Latest News

ക്ഷേത്ര നവീകരണത്തില്‍ തട്ടിപ്പ്; ബിജെപി നേതാവ് ഉള്‍പ്പടെയുള്ള പ്രതികളില്‍ നിന്ന് പണം തിരികെ പിടിക്കാന്‍ കോടതി ഉത്തരവ്

ക്ഷേത്ര നവീകരണത്തില്‍ തട്ടിപ്പ്; ബിജെപി നേതാവ് ഉള്‍പ്പടെയുള്ള പ്രതികളില്‍ നിന്ന് പണം തിരികെ പിടിക്കാന്‍ കോടതി ഉത്തരവ്
X

പത്തനംതിട്ട: ക്ഷേത്ര നവീകരണത്തില്‍ 12.09 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയ പണം പ്രതികളില്‍ നിന്ന് തിരികെ പിടിക്കാന്‍ കോടതി ഉത്തരവ്. പെരിങ്ങനാട് തൃച്ചേന്ദമംഗലം ക്ഷേത്രത്തില്‍ നമസ്‌കാര മണ്ഡപത്തിനായി തേക്ക് വാങ്ങിയതിലാണ് ക്രമക്കേട് നടന്നത്. ക്ഷേത്രത്തില്‍ നവീകരണത്തിന്റെ ഭാഗമായി 12.09 ലക്ഷത്തിന്റെ തട്ടിപ്പ് നടന്നെന്നാണ് കണ്ടെത്തിയത്. ബിജെപി നേതാവ് അടക്കം മൂന്നു പേരാണ് പണം തട്ടിയത്.

തട്ടിയെടുത്ത പണം ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ടി ആര്‍ അജിത് കുമാറില്‍ നിന്നും മറ്റ് രണ്ട് ഭാരവാഹികളില്‍ നിന്നും തിരികെ പിടിക്കാനാണ് പത്തനംതിട്ട സബ് കോടതി ഉത്തരവിട്ടിരിക്കുന്നത്. 12.52 ലക്ഷം രൂപ വിലയുള്ള തടിക്ക് 24.61 ലക്ഷം രൂപ എഴുതിയെടുത്തു എന്നാണ് പരാതി. തട്ടിപ്പ് നടന്ന കാലയളവില്‍ ഭരണ സമിതിയുടെ പ്രസിഡന്റായിരുന്നു അജിത് കുമാര്‍. 2017-18 കാലത്തെ ഭരണ സമിതിയാണ് കോടതിയെ സമീപിച്ചത്.

Next Story

RELATED STORIES

Share it