ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍: കണ്ണൂരില്‍ സിപിഎം നടത്തുന്ന അക്രമങ്ങളുടെ പിന്നാമ്പുറങ്ങളിലേക്ക് വെളിച്ചം വീശുന്നത്- മുസ്‌ലിം ലീഗ്

കണ്ണൂര്‍: ശുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ കണ്ണൂരില്‍ കാലങ്ങളായി സിപിഎം നടത്തുന്ന അക്രമങ്ങളുടെ പിന്നാമ്പുറങ്ങളിലേക്ക് വെളിച്ചം വീശുന്നതും ക്വട്ടേഷന്‍ മാഫിയാ സംഘങ്ങളുടെ സംരക്ഷകരായ ഒരു പാര്‍ട്ടിയുടെ തനിനിറം പുറത്തുകൊണ്ടുവരുന്നതുമാണെന്ന് മുസ്‌ലിം ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ.അബ്ദുല്‍ കരിം ചേലേരി. രാഷ്ട്രീയ എതിരാളികളെ വകവരുത്താന്‍ ക്വട്ടേഷന്‍ ഏറ്റെടുക്കുന്നവര്‍ക്ക് സഹകരണ സ്ഥാപനങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി വാഗ്ദത്തം ചെയ്യുകയും പിന്നീട് അവരെ തള്ളിപ്പറയുകയും ചെയ്യുമ്പോള്‍ സത്യം പുറത്തുപറയേണ്ടിവരുന്ന സാധാരണ പാര്‍ട്ടി പ്രവര്‍ത്തകന്റെ ഗതികേടാണിത്. അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ഉള്‍പ്പെടെയുള്ള നിരവധി യുഡിഎഫ് പ്രവര്‍ത്തകരാണ് ഇത്തരത്തില്‍ സിപിഎം കൊലക്കത്തിക്കിരയായി കശാപ്പ് ചെയ്യപ്പെട്ടത്.
ചെയ്തുപോയ പാപത്തില്‍ പിന്നീട് കുറ്റബോധമുണ്ടാവുമ്പോള്‍ ജീവിതം തന്നെ അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരാവുന്ന ഹതഭാഗ്യരുടെ വിലാപമാണിത്. ഈ വിധത്തില്‍ കൊലപാതകങ്ങള്‍ നടത്താന്‍ പ്രേരിപ്പിക്കുകയും അതിന് ഗൂഢാലോചന നടത്തുകയും ചെയ്യുന്ന പ്രാദേശിക ഉന്നത നേതൃത്വത്തെ കൂടി പ്രതിസ്ഥാനത്ത് കൊണ്ടുവരികയും അവര്‍ക്ക് മതിയായ ശിക്ഷ ഉറപ്പുവരുത്തുകയും ചെയ്താലേ ഇത്തരം കൊലപാതകങ്ങള്‍ അവസാനിക്കുകയുള്ളൂ. നാട്ടില്‍ നീതിയും നിയമവും ഉറപ്പുവരുത്താന്‍ ബാധ്യതപ്പെട്ട ഭരണകൂടവും നിയമപാലകരും അതിന് മുന്‍കൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
RELATED STORIES
യൂസഫലിക്കും അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം: ഷാജന് സ്കറിയക്ക്...
7 Jun 2023 8:28 AM GMTബിപോര്ജോയ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറുന്നു; കേരളത്തില്...
7 Jun 2023 4:49 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില് പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMTതാനൂര് കനോലി കനാലില് വീണ് പ്ലസ്ടു വിദ്യാര്ത്ഥി മരിച്ചു
4 Jun 2023 6:01 PM GMTഇരുചക്രവാഹനത്തില് മൂന്നാംയാത്രക്കാരായി കുട്ടികളെ അനുവദിക്കും:...
4 Jun 2023 11:37 AM GMT