- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'വി ഡി സവര്‍ക്കര്‍ക്ക് ഭാരതരത്ന നല്‍കിയാല്‍ ആ പുരസ്‌കാരത്തിന്റെ അന്തസ് വര്‍ധിക്കും'; മോഹന്‍ ഭാഗവത്

മുംബൈ: ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന, വി ഡി സവര്‍ക്കര്‍ക്ക് നല്‍കണമെന്ന ആവശ്യവുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. സവര്‍ക്കര്‍ക്ക് ഭാരതരത്ന നല്‍കുന്നപക്ഷം, ആ ബഹുമതിയുടെ യശസ് വര്‍ധിക്കുമെന്ന് അദ്ദേഹം മുംബൈയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കവേ പറഞ്ഞു.
വിഭജനത്തിന്റെ ഭീതി മറന്ന് അഖണ്ഡ ഭാരതം സാധ്യമാക്കണം. ബംഗ്ലാദേശില്‍ ഹിന്ദു സമൂഹം ക്രൂരമായ വിവേചനം നേരിടുന്നതായും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശില്‍ ഏകദേശം 1.25 കോടി ഹിന്ദുക്കളുണ്ട്. അവര്‍ അവിടെ തുടരാനും പോരാടാനും തീരുമാനിക്കുകയാണെങ്കില്‍ ലോകമെമ്പാടുമുള്ള മുഴുവന്‍ ഹിന്ദുക്കളും അവരെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏത് മതത്തില്‍പ്പെട്ട ആര്‍ക്കും ആര്‍എസ്എസിന്റെ മേധാവിയാകാമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. എസ്സി-എസ്ടി വിഭാഗങ്ങളില്‍പ്പെടുന്നത് അയോഗ്യതയോ ബ്രാഹ്‌മണവിഭാഗത്തില്‍പ്പെുന്നത് യോഗ്യതയോ അല്ല. ബ്രാഹ്‌മണരിലൂടെയാണ് ആരംഭിച്ചതെങ്കിലും സംഘടന എല്ലാ ജാതിക്കാര്‍ക്കും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അനധികൃത കുടിയേറ്റക്കാരെ നാടുകടത്തണം. അനധികൃത കുടിയേറ്റക്കാര്‍ക്ക് രാജ്യത്ത് തൊഴില്‍ നല്‍കരുത്. രാജ്യത്ത് ഇതുവരേയും അനധികൃത കുടിയേറ്റത്തെ ചെറുക്കാന്‍ നടപടി ഉണ്ടായിരുന്നില്ല. സെന്‍സസിലൂടെയും സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിലൂടെയും അവരെ കണ്ടെത്താനാകും. നടപടി എടുത്തുതുടങ്ങിയെന്നും അത് ക്രമേണ വര്‍ധിക്കുമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ആര്‍എസ്എസിന് അധികാരത്തോട് ആഗ്രഹമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















