Top

You Searched For "statement"

ജോലിക്ക് പോയ ഡോക്ടര്‍മാര്‍ക്ക് പോലിസ് മര്‍ദനം: പ്രതിഷേധവുമായി കെജിഎംഒഎ

26 March 2020 3:13 PM GMT
കാസര്‍ഗോഡ് ഒരു പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍ പോലിസിന്റെ നടപടി ആത്മാര്‍ഥമായി ജോലിചെയ്യുന്ന ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും മനോവീര്യം കെടുത്തുന്നതും ആത്മവിശ്വാസം ചോര്‍ത്തുന്നതുമാണ്.

ചാനലുകള്‍ക്ക് വിലക്ക്: സമ്പൂര്‍ണ ഫാഷിസ്റ്റുവല്‍ക്കരണത്തിന്റെ ലക്ഷണമെന്ന് പോപുലര്‍ ഫ്രണ്ട്

6 March 2020 6:00 PM GMT
ഒരു പ്രത്യേക സമുദായത്തിന്റെ ആരാധനാലയങ്ങള്‍ നശിപ്പിച്ചത് റിപോര്‍ട്ട് ചെയ്തു, ആര്‍എസ്എസ്സിന്റെയും പോലിസിന്റെയും സമീപനത്തെ വിമര്‍ശിച്ചു, പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരെ വിമര്‍ശിച്ചു തുടങ്ങിയ കാരണങ്ങളാണ് ചാനല്‍ സംപ്രേഷണം നിരോധിച്ചുകൊണ്ടുള്ള ഉത്തരവില്‍ പറയുന്നത്.

മാധ്യമവിലക്ക്: മാധ്യമങ്ങളെ വരുതിയില്‍ നിര്‍ത്താനുള്ള ഹീനമായ തന്ത്രമെന്ന് കോടിയേരി; അടിയന്തരാവസ്ഥയെ വെല്ലുന്ന നടപടിയെന്ന് കാനം

6 March 2020 4:51 PM GMT
അക്രമം നടത്തിയ വര്‍ഗീയശക്തികള്‍ക്ക് എതിരെയോ നിഷ്‌ക്രിയത്വം പാലിച്ച ഡല്‍ഹി പോലീസിനെതിരെയോ ചെറുവിരലനക്കാത്തവരാണ് മാധ്യമങ്ങള്‍ക്കെതിരേ തിരിഞ്ഞിരിക്കുന്നത്.

കൊറോണ വൈറസ്: കേരളം സുസജ്ജം; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

27 Jan 2020 2:51 PM GMT
എല്ലാ ജില്ലകളിലും രണ്ട് ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡ് ഉണ്ടാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്

തങ്ങള്‍ മാവോവാദി പ്രവര്‍ത്തകരെങ്കില്‍ മുഖ്യമന്ത്രി തെളിവ് ഹാജരാക്കണം; അലന്‍ ഷുഹൈബ്, താഹ ഫസല്‍

16 Jan 2020 10:10 AM GMT
തങ്ങള്‍ മാവോവാദികളാണെന്നാണ് മുഖ്യമന്ത്രി പറയുന്നതെങ്കില്‍ അതിനുള്ള കൃത്യമായ തെളിവുകള്‍ അദ്ദേഹം ഹാജരാക്കണം.തങ്ങള്‍ ആരെയെങ്കിലും കൊന്നിട്ടുണ്ടോ എവിടെയെങ്കിലും ബോംബുവെച്ചിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി പറയേണ്ടി വരുമെന്നും അലന്‍ ഷുഹൈബ് പറഞ്ഞു. സിപിഎമ്മിനു വേണ്ടി തിരഞ്ഞെടുപ്പ് കാലത്ത് വോട്ട് പിടിക്കാന്‍ തങ്ങള്‍ കുറെ തെണ്ടി നടന്നിട്ടുള്ളതാണെന്ന് താഹ ഫസല്‍ പറഞ്ഞു

പൗരത്വ സമരങ്ങള്‍ക്കെതിരായ പോലിസ് വേട്ട; കേരള പോലിസ് നടപ്പാക്കുന്നത് അമിത് ഷായുടെ അജണ്ട- വെല്‍ഫെയര്‍ പാര്‍ട്ടി

15 Jan 2020 3:21 PM GMT
പരസ്യമായി വര്‍ഗീയവിദ്വേഷം പ്രചരിപ്പിക്കുന്ന സംഘപരിവാര്‍ നേതാക്കള്‍ക്കെതിരേ ഒരു പെറ്റി കേസുപോലും പോലിസ് ചുമത്തുന്നുമില്ല. നിയമാനുസൃതം അനുമതിവാങ്ങി പ്രകടനം നടത്തിയവര്‍ക്കെതിരേ പോലും കേസുകളെടുക്കുകയാണ്.

ജില്ലയില്‍ സമാധാനഭംഗം വരുത്താനുള്ള ആര്‍എസ്എസ് നീക്കം കരുതിയിരിക്കുക: സിപിഎം

5 Jan 2020 7:25 PM GMT
കുറ്റവാളിയെ അറസ്റ്റുചെയ്ത് നിയമത്തിന് മുന്നിലെത്തിക്കാനുള്ള നടപടി പോലിസ് അടിയന്തരമായി സ്വീകരിക്കണം. വിശ്വാസികളുടെ പേരില്‍ രാഷ്ട്രീയക്കളി നടത്തുന്നവര്‍ ആരാധനാലയങ്ങളെയാണ് അക്രമകേന്ദ്രമാക്കി മാറ്റുന്നത്.

ലൂസി കളപ്പുരയുടെ പുസ്തകം കണ്ടുകെട്ടാന്‍ ഹൈക്കോടതി ഉത്തരവെന്ന് ക്രൈസ്തവസംഘടന

14 Dec 2019 1:30 PM GMT
പുസ്തകം കണ്ടുകെട്ടാനുള്ള കോടതി ഉത്തരവ് സ്വാഗതാര്‍ഹമെന്ന് സംഘടന വിവിധ രൂപതകള്‍വഴി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

പൗരത്വഭേദഗതി ബില്‍: സാമുദായിക തലത്തില്‍ ആളുകളെ ഭിന്നിപ്പിക്കുന്നതിനുള്ള അഭ്യാസമെന്ന് മുഖ്യമന്ത്രി

10 Dec 2019 2:10 PM GMT
ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്ന് കുടിയേറിയ മുസ്‌ലിംകളെ ഒഴിവാക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനവും അവകാശങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതും സ്വാഭാവിക നീതിയുടെ നിഷേധമാണ്.

ബാബരി മസ്ജിദ്: കോടതി വിധി അനീതിയും ഭരണഘടനാ ധാര്‍മികതയ്ക്ക് വിരുദ്ധവും- ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം

10 Nov 2019 1:28 PM GMT
ബാബരി മസ്ജിദ് തകര്‍ത്തത് അക്രമമായിരുന്നുവെന്നും അവിടെ ക്ഷേത്രമുണ്ടായിരുന്നുവെന്നതിന് മതിയായ തെളിവില്ലെന്നും നിരീക്ഷിച്ച അതേ കോടതി തന്നെ ഭൂമി ക്ഷേത്രനിര്‍മാണത്തിനായി വിട്ടുനല്‍കണമെന്ന് പറഞ്ഞത് അനീതിയാണ്.

ബാബരി കേസ്: സുപ്രിംകോടതി വിധി വസ്തുതാവിരുദ്ധവും നിരാശാജനകവും- ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

10 Nov 2019 1:06 PM GMT
മുസ്‌ലിംകള്‍ 500 വര്‍ഷമായി അവിടെ ആരാധന നിര്‍വഹിച്ചുവന്ന സ്ഥലമാണ്. അതിനാല്‍, നിലവിലെ കോടതി വിധി അനുസരിക്കുന്നതോടൊപ്പം സമ്പൂര്‍ണനീതി ലഭിക്കുന്നതുവരെ നിയമപരവും ജനാധിപത്യപരവുമായ ശ്രമങ്ങള്‍ തുടരും.

