- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡോക്ടര്‍മാര്‍ക്കെതിരായ ഗണേഷ് കുമാര്‍ എംഎല്‍എയുടെ കലാപ ആഹ്വാനം നിയമവ്യവസ്ഥിതിയെ ചോദ്യം ചെയ്യല്‍: ഐഎംഎ

തിരുവനന്തപുരം: ഡോക്ടര്‍മാര്‍ക്ക് തല്ല് കിട്ടേണ്ടതാണെന്നും അവരെ മുക്കാലിയില്‍ കെട്ടി തല്ലണമെന്നും 'പഞ്ചാബ്' മോഡല്‍ പ്രസംഗം നടത്തിയ എംഎല്‍എ കെ ബി ഗണേഷ് കുമാറിന്റെ കലാപ ആഹ്വാനം കേരളത്തിലെ പൊതുസമൂഹത്തിനൊടും നിയമവ്യവസ്ഥിതിയോടുമുള്ള വെല്ലുവിളിയാണെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.സുല്‍ഫി നൂഹുവും സംസ്ഥാന സെക്രട്ടറി ജോസഫ് ബെനവനും വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. വരുന്ന 17 ന് ആശുപത്രി ആക്രമണങ്ങള്‍ മുന്‍നിര്‍ത്തി സംസ്ഥാന വ്യാപകമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മെഡിക്കല്‍ സമരവുമായി മുന്നോട്ടുപോവുമ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമങ്ങള്‍ക്കെതിരേ ശക്തമായ പ്രതിഷേധമാണ് സാംസ്‌കാരിക കേരളത്തില്‍ ഉരുത്തിരിഞ്ഞുവരുന്നത്.
ഇനി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരേ നടക്കുന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്തം എംഎല്‍എക്കും കൂടി ആയിരിക്കും. അഴിമതി, ചികില്‍സയിലെ പരാതികള്‍ എന്നിവ ഉന്നയിക്കാനും പരിഹരിക്കാനുമുള്ള ശ്രമങ്ങള്‍ എംഎല്‍എയുടെ ഉത്തരവാദിത്തമാണെങ്കിലും കലാപം നടത്താന്‍ ആഹ്വാനം ചെയ്യുന്ന തരത്തില്‍ നടത്തിയ പ്രസ്താവന ഞെട്ടിപ്പിക്കുന്നതാണ്. ഹൈക്കോടതിയും കേരളത്തിലെ പൊതുസമൂഹവും ഭരണാധികാരികളും സാംസ്‌കാരിക സാഹിത്യ നായകന്‍മാരും ആശുപത്രി ആക്രമണങ്ങളെ ശക്തമായി അപലപിക്കുമ്പോള്‍ ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കാനുള്ള ആഹ്വാനം സ്വീകാര്യമല്ല. ഹൈക്കോടതി ആശുപത്രി ആക്രമണങ്ങളെ ശക്തമായി അപലപിക്കുകയും അത് പ്രോത്സാഹിപ്പിക്കുന്നതിനെതിരേ നടപടികള്‍ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ ഇത്തരം പ്രസ്താവനകള്‍ ഹൈക്കോടതിയോടുള്ള അനാദരവും നിയമവ്യവസ്ഥിതിയെ കൊഞ്ഞനം കുത്തുന്നതുമാണ്.
യുദ്ധകാലങ്ങളില്‍ പോലും ആശുപത്രികള്‍ ആക്രമണങ്ങളില്‍ നിന്നും ഒഴിവാക്കപ്പെടുന്ന സാഹചര്യത്തില്‍ കലാപ ആഹ്വാനം നടത്തിയ സംഭവം ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഐഎംഎ തീരുമാനിച്ചു. ചികില്‍സയിലെ സങ്കീര്‍ണതകള്‍ മനസ്സിലാക്കാതെ വിവാദപ്രസ്താവനകള്‍ നടത്തുന്നത് ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കും. ഇത്തരം ജല്‍പനങ്ങള്‍ നടത്തുന്നതിനു മുമ്പ് വിദഗ്ധസര്‍ജന്‍മാരുടെ അഭിപ്രായവും സംഭവവികാസത്തിലെ ശാസ്ത്രീയതയും അന്വേഷിക്കേണ്ടതായിരുന്നു. ചികില്‍സയിലെ സത്യാവസ്ഥ കൃത്യമായി പുറത്തുകൊണ്ടുവരാന്‍ അന്വേഷണം ഉതകും. സ്പീക്കര്‍ക്കും മുഖ്യമന്ത്രിക്കും കലാപ ആഹ്വാനത്തെക്കുറിച്ച് പരാതി നല്‍കാനും ഐഎംഎ തീരുമാനിച്ചതായി സംസ്ഥാന പ്രസിഡന്റ് ഡോ. സുല്‍ഫി നൂഹു, സംസ്ഥാന സെക്രട്ടറി ഡോ.ജോസഫ് ബനവന്‍ എന്നിവര്‍ വ്യക്തമാക്കി.
RELATED STORIES
മട്ടന്നൂരില് കാണാതായ വയോധികയെ മരിച്ച നിലയില് കണ്ടെത്തി
23 July 2025 5:18 PM GMTതദ്ദേശ തിരഞ്ഞെടുപ്പ്: കരട് വോട്ടര് പട്ടിക പ്രസിദ്ധീകരിച്ചു, ആകെ 2.66...
23 July 2025 5:10 PM GMTകുട്ടികളടക്കം ആക്രമണത്തിന് ഇരയാകുന്നു, തെരുവുനായ പ്രശ്നം...
23 July 2025 5:05 PM GMTറഫയില് 25 ഇസ്രായേലി സൈനികര് കൊല്ലപ്പെട്ടിട്ടുണ്ടാവാമെന്ന് അല് ഖസ്സം ...
23 July 2025 4:34 PM GMTവെസ്റ്റ്ബാങ്കില് അധികാരം പ്രഖ്യാപിക്കുന്ന പ്രമേയം പാസാക്കി ഇസ്രായേലി...
23 July 2025 3:42 PM GMTമുംബൈ ട്രെയ്ന് സ്ഫോടനങ്ങള്; വെറുതെവിട്ടവരുടെ മോചനം തടയണമെന്ന ആവശ്യം ...
23 July 2025 3:15 PM GMT