Latest News

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്; നടന്‍ വിജയ് രണ്ട് മണ്ഡലങ്ങളില്‍ മല്‍സരിച്ചേക്കുമെന്ന് സൂചന

ടിവികെ ലക്ഷ്യമിടുന്നത് ചെന്നൈ, തൃച്ചി മണ്ഡലങ്ങള്‍

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്; നടന്‍ വിജയ് രണ്ട് മണ്ഡലങ്ങളില്‍ മല്‍സരിച്ചേക്കുമെന്ന് സൂചന
X

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ് രണ്ട് സീറ്റുകളില്‍ മല്‍സരിച്ചേക്കുമെന്ന് സൂചന. മല്‍സരത്തിനായി രണ്ട് മണ്ഡലങ്ങള്‍ കണ്ടെത്തി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമായാണ് രണ്ട് മണ്ഡലങ്ങള്‍ തിരഞ്ഞെടുത്തിട്ടുള്ളതെന്നും നേതാക്കള്‍ പറയുന്നു. ഗ്രാമീണ മേഖലയിലും നഗരമേഖലയിലും പാര്‍ട്ടി മുന്നേറ്റം ലക്ഷ്യമിട്ടാണ് വിജയ് മല്‍സരിക്കുന്ന മണ്ഡലങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ചെന്നൈയിലെ വിരുഗംബാക്കം, തൃച്ചി ഈസ്റ്റ് മണ്ഡലങ്ങളിലാണ് വിജയ് മല്‍സരിക്കുക എന്നാണ് പുതിയ പ്രചാരണം. മണ്ഡലങ്ങള്‍ സംബന്ധിച്ച് അന്തിമ തീരുമാനം വിജയിയുടെ ആയിരിക്കുമെന്നും പാര്‍ട്ടി നേതാക്കള്‍ പറയുന്നു.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെയെ പരാജയപ്പെടുത്താന്‍ ശേഷിയുള്ള ഏക പാര്‍ട്ടി എന്ന അവകാശവാദവുമായാണ് വിജയ് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചത്. വരാനിരിക്കുന്നത് ത്രികോണ മല്‍സരമാണെന്ന നിരീക്ഷണങ്ങളേയും വിജയ് തള്ളിക്കളയുന്നുണ്ട്. ജനപിന്തുണയുള്ള ടിവികെയും ഭരിക്കുന്ന ഡിഎംകെയും തമ്മിലാണ് മല്‍സരമെന്നായിരുന്നു വിജയ് പറഞ്ഞിരുന്നത്.

ടിവികെ സ്ഥാനാര്‍ഥികളാവാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള അപേക്ഷ ഫോം വെള്ളിയാഴ്ച മുതല്‍ വിതരണം ആരംഭിച്ചിട്ടുണ്ട്. പനയൂരിലെ പാര്‍ട്ടി ഓഫീസിലാണ് ഫോം വിതരണം ആരംഭിച്ചത്. ഓഫീസിലേക്കുള്ള പ്രവര്‍ത്തകരുടെ തിരക്ക് കൂടിയതോടെ പ്രദേശത്തുള്ളവരുടെ ജീവിതം പോലും സ്തംഭിച്ചിരുന്നു. ഇതോടെയാണ് അപേക്ഷ ഫോം വിതരണം ഓണ്‍ലൈനിലേക്ക് മാറ്റിയത്.

Next Story

RELATED STORIES

Share it