ആര്‍എസ്എസ് മേധാവിയുടെ ഹിന്ദുരാഷ്ട്രവാദം തള്ളി സിഖ് സംഘടനകള്‍

10 Oct 2019 6:10 PM GMT
ഇന്ത്യ ഒരു ബഹുജാതി, ബഹുഭാഷ, ബഹുമതരാഷ്ട്രമാണെന്നും എല്ലാ മതത്തിലും വിശ്വസിക്കാന്‍ ആളുകള്‍ക്ക് ഇന്ത്യന്‍ ഭരണഘടന സ്വാതന്ത്ര്യം നല്‍കുന്നുണ്ടെന്നും ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്ജിപിസി) പ്രസിഡന്റ് ഗോബിന്ദ് സിങ് ലോംഗോവാള്‍ പറഞ്ഞു.

സാംസ്‌കാരികപ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്ത നടപടി ആശങ്കാജനകം: ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

7 Oct 2019 4:04 PM GMT
ഭരണാധികാരികളുടെ കൊള്ളരുതായ്മകളെ ചൂണ്ടിക്കാണിക്കാനുള്ള പൗരന്റെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നത് എതിര്‍ക്കപ്പെടേണ്ടതാണ്.

പാകിസ്താനെതിരായ പരാമര്‍ശം അതിരുകടന്നത്; 'ഹൗഡി മോദി'യിലെ മോദിയുടെ പരാമര്‍ശത്തെ തള്ളി ഡോണള്‍ഡ് ട്രംപ്

24 Sep 2019 2:22 PM GMT
ചടങ്ങില്‍ ഇത്തരമൊരു പരാമര്‍ശം ഉണ്ടാവുമെന്ന് കരുതിയിരുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി.

സ്വകാര്യാശുപത്രിക്കുനേരേ സംഘപരിവാര്‍ ആക്രമണം: കലാപകാരികളെ നിലയ്ക്കുനിര്‍ത്തണമെന്ന് പോപുലര്‍ഫ്രണ്ട്

24 Sep 2019 8:50 AM GMT
ഒരു പ്രത്യേക മതവിഭാഗത്തില്‍പെട്ടവരെ മാത്രം തിരഞ്ഞുപിടിച്ചു നടത്തിയ ആസൂത്രിതമായ ആക്രമണമാണ് നടന്നത്.

കൊച്ചി മരട് ഫ്‌ളാറ്റ്: ഉടമകളെ തെരുവിലെറിയാതെ സുപ്രിംകോടതി വിധി നടപ്പാക്കണമെന്ന് എസ്ഡിപിഐ

13 Sep 2019 1:20 PM GMT
പൊളിക്കാനാണ് തീരുമാനമെങ്കില്‍ നാല് ഫ്‌ളാറ്റുകളിലെ നാനൂറോളം വരുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കാതെ കെട്ടിടം പൊളിക്കാന്‍ ശ്രമിക്കുന്നത് പൗരന്റെ മൗലികാവകാശലംഘനമാണ്. പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തുടരുന്ന നിശബ്ദത ക്രൂരവും അഴിമതിക്കാരായ അന്നത്തെ ഭരണപക്ഷത്തെ സഹായിക്കുന്നതുമാണ്.

ഉന്നാവോ പെണ്‍കുട്ടിയുടെ മൊഴി എയിംസിലെ പ്രത്യേക കോടതി മുറിയില്‍ രേഖപ്പെടുത്തി

11 Sep 2019 1:50 PM GMT
പ്രത്യേക കോടതി ജഡ്ജി ധര്‍മേശ് ശര്‍മയാണ് എയിംസ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തിയത്. ഇതിനിടെ ബലാല്‍സംഗക്കേസിലെ പ്രതിയും ബിജെപി എംഎല്‍എയുമായ കുല്‍ദീപ് സിങ് സെന്‍ഗാറിനെയും എയിംസിലെത്തിച്ച് മൊഴി രേഖപ്പെടുത്തിയിരുന്നു. ആശുപത്രിയില്‍ പ്രത്യേക കോടതി സ്ഥാപിച്ച് വിചാരണ നടത്തുന്നതിന്റെ ഭാഗമായാണ് ഇയാളെ ഇവിടെയെത്തിച്ചത്.

