Sub Lead

റമദാന്‍: അല്‍ അഖ്‌സയില്‍ പ്രാര്‍ത്ഥിക്കാനും ജറുസലെം നഗരത്തില്‍ അലങ്കാരത്തിനും നിയന്ത്രണം

റമദാന്‍: അല്‍ അഖ്‌സയില്‍ പ്രാര്‍ത്ഥിക്കാനും ജറുസലെം നഗരത്തില്‍ അലങ്കാരത്തിനും നിയന്ത്രണം
X

ജറുസലെം: പലസ്തീനികള്‍ അല്‍-അഖ്സ പള്ളിയില്‍ പ്രാര്‍ത്ഥിക്കാനെത്തുന്നതിന് ഇസ്രായേല്‍ സേനയുടെ നിയന്ത്രണം. ജറുസലെമില്‍ റമദാനില്‍ നടത്താറുള്ള അലങ്കാരത്തിനും ഇസ്രായേല്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. റമദാനില്‍ അല്‍-അഖ്‌സയിലേക്ക് പ്രാര്‍ത്ഥനക്കായി ആയിരങ്ങളാണ് എത്താറുള്ളത്. എന്നാല്‍, ഇത്തവണ ഫലസ്തീനികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഇസ്രായേല്‍ സൈന്യം. അതേസമയം ഇസ്രായേലി കുടിയേറ്റക്കാര്‍ക്ക് സ്ഥലത്ത് അതിക്രമിച്ചു കയറി മുമ്പ് അനുവദിച്ചതിലും കൂടുതല്‍ സമയം സ്വന്തം പ്രാര്‍ത്ഥനകള്‍ നടത്താന്‍ കഴിയും. ഇസ്രായേലി കുടിയേറ്റക്കാര്‍ കൂട്ടത്തോടെ എത്തുന്നതും അല്‍-അഖ്‌സ പരിസരത്ത് ബഹളം സൃഷ്ടിക്കുന്നതും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ ദൃശ്യങ്ങളില്‍ കാണാം.

'റമദാന്‍ വരുന്നതിനായി ഞാന്‍ എപ്പോഴും കാത്തിരിക്കുകയാണ്, അലങ്കാരങ്ങളും മറ്റുള്ളവരുടെ സന്തോഷവും ആവേശവും എനിക്ക് കാണാന്‍ കഴിയും,' ഫലസ്തീന്‍ സ്വദേശി അഹമ്മദ് പറയുന്നു.

എന്നാല്‍, സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇസ്രായേലി സൈന്യം പ്രദേശവാസികള്‍ക്കിടയില്‍ ഭയം സൃഷ്ടിക്കുന്നു. അഹമ്മദ് പറയുന്നു. ഇസ്രായേലി നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നിട്ടും, അന്തരീക്ഷം മനോഹരമാണെന്ന് അദ്ദേഹം പറഞ്ഞു.

'ഇപ്പോള്‍ മാനസികാവസ്ഥ ശാന്തമാണെങ്കിലും, പതിവുപോലെ റമദാന്‍ ആഘോഷങ്ങളും അലങ്കാരങ്ങളും ഇല്ലാത്തത് നിര്‍ഭാഗ്യകരമാണ്,' അദ്ദേഹം പറഞ്ഞു.

ഇസ്രായേലിന്റെ നടപടി വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി. നൂറുകണക്കിന് ഫലസ്തീന്‍ നിവാസികള്‍ അല്‍ അഖ്‌സയിലേക്ക് കൂട്ടത്തോടെ എത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇസ്രായേല്‍ സൈന്യം പ്രദേശവാസികളെ തടയുന്നതും കാണാം.

ജറുസലെമിലെ പഴയ നഗരത്തിലും (Old City) സമീപപ്രദേശങ്ങളിലും റമദാന്‍ മാസത്തില്‍ പരമ്പരാഗതമായി സ്ഥാപിക്കാറുള്ള വര്‍ണവിളക്കുകളും മറ്റ് അലങ്കാരങ്ങളും സ്ഥാപിക്കുന്നത് ഇസ്രായേല്‍ അധികൃതര്‍ തടഞ്ഞു. റമദാനെ വരവേല്‍ക്കാന്‍ ഫലസ്തീനികള്‍ പതിവായി നടത്തുന്ന ഒരു പ്രധാന ചടങ്ങായിരുന്നു ഇത്. മേഖലയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ വലിയ രീതിയിലുള്ള ഒത്തുചേരലുകള്‍ ഒഴിവാക്കാനാണ് ഈ നടപടിയെന്നാണ് ഇസ്രായേല്‍ സുരക്ഷാ സേനയുടെ വാദം. അല്‍-അഖ്‌സ പള്ളിയിലേക്കുള്ള വിശ്വാസികളുടെ പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന്റെ ഭാഗമായാണ് അലങ്കാരങ്ങള്‍ക്കും വിലക്ക് വീണത്.

ബുധനാഴ്ചയാണ് ഫലസ്തീനില്‍ നോമ്പ് ആരംഭിച്ചത്. അധിനിവേശ കിഴക്കന്‍ ജറുസലേമിലും വെസ്റ്റ് ബാങ്കിലും ഇസ്രായേല്‍ സൈന്യം സാന്നിധ്യം വ്യാപിപ്പിക്കുകയും സമീപ ദിവസങ്ങളില്‍ കൂടുതല്‍ പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.



Next Story

RELATED STORIES

Share it