Latest News

അമിത് ഷായ്ക്കെതിരായ പരാമർശം; രാഹുൽ ഗാന്ധി സുൽത്താൻപൂർ കോടതിയിൽ ഹാജരാകും

അമിത് ഷായ്ക്കെതിരായ പരാമർശം; രാഹുൽ ഗാന്ധി സുൽത്താൻപൂർ കോടതിയിൽ ഹാജരാകും
X

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് സുൽത്താൻപൂർ കോടതിയിൽ ഹാജരാകും. കേസിൽ വിചാരണ നടപടികളുടെ ഭാഗമായി രാഹുൽ ഗാന്ധിയുടെ മൊഴി രേഖപ്പെടുത്തുന്നതിനാണ് നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചിരിക്കുന്നത്.

2018-ൽ കർണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അമിത് ഷായെ ‘കൊലയാളി’ എന്ന് വിശേഷിപ്പിച്ചെന്നാരോപിച്ചാണ് പരാതി. ബിജെപി പ്രവർത്തകനായ വിജയ് മിശ്രയാണ് സംഭവത്തിൽ മാനനഷ്ടക്കേസ് നൽകിയത്.

ഈ കേസിൽ 2024 ഫെബ്രുവരിയിൽ രാഹുൽ ഗാന്ധിക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. സമാന പരാമര്‍ശത്തില്‍ രാജ്യത്തെ വിവിധ കോടതികളില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു.

Next Story

RELATED STORIES

Share it