തകര്‍ന്ന റോഡ്:മന്ത്രി ജി സുധാകരന്റേത്ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് എസ്ഡിപിഐ

9 Sep 2019 4:02 AM GMT
എറണാകുളം നഗരത്തിലെ തകര്‍ന്ന റോഡ് സന്ദര്‍ശിക്കുന്നതിനിടെ യാത്രാദുരിതം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങള്‍ പ്രതിഷേധം അറിയിച്ചപ്പോഴാണ് മന്ത്രി എസ്ഡിപിഐക്കെതിരെ തിരിഞ്ഞത്. അഴിമതിയും കെടുകാര്യസ്ഥതയും മൂലം പൊതുമരാമത്ത് വകുപ്പ് മുമ്പെങ്ങുമില്ലാത്ത വിധം ചോദ്യം ചെയ്യപ്പെട്ടിരിക്കെ,അതില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് പൊതു പ്രവര്‍ത്തകരേയും രാഷ്ട്രീയ പാര്‍ട്ടികളേയും മന്ത്രി വിമര്‍ശിക്കുന്നതെന്നും എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍ പറഞ്ഞു

അടൂരിനെതിരായ ഭീഷണി അപലപനീയം; പ്രസ്താവന പിന്‍വലിച്ച് ബിജെപി മാപ്പുപറയണമെന്ന് മുല്ലപ്പള്ളി

25 July 2019 1:31 PM GMT
അടൂരിനൊപ്പം രാജ്യത്തിന്റെ അഭിമാനഭാജനങ്ങളായ 49 പേരാണ് പ്രധാനമന്ത്രിക്ക് തുറന്ന കത്തില്‍ ഒപ്പിട്ടിരുന്നത്. മോദിസര്‍ക്കാര്‍ രണ്ടാമത് അധികാരമേറ്റതിന് ശേഷവും ഇത്തരം അതിക്രമങ്ങള്‍ പൂര്‍വാധികം ശക്തിയോടെ തുടരുന്ന പശ്ചാത്തലത്തിലാണ് സാംസ്‌കാരികനായകര്‍ രംഗത്തുവന്നത്.

ചന്ദ്രയാന്‍ 2: രാജ്യത്തിന്റെ ആഹ്ലാദത്തില്‍ പങ്കുചേരുന്നുവെന്ന് പോപുലര്‍ ഫ്രണ്ട്

23 July 2019 12:50 PM GMT
ഈയൊരു ചരിത്രദൗത്യം സാധ്യമാക്കുന്നതിന് കഠിനാധ്വാനവും ഏകോപനവും നിശ്ചയദാര്‍ഢ്യവും പ്രകടിപ്പിച്ച ഐഎസ്ആര്‍ഒയിലെ മുഴുവന്‍ ശാസ്ത്രജ്ഞരെയും സാങ്കേതികവിദഗ്ധരെയും അദ്ദേഹം അഭിനന്ദിച്ചു.

ആള്‍ക്കൂട്ടക്കൊല നാടിനാപത്ത്; കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുക: ജംഇയ്യത്തുല്‍ ഉലമ

6 July 2019 12:42 PM GMT
തിരുവനന്തപുരം: ലോകത്തെ മഹത്തരമായ ഒരു ഭരണഘടന നിലനില്‍ക്കുന്ന ഇന്ത്യാമഹാരാജ്യത്ത് തുടര്‍ച്ചയായി അരങ്ങേറുന്ന ആള്‍ക്കൂട്ടക്കൊലകള്‍ നാടിനാപത്താണെന്നും ആള്‍ക...

നെടുങ്കണ്ടം കസ്റ്റഡി മരണം: പോലിസുകാരുടെ മൊഴികളില്‍ പൊരുത്തക്കേടെന്ന് സൂചന

2 July 2019 6:05 AM GMT
ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം നെടുങ്കണ്ടം സ്‌റ്റേഷനിലെ പോലിസുകാരില്‍ നിന്ന് മൊഴിയെടുത്തു. ഇവരുടെ മൊഴികളില്‍ പൊരുത്തക്കേടുണ്ടെന്നാണ് സൂചന. രാജ്കുമാര്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിലും ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്. പ്രത്യേക സംഘം നാലായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.

