിയമോപദേശം തേടി സര്‍ക്കാര്‍

22 Jan 2020 11:50 AM GMT
മരട് പഞ്ചായത്ത് മുന്‍ പ്രസിഡന്റായിരുന്ന സിപിഎം നേതാവ് കെ എ ദേവസിക്കെതിരെ അന്വേഷണ അനുമതി ആവശ്യപ്പെട്ടാണ് ക്രൈബ്രാഞ്ച് ഡയറക്ടര്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നത്.2019 ഡിസംബര്‍ ആറിനാണ് സര്‍ക്കാരിന് കത്ത് നല്‍കിയതെങ്കിലും ഇതില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് നിയമോപദേശം തേടി കത്ത് നല്‍കിയിരിക്കുന്നത് ഈ മാസം 20 നാണ്.ഇതില്‍ ലഭിക്കുന്ന മറുപടിയുടെ അടിസ്ഥാനത്തിലായിരിക്കും ദേവസിക്കെതിരെ അന്വേഷണം വേണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുക.മരടിലെ ഹോളി ഫെയ്ത് എച്് ടു ഒ,ആല്‍ഫ സെറിന്‍, ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്‌ളാറ്റുകളാണ് തീരപരിപാലന നിയമം ലംഘിച്ച് നിര്‍മിച്ചതെന്ന് സുപ്രിം കോടതി കണ്ടെത്തിയത്.തുടര്‍ന്ന് കോടതി ഉത്തരവ് പ്രകാരം ഈ മാസം 11,12 തിയതികളിലായി ഇവ പൊളിച്ചു നീക്കുകയും ചെയ്തിരുന്നു

മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ചുവെന്ന കേസ്:കുറ്റ പത്രം തയ്യാറായി; ഫെബ്രുവരി ആദ്യം കോടതിയില്‍ സമര്‍പ്പിക്കും

21 Jan 2020 2:47 PM GMT
ആദിത്യയാണ് വ്യാജ രേഖ രേഖ ചമച്ചതെന്നും ഇത് ഇമെയില്‍ വഴി ഫാ.പോള്‍ തേലക്കാട്ടിലിനും ഫാ.ടോണി കല്ലൂക്കരനും അയച്ചു കൊടുത്തുവെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.ഫാ.പോള്‍ തേലക്കാട്ടിലും ഫാ.ടോണി കല്ലൂക്കാരനും കോടതിയില്‍ നിന്നും മുന്‍ കൂര്‍ ജാമ്യം നേടിയിരുന്നു. തുടര്‍ന്ന് ഇവരെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. മാര്‍ ജേക്കബ് മനത്തോടത്തിനെയും അന്വേഷണ സംഘം ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയിരുന്നു

ഗവർണറേയും മുഖ്യമന്ത്രിയേയും വിമർശിച്ച് ഒ രാജഗോപാൽ എംഎൽഎ

20 Jan 2020 6:30 AM GMT
ഗവർണറും മുഖ്യമന്ത്രിയും സംയമനം പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതികരണം.

പൗരത്വനിയമ ഭേദഗതി: വിദ്യാര്‍ഥി സമരങ്ങള്‍ ഏറ്റെടുക്കില്ല; പിന്തുണ നല്‍കുമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി

19 Jan 2020 7:49 AM GMT
പൗരത്വനിയമ ഭേദഗതിക്കെതിരെ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്‍ബലമില്ലാതെയാണ് വിദ്യാര്‍ത്ഥികളും യുവാക്കളും തെരുവിലിറങ്ങിയത്. അത്തരം സമരങ്ങള്‍ ആ നിലയില്‍ നടക്കട്ടെ.

ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി കോടിയേരി ബാലകൃഷ്ണന്‍

19 Jan 2020 6:15 AM GMT
പാർട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ വിമര്‍ശനം.

'ലവ് ജിഹാദ്' ആരോപണം സഭയുടെ ആഭ്യന്തര വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ഗൂഢതന്ത്രമെന്ന് അതിരൂപത അല്‍മായ മുന്നേറ്റം

