Sub Lead

മോഹന്‍ ഭാഗവതിന്റെ പ്രസ്താവന: രാജ്യത്തിന് അവകാശപ്പെടാന്‍ ഒന്നുമില്ലാത്തവരുടെ അപകര്‍ഷതയെന്ന് എം കെ ഫൈസി

മോഹന്‍ ഭാഗവതിന്റെ പ്രസ്താവന: രാജ്യത്തിന് അവകാശപ്പെടാന്‍ ഒന്നുമില്ലാത്തവരുടെ അപകര്‍ഷതയെന്ന് എം കെ ഫൈസി
X

ന്യൂഡല്‍ഹി: ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ വിദ്വേഷ പ്രസ്താവന രാജ്യത്തിന് അവകാശപ്പെടാന്‍ ഒന്നുമില്ലാത്തവരുടെ അപകര്‍ഷതയാണെന്ന് എസ് ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ ആര്‍എസ്എസിന് ഒരു പങ്കുമില്ലെന്ന് മേധാവിയായ മോഹന്‍ ഭഗവതിന് നന്നായി അറിയാം. വിദേശ അധിനിവേശത്തിനും സ്വാധീനത്തിനുമെതിരായ യുദ്ധത്തിന് സംഘപരിവാര്‍ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ഈ നിരാശയില്‍ നിന്നുണ്ടായതാണ്- ആര്‍എസ്എസ് മുഖപത്രങ്ങളായ ഓര്‍ഗനൈസറും പാഞ്ചജന്യയും നടത്തിയ മോഹന്‍ ഭാഗവതിന്റെ അഭിമുഖത്തിന് മറുപടിയായി എം കെ ഫൈസി വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

മുസ്‌ലിംകള്‍ക്കെതിരേ ഒളിഞ്ഞിരിക്കുന്ന ഭീഷണിയുള്ളതിനാല്‍ രാജ്യത്ത് മതപരമായ അക്രമം ഇളക്കിവിടുന്ന ഭാഗവതിന്റെ പ്രസ്താവനയെ എസ്ഡിപിഐ ശക്തമായി അപലപിക്കുകയാണ്. മുസ്‌ലിംകള്‍ തങ്ങളുടെ വിശ്വാസം ഉപേക്ഷിക്കണമെന്ന ഭഗവതിന്റെ ഭീഷണിയിലും അതിനെക്കുറിച്ചുള്ള പ്രകോപനപരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസ്താവനയിലും ഇന്ത്യന്‍ ജുഡീഷ്യറിയുടെ ഇടപെടലുണ്ടാവണമെന്ന് ഫൈസി അഭ്യര്‍ഥിച്ചു. മനുസ്മൃതിയാണ് ഇത്തരം ആശയങ്ങള്‍ പ്രബോധിപ്പിക്കുന്നത്. സാമുദായിക സൗഹാര്‍ദം തകര്‍ക്കുകയും വിവിധ മതവിഭാഗങ്ങള്‍ക്കിടയിലുള്ള സാമൂഹിക ബന്ധത്തില്‍ വിള്ളലുണ്ടാക്കുകയും ചെയ്യുന്ന വംശീയവും ദേശവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ് മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയെന്നും എം കെ ഫൈസി കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it