ബിനോയി കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ യുവതിയുടെ രഹസ്യമൊഴിയെടുക്കും; വ്യാഴാഴ്ച വരെ അറസ്റ്റ് ഉണ്ടാകില്ല

26 Jun 2019 2:28 AM GMT
തല്‍ക്കാലം ബിനോയിയെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്നാണ് മുംബൈ പോലിസിന്റെ തീരുമാനം. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമാകുന്നത് വരെ അറസ്റ്റ് ചെയ്യില്ല. വ്യാഴാഴ്ചയാണ് ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മുംബൈ ദിന്‍ദോഷി കോടതി പരിഗണിക്കുന്നത്.

കേരള കോണ്‍ഗ്രസിലെ തര്‍ക്കം: സമവായശ്രമങ്ങള്‍ക്ക് തുരങ്കംവച്ചത് ജോസഫ് വിഭാഗമെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ

25 Jun 2019 6:12 PM GMT
പാര്‍ലമെന്ററി പാര്‍ട്ടിയില്‍പ്പോലും കൂടിയാലോചന നടത്താതെ നിയമസഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കിയ മോന്‍സ് ജോസഫിന്റെ നടപടിയാണ് യോജിപ്പിന്റെ അന്തരീക്ഷം തകരുന്നതിന് തുടക്കംകുറിച്ചത്.

ബാലഭാസ്‌കറിന്റെ അപകട മരണം: കാര്‍ ഓടിച്ചത് അര്‍ജുനെന്നും അല്ലെന്നും മൊഴികള്‍

12 Jun 2019 1:59 AM GMT
കൊല്ലത്തെ കടയില്‍ നിന്നും ജ്യൂസ് കുടിച്ച ശേഷം വാഹനമോടിച്ചത് ഡ്രൈവര്‍ അര്‍ജുന്‍ ആയിരുന്നുവെന്ന് കടയിലുണ്ടായിരുന്ന മൂന്നു യുവാക്കള്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയപ്പോള്‍ ബാലഭാസ്‌ക്കര്‍ തന്നെയാണ് വാഹനം ഓടിച്ചതെന്നാണ് പ്രധാന സാക്ഷിയായ കെഎസ്ആടിസി ഡ്രൈവര്‍ അജി ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി.

സ്വയം പ്രഖ്യാപിതമല്ല ഒരു പദവിയും; പി ജെ ജോസഫിനെതിരേ കേരള കോണ്‍ഗ്രസില്‍ പടയൊരുക്കം

25 May 2019 3:30 AM GMT
ജോസ് കെ മാണി വിഭാഗവും പി ജെ ജോസഫ് വിഭാഗവും തമ്മിലുള്ള അഭിപ്രായഭിന്നത രൂക്ഷമായതോടെ പാര്‍ട്ടി വീണ്ടുമൊരു പിളര്‍പ്പിലേക്ക് പോവാനുള്ള സാധ്യതയേറുകയാണ്. ചെയര്‍മാന്‍ സ്ഥാനം വിട്ടുകൊടുക്കില്ലെന്ന് പി ജെ ജോസഫ് പരസ്യമായി പ്രഖ്യാപിച്ചതാണ് പാര്‍ട്ടിയില്‍ പുതിയ പോര്‍മുഖത്തിന് വഴിതുറന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ്: തിരിച്ചടിയില്‍നിന്ന് പാഠം ഉള്‍ക്കൊള്ളണമെന്ന് പോപുലര്‍ ഫ്രണ്ട്

23 May 2019 5:43 PM GMT
ശക്തമായ വര്‍ഗീയപ്രചാരണത്തിന്റെയും ആര്‍എസ്എസ്- ബിജെപി തന്ത്രങ്ങളെ ഉചിതമായ നിലപാടെടുത്ത് ചെറുക്കുന്നതില്‍ മതേതരപാര്‍ട്ടികള്‍ക്കുണ്ടായ പരാജയവുമാണ് ബിജെപിയുടെ വിജയത്തിന് വഴിയൊരുക്കിയത്.