17 Jan 2020 12:33 PM GMT
കേരളത്തില്‍ നടക്കുന്ന മിശ്രവിവാഹങ്ങളില്‍ 75% വും ഹിന്ദു-ക്രിസ്ത്യന്‍ വിവാഹങ്ങള്‍ ആണ് അതിനെ കുറിച്ച് ഒന്നും പറയാതെ 25% വരുന്ന മുസ് ലിം-ക്രിസ്ത്യന്‍ വിവാഹത്തെ കുറിച്ച് പറയുന്നതില്‍ ഒരു ഹിഡന്‍ അജണ്ടയുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നതായും അല്‍മായ മുന്നേറ്റം ആരോപിച്ചു.സഭ നേരിടുന്ന നിരവധി ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഒന്നിനെയും അഭിസംബോധന ചെയ്യാതെ 'ലവ് ജിഹാദ്' ഒരു വലിയ സംഭവമായി പൊതുസമൂഹത്തില്‍ അവതരിപ്പിക്കുക വഴി സഭാ സിനഡ് സ്വയം ചെറുതാകുകയാണ് ചെയ്തതെന്നും അല്‍മായ മുന്നേറ്റം പറഞ്ഞു

വാര്‍ത്ത നല്‍കിയതിലെ വിരോധം: മാധ്യമപ്രവര്‍ത്തകനെ അബ്കാരി സംഘം അര്‍ധരാത്രി വീടുകയറി ആക്രമിച്ചു

17 Jan 2020 5:03 AM GMT
മാധ്യമം മാവേലിക്കര ലേഖകനും കറ്റാനം മീഡിയാ സെന്റര്‍ സെക്രട്ടറിയുമായ സുധീര്‍ കട്ടച്ചിറയ്ക്കാണ് (45) കമ്പിവടികൊണ്ടുള്ള അടിയേറ്റ് ഗുരുതരമായി പരിക്കേറ്റത്. ബുധനാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.

ലൗ ജിഹാദ്, പൗരത്വ നിയമഭേദഗതി:എരിതീയില്‍ എണ്ണയൊഴിക്കരുത്; സിനഡ് സര്‍ക്കുലറിനെതിരേ സഭാ മുഖപത്രത്തില്‍ വൈദികന്റെ ലേഖനം

17 Jan 2020 4:37 AM GMT
കേരളത്തിലെ ഹൈക്കോടതി കൃത്യമായ അന്വേഷണത്തിനുകൃത്യമായ അന്വേഷണത്തിന് ശേഷം ലൗ ജിഹാദ് വാദത്തെ തള്ളിക്കളഞ്ഞു.2010 ല്‍ കര്‍ണടാക സര്‍ക്കാരും ലൗ ജിഹാദ് എന്ന എന്നത് ഭാവനാ സൃഷ്ടിയാണെന്ന് പറഞ്ഞു.2014 ല്‍ ഉത്തര്‍ പ്രദേശ് ഹൈക്കോടതിയും ഈ വാദത്തെ തള്ളുകയാണുണ്ടായത്.2017 ല്‍ സുപ്രിം കോടതി ലൗജിഹാദിനെക്കുറിച്ച് നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയെക്കൊണ്ടും അന്വേഷിപ്പിച്ചു. അവര്‍ക്കും കൃത്യമായ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.ഏത്രയോ ഹിന്ദു,മുസ് ലിം പെണ്‍കുട്ടികളും ആണ്‍കുട്ടികളും പ്രേമത്തിന്റെ പേരില്‍ ക്രൈസ്തവ മതം സ്വീകരിച്ചിട്ടുണ്ടെന്നും ഇതിന്റെ കണക്ക് ആരെങ്കിലും എടുത്തിട്ടുണ്ടോയെന്നും ലേഖനത്തില്‍ ചോദിക്കുന്നു.മത രാഷ്ട്രീയത്തിന്റെ പേരില്‍ രാജ്യം നിന്നു കത്തുമ്പോള്‍ ഏതെങ്കിലും മതത്തെ ചെറുതാക്കുന്ന കാര്യങ്ങള്‍ പറഞ്ഞ് എരിതീയില്‍ എണ്ണ ഒഴിക്കാതിരിക്കുക എന്നത് സാമാന്യ ബുദ്ധിയാണെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു

എന്‍പിആര്‍: ആശയക്കുഴപ്പമുണ്ടാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെന്ന് സർക്കാർ

16 Jan 2020 12:37 PM GMT
ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ സംബന്ധിച്ച (എന്‍പിആര്‍) എല്ലാ നടപടികളും സര്‍ക്കാര്‍ സ്റ്റേ ചെയ്തിട്ടുണ്ടെന്ന് പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് അയച്ച അടിയന്തര സന്ദേശത്തില്‍ വ്യക്തമാക്കി.

