- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആന്റോ ആന്റണി എംപിക്കെതിരേ വിജിലന്‍സിന് പരാതി നല്‍കി അഭിഭാഷകന്‍
പണമിടപാട് ആരോപണത്തില്‍ കേസടുത്ത് അന്വേഷിക്കണമെന്നാണ് ആവശ്യം

തിരുവനന്തപുരം: ആന്റോ ആന്റണി എംപിക്കെതിരേ വിജിലന്‍സിന് പരാതി. തിരുവല്ലയിലെ എന്‍ എം രാജുവില്‍ നിന്ന് രണ്ടുകോടി വാങ്ങി കബളിപ്പിച്ചെന്ന ആരോപണത്തിലാണ് കേരള വിജിലന്‍സിന് പരാതി നല്‍കിയത്. പണമിടപാട് ആരോപണത്തില്‍ കേസടുത്ത് അന്വേഷണം നടത്തണമെന്നാണ് ആവശ്യം. സുപ്രിംകോടതി അഭിഭാഷകന്‍ സുഭാഷ് തീക്കാടനാണ് പരാതി നല്‍കിയത്. എന്‍ എം രാജുവിനെതിരേയും കേസെടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. എന്‍ എം രാജുവിന്റെ വെളിപ്പെടുത്തല്‍ വന്‍ രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്. മറുപടിയുമായി ആന്റോ ആന്റണി രംഗത്തെത്തിയിരുന്നു.
അതേസമയം, തിരുവല്ല നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് നിക്ഷേപ തട്ടിപ്പില്‍ പത്തനംതിട്ട എം പി ആന്റോ ആന്റണിയെ ചോദ്യംചെയ്യാനാണ് ഇഡി നീക്കം. ആന്റോ ആന്റണിക്ക് രണ്ടുകോടി രൂപ നല്‍കിയെന്ന നെടുംപറമ്പില്‍ ഫിനാന്‍സ് ഉടമ എന്‍ എം രാജുവിന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് നീക്കം. രണ്ടുകോടി രൂപ സംബന്ധിച്ച കണക്ക് വ്യക്തമാക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു.
ആന്റോ ആന്റണി എംപി തിരഞ്ഞെടുപ്പ് കാലത്ത് രണ്ടുകോടി രൂപ വായ്പ വാങ്ങി തിരികെ നല്‍കാതെ കബളിപ്പിച്ചെന്ന ആരോപണവുമായിട്ടാണ് തിരുവല്ല നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് ഉടമ എന്‍ എം രാജു രംഗത്തെത്തിയത്. സ്വര്‍ണകൊള്ള കേസ് പ്രതി തന്ത്രി കണ്ഠരര് രാജീവര് തന്റെ ബാങ്കില്‍ പണം നിക്ഷേപിച്ചിരുന്നെന്ന സിപിഎം ആരോപണം നിഷേധിച്ചു നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു രാജുവിന്റെ വെളിപ്പെടുത്തല്‍. വാങ്ങിയ പണം മടക്കി നല്‍കിയെന്നായിരുന്നു എംപിയുടെ ഇന്നലത്തെ മറുപടി. എന്നാല്‍ എത്ര വാങ്ങി എന്നതില്‍ വ്യക്തത വരുത്തിയില്ല. കേസില്‍ എന്‍ എം രാജുവിന്റേയും കുടുംമ്പത്തിന്റേയും പേരിലുള്ള 44.5 കോടി രൂപയുടെ സ്വത്തുകള്‍ ഇഡി മരവിപ്പിച്ചിരുന്നു.
ആന്റോ ആന്റണിക്ക് ഒരു ഈടുമില്ലാതെ രണ്ടുകോടി കൈമാറിയെന്നായിരുന്നു എന്‍ എം രാജുവിന്റെ വെളിപ്പെടുത്തല്‍. ഇതിനുപിന്നാലെയാണ് എംപി ഇഡിയുടെ ചോദ്യമുനയിലേക്ക് എത്തുന്നത്. കൈമാറിയ തുക തട്ടിപ്പിലൂടെ ലഭിച്ചതാണോ എന്ന അന്വേഷണമാണ് ഇഡി നടത്തുക. എന്‍ എം രാജുവിനെ ചോദ്യം ചെയ്ത ശേഷമാകും എംപിയെ നോട്ടീസ് നല്‍കി വിളിപ്പിക്കുക. ആന്റോ ആന്റണിക്കെതിരേ ഉയര്‍ന്ന ആരോപണം രാഷ്ട്രീയ ആയുധമാക്കുകയാണ് സിപിഎം. കണക്ക് വ്യക്തമാകണമെന്ന് മന്ത്രി വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു. എന്തിന് പണം വാങ്ങിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ചോദിച്ചു.
തന്ത്രി കണഠരര് രാജീവരുടെ പണം തിരുവല്ലയിലെ എന്‍ എം രാജുവിന്റെ ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. ബാങ്ക് പൊളിഞ്ഞപ്പോള്‍ ഈ പണം ആന്റോ ആന്റണി എംപി വാങ്ങികൊണ്ടുപോയി. സ്വര്‍ണകൊള്ള കേസുമായി ചേര്‍ത്തുവെച്ച് എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ട സിപിഎം ആരോപണം നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് ഉടമ പൂര്‍ണ്ണമായി തള്ളി. എന്നാല്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് രണ്ടുകോടി രൂപ ആന്റോ ആന്റണി വായ്പയായി കൈപ്പറ്റിയെന്നും ബാങ്ക് പൊളിഞ്ഞ കാലത്ത് പണം തിരികെ ചോദിച്ചപ്പോള്‍ 20 ലക്ഷം മാത്രമാണ് തിരികെ നല്‍കിയതെന്നും എന്‍ എം രാജു പറയുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