കര്‍ദിനാളിനെതിരെ വ്യജ രേഖ: വൈദികര്‍ തമ്മില്‍ ചേരിപ്പോര് മുറുകുന്നു; രേഖ വ്യാജമല്ലെന്ന് നിലപാടിലുറച്ച് എറണാകുളം-അങ്കമാലി അതിരൂപത

22 May 2019 1:17 PM GMT
അന്വേഷണ വിഷയമായ രേഖകള്‍ യഥാര്‍ഥമാണെന്നാണ് അതിരൂപതയുടെ നിലപാട്. ഈ രേഖകള്‍ ഫാ. പോള്‍ തേലക്കാട്ടിന് നല്‍കിയ ആദിത്യ എന്ന യുവാവിനെ അന്യായമായി പോലിസ് പീഡിപ്പിക്കുന്നതും, അതിരൂപതയിലെ വൈദികരെ മനഃപൂര്‍വ്വം പ്രതിചേര്‍ക്കുന്നതും പ്രതിഷേധാര്‍ഹമാണെന്നും അതിരൂപത നേതൃത്വം വ്യക്തമാക്കി.രേഖകള്‍ സംബന്ധിച്ച് പോലിസ് അന്വേഷണം സത്യസന്ധവും സുതാര്യവും സമഗ്രവും ആകണം. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പോലിസ് അന്വേഷണം തെറ്റായ ദിശയിലാണ്.പോലിസിനുമേല്‍ ആരുടെയൊക്കെയോ സ്വാധീനമുണ്ടെന്നും അതിരൂപത

ഘര്‍വാപസി പീഢനകേന്ദ്രം ഉടന്‍ അടച്ചുപൂട്ടണം: വിമന്‍ ഇന്ത്യ മൂവ്‌മെന്റ്

19 May 2019 6:57 PM GMT
ആര്‍എസ്എസ്സിന്റെ കീഴില്‍ 'ആര്‍ഷവിദ്യാകേന്ദ്രം' എന്ന പേരില്‍ നടത്തിവന്നിരുന്ന ഘര്‍വാപസി പീഢനകേന്ദ്രം 'സാധനശക്തികേന്ദ്രം' എന്ന പേരില്‍ പുനരാരംഭിച്ചിരിക്കുകയാണ്.

യുദ്ധസാധ്യത: പാര്‍ലമെന്റ് അംഗങ്ങള്‍ ഉത്തരവാദിത്വബോധം പുലര്‍ത്തണമെന്ന് കുവൈത്ത് സ്പീക്കര്‍

18 May 2019 10:18 AM GMT
ഇറാനുമായി ബന്ധപ്പെട്ട് മേഖലയില്‍ രൂപപ്പെട്ട സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തിലാണ് കുവൈത്ത് സ്പീക്കറുടെ പ്രസ്താവന.

ഗോഡ്‌സെ ദേശഭക്തനെങ്കില്‍ ഗാന്ധിജി രാജ്യദ്രോഹിയാണോയെന്ന് ഉമര്‍ അബ്ദുല്ല

17 May 2019 1:37 AM GMT
ഗോഡ്‌സെ ദേശഭക്തനാണെന്നും അദ്ദേഹത്തെ തീവ്രവാദിയെന്ന് വിളിക്കുന്നവര്‍ പുനപരിശോധന നടത്തണമെന്നുമുള്ള പ്രജ്ഞാ സിങിന്റെ പരാമര്‍ശം ഏറെ വിവാദമായിരുന്നു

ഗോഡ്‌സെ രാജ്യസ്‌നേഹി; പ്രജ്ഞാ സിങ്ങിന്റെ പ്രസ്താവന തള്ളി ബിജെപി

16 May 2019 12:04 PM GMT
ബിജെപിയുടെ നിലപാടല്ല പ്രജ്ഞാ സിങ് പറഞ്ഞതെന്ന് പാര്‍ട്ടി വക്താവ് വി വി എല്‍ നരസിംഹ റാവു പറഞ്ഞു. പ്രസ്താവനയെ പാര്‍ട്ടി അപലപിക്കുന്നതായും പ്രസ്താവന പിന്‍വലിച്ച് പ്രജ്ഞ പരസ്യമായി മാപ്പുപറയാന്‍ തയ്യാറാവണമെന്നും നരസിംഹ റാവു ആവശ്യപ്പെട്ടു.

