എട്ടാം ക്ലാസുകാരിയുടെ മരണം; അധ്യാപകര്‍ക്കെതിരേ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുത്തു

കണ്ണൂര്‍: പെരളശ്ശേരിയില്‍ എട്ടാം ക്ലാസുകാരി ജീവനൊടുക്കിയ സംഭവത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരേ ആത്മഹത്യാപ്രേരണാക്കുറ്റത്തിന് കേസെടുത്തു. മരിച്ച റിയാ പ്രവീണിന്റെ ക്ലാസ് ടീച്ചര്‍ ഷോജ, കായിക അധ്യാപകന്‍ രാഗേഷ് എന്നിവര്‍ക്കെതിരെയാണ് കേസ്. പെരളശേരി എകെജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ജീവനൊടുക്കിയത്.
മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്ന രീതിയില്‍ അധ്യാപകര്‍ അധിക്ഷേപിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലിസ് കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌കൂളിലെ ഡെസ്‌കിലും ഭിത്തിയിലും മഷിയാക്കിയതിന് 25,000 രൂപ പിഴ നല്‍കണമെന്ന് കുട്ടിയോട് അധ്യാപകര്‍ ആവശ്യപ്പെട്ടതായി റിയയുടെ സഹപാഠി വെളിപ്പെടുത്തിയിരുന്നു. എസ്പിസി അംഗത്വം റദ്ദാക്കുമെന്നും ഇവര്‍ കുട്ടിയോട് പറഞ്ഞു. മരണത്തിന് പിന്നാലെ പോലിസ് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പില്‍ അധ്യാപകരുടെ പേരുണ്ടായിരുന്നു.
RELATED STORIES
വയനാട്ടില്‍ നിന്നും കാണാതായ അമ്മയും അഞ്ച് മക്കളും സുരക്ഷിതര്‍
21 Sep 2023 3:02 PM GMTകോട്ടയത്ത് കനത്ത മഴ; ഉരുള്‍പൊട്ടല്‍, ഏഴു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
21 Sep 2023 1:59 PM GMTവോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ നിര്‍ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള്‍ കെട്ടുന്നതിനിടെ വിദ്യാര്‍ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്‍: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMT