Latest News

ഓള്‍ ഇന്ത്യ ബാര്‍ എക്‌സാമിനേഷന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ഓള്‍ ഇന്ത്യ ബാര്‍ എക്‌സാമിനേഷന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു
X

ന്യൂഡല്‍ഹി: അഭിഭാഷകരായി എന്റോള്‍ ചെയ്ത നിയമബിരുദധാരികള്‍ക്ക് കോടതികളില്‍ പ്രാക്ടീസ് ചെയ്യുന്നതിനുള്ള നിര്‍ബന്ധിത യോഗ്യതാ പരീക്ഷയായ ഓള്‍ ഇന്ത്യ ബാര്‍ എക്‌സാമിനേഷന്‍ (എഐബിഇ) രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (ബിസിഐ) ഔദ്യോഗിക വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഇന്ത്യയിലെ വിവിധ കോടതികളില്‍ സ്ഥിരമായി അഭിഭാഷകപ്രവര്‍ത്തനം നടത്തുന്നതിന് എഐബിഇ പരീക്ഷ വിജയിക്കേണ്ടത് നിര്‍ബന്ധമാണെന്ന് ബാര്‍ കൗണ്‍സില്‍ വ്യക്തമാക്കി. താല്‍ക്കാലിക എന്റോള്‍മെന്റ് ലഭിച്ചവര്‍ രണ്ടു വര്‍ഷത്തിനകം പരീക്ഷ പാസാകണമെന്ന് നിലവിലുള്ള ചട്ടം നിര്‍ദേശിക്കുന്നു.

രാജ്യത്തുടനീളമുള്ള വിവിധ നഗരങ്ങളില്‍ ഓഫ്‌ലൈന്‍ രീതിയിലാണ് പരീക്ഷ സംഘടിപ്പിക്കുക. രജിസ്‌ട്രേഷനായി ഉദ്യോഗാര്‍ഥികള്‍ ബിസിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് 'AIBE XXI Registration' ലിങ്ക് വഴി വ്യക്തിഗത വിവരങ്ങള്‍ നല്‍കി ലോഗിന്‍ ഐഡി സൃഷ്ടിക്കണം. തുടര്‍ന്ന് അക്കാദമിക് വിവരങ്ങളും സ്‌റ്റേറ്റ് ബാര്‍ കൗണ്‍സില്‍ എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റും അപ്‌ലോഡ് ചെയ്യേണ്ടതാണ്. നിര്‍ദ്ദിഷ്ട അപേക്ഷാഫീസ് ഓണ്‍ലൈനായി അടച്ചശേഷം അപേക്ഷ സമര്‍പ്പിക്കാം.

പരീക്ഷാ തിയ്യതി, ഹാള്‍ ടിക്കറ്റ് വിതരണം തുടങ്ങിയ വിവരങ്ങള്‍ ഉടന്‍ തന്നെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഒബ്ജക്റ്റീവ് രീതിയിലുള്ള ചോദ്യങ്ങളാണ് പരീക്ഷയില്‍ ഉണ്ടാകുക. നെഗറ്റീവ് മാര്‍ക്കിംഗ് ഉണ്ടായിരിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഉദ്യോഗാര്‍ഥികള്‍ www.allindiabarexamination.com സന്ദര്‍ശിക്കണമെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അറിയിച്ചു.

Next Story

RELATED STORIES

Share it