കെവിന്‍ വധക്കേസ്: രണ്ട് സാക്ഷികള്‍കൂടി കൂറുമാറി; മഹസര്‍ സാക്ഷികളെ വിസ്തരിക്കും

16 May 2019 9:29 AM GMT
27ാം സാക്ഷി അലന്‍, 98ാം സാക്ഷി സുലൈമാന്‍ എന്നിവരാണ് പ്രതികള്‍ക്ക് അനുകൂലമായി മൊഴി മാറ്റിയത്. ഇതോടെ കേസില്‍ കൂറുമാറിയ സാക്ഷികളുടെ എണ്ണം അഞ്ചായി. എട്ടാംപ്രതി നിഷാദിന്റെ അയല്‍വാസിയാണ് സുലൈമാന്‍. കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെ പ്രതികളെത്തിയ പമ്പിലെ ജീവനക്കാരനാണ് അലന്‍.

കെവിന്‍ വധക്കേസ്: രണ്ട് സാക്ഷികള്‍കൂടി പ്രതികള്‍ക്ക് അനുകൂലമായി കൂറുമാറി

15 May 2019 10:19 AM GMT
91ാം സാക്ഷി സുനീഷ്, 92ാം സാക്ഷി മുനീര്‍ എന്നിവരാണ് മൊഴി മാറ്റിയത്. രണ്ടാം പ്രതി നിയാസ് മൊബൈല്‍ ഫോണ്‍ പോലിസിന് കൈമാറുന്നത് കണ്ടുവെന്ന് ഇരുവരും നേരത്തെ മൊഴി നല്‍കിയിരുന്നു. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നടക്കുന്ന വിസ്താരത്തിനിടെയാണ് സാക്ഷികള്‍ ഈ മൊഴി മാറ്റിപ്പറഞ്ഞത്. കെവിന്‍ വധക്കേസില്‍ നിയാസിന്റെ തെളിവെടുപ്പുമായി ബന്ധപ്പെട്ടാണ് ഇവര്‍ മൊഴി നല്‍കിയിരുന്നത്.

കാസര്‍ഗോട്ടെ കള്ളവോട്ട്: അന്വേഷണം തുടങ്ങി; പോളിങ് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു

29 April 2019 2:31 PM GMT
രണ്ടുതവണ ബൂത്തില്‍ പ്രവേശിച്ചതായി വീഡിയോയില്‍ കാണുന്ന ചീമേനി കരക്കാട് സ്വദേശി കെ ശ്യാംകുമാര്‍ സിആര്‍പിസി 33 വകുപ്പനുസരിച്ച് നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് ജില്ലാ വരണാധികാരി ഡോ. ഡി സജിത് ബാബു മുമ്പാകെ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണം.

മലയാളികളുടെ മനസ്സില്‍ വിഷം കുത്തിവയ്ക്കുന്നതെന്തിന്; കെ എസ് രാധാകൃഷ്ണനോട് സ്വാമി സന്ദീപാനന്ദഗിരി

29 April 2019 11:22 AM GMT
'ഇസ്‌ലാമിക മതതീവ്രവാദം ഓരോരോ പേരുകളില്‍ ഒരേ കാര്യം ചെയ്തുകൊണ്ടിരിക്കുന്നു. മമ്മൂട്ടി മുതല്‍ ഫഹദ് ഫാസില്‍ വരെയുള്ളവര്‍ക്ക് ഇക്കാര്യത്തില്‍ എന്തുപറയാന്‍ താല്‍പര്യമുണ്ടെന്നറിയാന്‍ ആഗ്രഹമുണ്ട്' എന്നായിരുന്നു രാധാകൃഷ്ണന്റെ പ്രസ്താവന. ഇതിനാണ് ഫെയ്‌സ്ബുക്ക് കുറുപ്പിലൂടെ സന്ദീപാനന്ദഗിരി മറുപടി നല്‍കിയത്.
Share it