തങ്ങള്‍ മാവോവാദി പ്രവര്‍ത്തകരെങ്കില്‍ മുഖ്യമന്ത്രി തെളിവ് ഹാജരാക്കണം; അലന്‍ ഷുഹൈബ്, താഹ ഫസല്‍

16 Jan 2020 10:10 AM GMT
തങ്ങള്‍ മാവോവാദികളാണെന്നാണ് മുഖ്യമന്ത്രി പറയുന്നതെങ്കില്‍ അതിനുള്ള കൃത്യമായ തെളിവുകള്‍ അദ്ദേഹം ഹാജരാക്കണം.തങ്ങള്‍ ആരെയെങ്കിലും കൊന്നിട്ടുണ്ടോ എവിടെയെങ്കിലും ബോംബുവെച്ചിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി പറയേണ്ടി വരുമെന്നും അലന്‍ ഷുഹൈബ് പറഞ്ഞു. സിപിഎമ്മിനു വേണ്ടി തിരഞ്ഞെടുപ്പ് കാലത്ത് വോട്ട് പിടിക്കാന്‍ തങ്ങള്‍ കുറെ തെണ്ടി നടന്നിട്ടുള്ളതാണെന്ന് താഹ ഫസല്‍ പറഞ്ഞു

നിങ്ങൾ മദ്യപിച്ചിട്ടുണ്ടോ; വാർത്താസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകനെ അവഹേളിച്ച് ടി പി സെൻകുമാർ

16 Jan 2020 8:30 AM GMT
നിങ്ങള്‍ മാധ്യമപ്രവര്‍ത്തകനാണോ എന്ന് ചോദിച്ചശേഷം മുന്നോട്ടുവരണമെന്നും നിങ്ങള്‍ മദ്യപിച്ചിട്ടുണ്ടോയെന്നും സെൻകുമാർ ചോദിച്ചു.

പൗരത്വ നിയമം റദ്ദാക്കണം; മുസ്‌ലിം ലീഗ് സുപ്രിംകോടതിയില്‍ ഹരജി നല്‍കി

16 Jan 2020 5:42 AM GMT
സിഎഎയ്‌ക്കെതിരേ നിരവധി ഹര്‍ജികള്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്

പൗരത്വ നിയമത്തിനെതിരായ പോരാട്ടം മോദിവാഴ്ചയ്ക്ക് അന്ത്യം കുറിക്കും: എം എ ബേബി

15 Jan 2020 3:40 PM GMT
ഗുജറാത്ത് വംശഹത്യയാണ് മോദിയുടെ മാതൃക. അത് രാജൃത്താകെ വ്യാപിപ്പിക്കുകയാണ് പൗരത്വ ഭേദഗതി നിയമത്തിലൂടെയെന്ന് ബേബി പറഞ്ഞു.

പൗരത്വ സമരങ്ങള്‍ക്കെതിരായ പോലിസ് വേട്ട; കേരള പോലിസ് നടപ്പാക്കുന്നത് അമിത് ഷായുടെ അജണ്ട- വെല്‍ഫെയര്‍ പാര്‍ട്ടി

15 Jan 2020 3:21 PM GMT
പരസ്യമായി വര്‍ഗീയവിദ്വേഷം പ്രചരിപ്പിക്കുന്ന സംഘപരിവാര്‍ നേതാക്കള്‍ക്കെതിരേ ഒരു പെറ്റി കേസുപോലും പോലിസ് ചുമത്തുന്നുമില്ല. നിയമാനുസൃതം അനുമതിവാങ്ങി പ്രകടനം നടത്തിയവര്‍ക്കെതിരേ പോലും കേസുകളെടുക്കുകയാണ്.

പൗരത്വ ഭേദഗതി നിയമം: സിപിഎം കപട രാഷ്ട്രീയം അവസാനിപ്പിക്കണം- എസ്ഡിപിഐ

15 Jan 2020 10:09 AM GMT
സിഎഎക്കെതിരായ പ്രചാരണത്തിനെന്ന പേരില്‍ വീടുകളില്‍ വിതരണം ചെയ്യുന്ന ലഘുലേഖകളില്‍ ആര്‍എസ്എസ്സിനെയും എസ്ഡിപിഐയെയും സമീകരിക്കാന്‍ സി.പി.എം ഹീനമായ ശ്രമമാണ് നടത്തുന്നത്.

പൗരത്വ നിഷേധത്തിനെതിരേ നാട്ടുകല്ലില്‍ കുരുന്നുകളുടെ പ്രതിഷേധത്തെരുവ്

14 Jan 2020 6:16 PM GMT
മണ്ണാര്‍ക്കാട്: പൗരത്വ ഭേദഗതി നിയമത്തിനെതിരേ 'രേഖ ചോദിക്കാന്‍ നിങ്ങളാര്' എന്ന മുദ്രാവാക്യവുമായി ജൂനിയര്‍ ഫ്രന്റ്‌സ് നാട്ടുകല്‍ ഏരിയാ കമ്മിറ്റിയുടെ...

അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരേ പോപുലര്‍ ഫ്രണ്ട് നിയമനടപടിക്ക്

14 Jan 2020 11:33 AM GMT
റിപ്പബ്ലിക് ടിവി ഉള്‍പ്പടെ ചില ഇലക്ട്രോണിക്, ദൃശ്യമാധ്യമങ്ങളും അച്ചടി മാധ്യമങ്ങളും സംഘടനയ്‌ക്കെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. അവര്‍ക്കെതിരേ നിയമപരമായ നടപടികള്‍ സ്വീകരിക്കാനാണ് തങ്ങളുടെ തീരുമാനമെന്ന് എം മുഹമ്മദലി ജിന്ന വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

മുത്തൂറ്റ് ജീവനക്കാര്‍ക്കുനേരേ സിഐടിയു ആക്രമണം: രണ്ടുപേര്‍ക്ക് പരിക്ക്

14 Jan 2020 6:41 AM GMT
മാനേജര്‍ ജോയ്, മറ്റൊരു ജീവനക്കാരന്‍ നവീന്‍ചന്ദ്രന്‍ എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരേ കേരളം സുപ്രിംകോടതിയില്‍

14 Jan 2020 3:57 AM GMT
പൗരത്വ ഭേദഗതി നിയമം വിവേചനപരവും ഭരണഘടനാവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനം ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് നിയമമെന്നും ഹരജിയില്‍ പറയുന്നു.

പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊച്ചി കോര്‍പറേഷന്റെ പ്രമേയം

13 Jan 2020 2:25 PM GMT
പ്രമേയത്തിനായി ഇടത് വലത് മുന്നണിയിലെ കൗണ്‍സിലര്‍മാര്‍ ഒരുമിച്ച് നിന്നപ്പോള്‍ ് ബിജെപിയുടെ രണ്ട് കൗണ്‍സിലര്‍മാര്‍ പ്രതിഷേധം രേഖപ്പെടുത്തി കൗണ്‍സില്‍ ബഹിഷ്‌കരിച്ചു.കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമഭേദഗതി ഇന്ത്യയുടെ മതേതരത്വവും ജനാധിപത്യവും തകര്‍ക്കുന്നതാണെന്ന് പ്രമേയം അവതരിപ്പിച്ച കൗണ്‍സിലര്‍ ഡേവിഡ് പറമ്പിത്തറ പറഞ്ഞു

സംസ്ഥാന സര്‍ക്കാര്‍ മുന്നാക്ക പ്രീണനവും പിന്നാക്ക ദ്രോഹവും അവസാനിപ്പിക്കണം: മെക്ക

13 Jan 2020 11:16 AM GMT
സിഎഎ, എന്‍പിആര്‍, എന്‍ആര്‍സി എന്നിവയിലേക്ക് ശ്രദ്ധ തിരിച്ചുവിട്ട് മുന്നോക്ക സമുദായത്തെ പ്രീണിപ്പിച്ച് പിന്നോക്ക വിഭാഗങ്ങള്‍ക്ക് ദോഷകരമായി നിയമന ചട്ടങ്ങളിലും റൊട്ടേഷന്‍ സമ്പ്രദായത്തിലും ഭേദഗതി വരുത്തി മാനദണ്ഡങ്ങള്‍ നിശ്ചയിച്ചും ജനുവരി മൂന്നിന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാരവകുപ്പ് പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവ് എല്ലാ അര്‍ഥത്തിലും പിന്നാക്ക വിഭാഗദ്രോഹവും മുന്നോക്ക സമുദായ പ്രീണനവുമാണ്. കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ച 10 ശതമാനം മുന്നോക്കക്കാര്‍ക്കുള്ള ഇഡബ്ല്യുഎസ് ക്വാട്ട സംസ്ഥാനത്തും പ്രാവര്‍ത്തികമാക്കുന്നതിന് നിശ്ചയിച്ച സ്വത്ത് പരിധിയും മാനദണ്ഡങ്ങളും വിവേചനപരവും മുന്നോക്ക പ്രീണനവുമാണ്

വിദ്യാര്‍ഥികളെ ഇടകലര്‍ത്തിയിരുത്തിയതിന് അധ്യാപകനെ പുറത്താക്കി; പ്രിന്‍സിപ്പലിനെ പൂട്ടിയിട്ടു

13 Jan 2020 8:50 AM GMT
ചേളന്നൂര്‍ ശ്രീനാരായണഗുരു കോളജ് (എസ്എന്‍ കോളജ്) പ്രിന്‍സിപ്പലിനെയാണു വിദ്യാര്‍ഥികള്‍ പൂട്ടിയിട്ടത്.

മരടില്‍ ഫ്‌ളാറ്റ് പൊളിച്ചതുമൂലമുള്ള രൂക്ഷമായ പൊടി ശല്യം ശമിപ്പിക്കാന്‍ നടപടിയില്ല; പ്രതിഷേധവുമായി നാട്ടുകാര്‍ നഗരസഭയില്‍

13 Jan 2020 6:31 AM GMT
ഹോളി ഫെയ്ത് എച്ച് ടു ഒ, ആല്‍ഫ സെറിന്‍, ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്‌ളാറ്റുകളാണ് ശനിയാഴ്ചയും ഇന്നലെയുമായി പൊളിച്ചത്. ഇതില്‍ ഹോളി ഫെയ്ത് എച്ച് ടു ഒയുടെയും ആല്‍ഫയുടെയും സമീപത്തുണ്ടായിരുന്നവരാണ് പ്രതിഷേധവുമായി നഗരസഭ ഓഫിസില്‍ എത്തിയത്. ശനിയാഴ്ചയാണ് ഹോളി ഫെയ്ത് എച്ച് ടു ഒയും ആല്‍ഫയും പൊളിച്ചത്. പൊളിച്ചു കഴിയുമ്പോള്‍ തന്നെ അഗ്നിശമന സേന വിഭാഗങ്ങള്‍ എത്തി വെള്ളം പമ്പു ചെയ്ത് പ്രദേശത്തെ വീടുകളും മരങ്ങളും കഴുകി പൊടി നീക്കം ചെയ്യുമെന്ന് പറഞ്ഞിരുന്നുവെങ്കിലും രണ്ടു ദിവസമായിട്ടും നടപടിയില്ലെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.ഫ്‌ളാറ്റുകള്‍ പൊളിച്ചപ്പോള്‍ വീടുകള്‍ക്ക് നാശം സംഭവിച്ചിട്ടില്ലെങ്കിലും പൊടി അടിഞ്ഞു കിടക്കുന്നതിനാല്‍ വീടുകളിലേക്ക് കയറാന്‍ പോലും പറ്റാത്ത സാഹചര്യമാണ്

പൗരത്വനിയമ ഭേദഗതി വിജ്ഞാപനം: അൽ ഹാദി അസോസിയേഷൻ പ്രതിഷേധിച്ചു

13 Jan 2020 5:53 AM GMT
വംശവെറി അലങ്കാരമാക്കിയ സംഘപരിവാരത്തിന്റെ ധാർഷ്ട്യമാണ് ഈ വിജ്ഞാപനത്തിലൂടെ വ്യക്തമാകുന്നത്.

തണുപ്പ് കാരണം പശു ചത്തു; യുപിയില്‍ എക്‌സിക്യുട്ടീവ് ഓഫിസര്‍ക്കും ജൂനിയര്‍ എന്‍ജിനീയര്‍ക്കുമെതിരേ കേസ്

12 Jan 2020 10:41 AM GMT
മുസഫര്‍നഗര്‍: തണുപ്പ് കാരണം പശു ചത്ത സംഭവത്തില്‍ ഉത്തര്‍പ്രദേശില്‍ എക്‌സിക്യുട്ടീവ് ഓഫിസര്‍ക്കും ജൂനിയര്‍ എന്‍ജിനീയര്‍ക്കുമെതിരേ കേസ്. മുസഫര്‍നഗര്‍...

യുപിയില്‍ 2018ല്‍ 4322 ബലാത്സംഗങ്ങള്‍; മുന്‍ വര്‍ഷത്തേക്കാള്‍ ഏഴ് ശതമാനം വര്‍ധന

12 Jan 2020 7:29 AM GMT
യോഗി ഭരണത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണക്കേസുകള്‍ ഉയര്‍ന്നിട്ടുണ്ട്. 59,455 കേസുകളാണ് 2018ല്‍ മാത്രം രജിസ്റ്റര്‍ ചെയ്തത്.

പൗരത്വനിഷേധം: നെടുമങ്ങാട് പ്രതിഷേധറാലിയും മനുഷ്യാവകാശ സമ്മേളനവും

11 Jan 2020 4:55 PM GMT
മനുഷ്യാവകാശ സമ്മേളനം കാഞ്ഞാർ അഹമ്മദ് കബീർ ബാഖവി ഉദ്ഘാടനം ചെയ്തു. പൗരത്വം ചോദിച്ചുവന്നാൽ ഞങ്ങൾ പൂർവികരുടെ ഖബറിടം കാണിച്ചുതരുമെന്ന് അദ്ദേഹം പറഞ്ഞു.
Share it
Top