ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ്; മുന്‍ ക്രിക്കറ്റ് താരം അറസ്റ്റില്‍
BY NSH15 March 2023 9:18 AM GMT
X
NSH15 March 2023 9:18 AM GMT
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന് മോഹന്‍ റെഡ്ഡിയുടെ പേരില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ മുന്‍ ക്രിക്കറ്റ് താരം അറസ്റ്റിലായി. ആന്ധ്രാപ്രദേശ് ക്രിക്കറ്റ് താരമായിരുന്ന നാഗരാജു ബുദുമുരു(28) വിനെയാണ് സൈബര്‍ ക്രൈം പോലിസ് അറസ്റ്റ് ചെയ്തത്. ആന്ധ്രയ്ക്ക് വേണ്ടി രഞ്ജി മല്‍സരങ്ങള്‍ കളിച്ച താരമാണ് നാഗരാജു. ഇലക്ട്രോണിക്സ് കമ്പനിയില്‍നിന്നാണ് ഇയാള്‍ പണം തട്ടിയത്. മുഖ്യമന്ത്രിയുടെ പേഴ്സനല്‍ അസിസ്റ്റന്റാണെന്നും റിക്കി ഭൂയി എന്ന ക്രിക്കറ്റ് താരത്തെ സ്പോണ്സര് ചെയ്യണമെന്നും പറഞ്ഞ് കമ്പനിയില്‍ നിന്ന് പ്രതി 12 ലക്ഷം രൂപ മേടിക്കുകയായിരുന്നു. എന്നാല്‍, പണം നല്‍കിയിട്ടും ക്രിക്കറ്റ് ബോര്‍ഡില്‍നിന്നോ മറ്റുള്ളവരില്‍നിന്നോ പ്രതികരണമില്ലാതെ വന്നതോടെയാണ് കമ്പനി പോലിസില്‍ പരാതി നല്‍കിയത്.
Next Story
RELATED STORIES
കാഫിർ സ്ക്രീൻ ഷോട്ട് കേസ്' : അന്വേഷണം വൈകിക്കരുതെന്ന് ഹൈക്കോടതി
9 Sep 2024 7:25 AM GMTലോക്സഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ ബിജെപിയേയും മോദിയേയും...
9 Sep 2024 7:02 AM GMTയുട്യൂബ് നോക്കി ഡോക്ടറുടെ സര്‍ജറി: 15 കാരന് മരിച്ചു
9 Sep 2024 5:26 AM GMTആംബുലന്‍സില്ല; മക്കളുടെ മൃതദേഹം ചുമലിലേറ്റി നടന്ന് മാതാപിതാക്കള്‍,...
5 Sep 2024 5:19 PM GMTനടിയുടെ ബലാത്സംഗ ആരോപണം; 'അമ്മ' ജനറല്‍ സെക്രട്ടറി സിദ്ദിഖ് രാജിവച്ചു
25 Aug 2024 5:31 AM GMTന്യൂനമര്‍ദ്ദ പാത്തി; നാല് ജില്ലകളില്‍ അതിശക്തമായ മഴ
17 Aug 2024 4:31 PM GMT