ശബരിമലയില്‍ കതിന പൊട്ടിത്തെറിച്ചുണ്ടായ അപകടം; ഒരാള്‍ കൂടി മരിച്ചു
BY NSH16 Jan 2023 6:23 AM GMT

X
NSH16 Jan 2023 6:23 AM GMT
പത്തനംതിട്ട: ശബരിമലയില്‍ കതിന പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. ചെങ്ങന്നൂര്‍ സ്വദേശി രജീഷ് (35) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. ചെറിയനാട് സ്വദേശി ജയകുമാര്‍ (47) നേരത്തെ മരിച്ചിരുന്നു.
ചെങ്ങന്നൂര്‍ കാരയ്ക്കാട് പാലക്കുന്ന് മോടിയില്‍ അമല്‍ (28) ആണ് നിലവില്‍ ചികില്‍സയിലുള്ളത്. കഴിഞ്ഞ ജനുവരി രണ്ടിന് മാളികപ്പുറം ക്ഷേത്ര നടയ്ക്ക് പിന്‍ഭാഗത്തെ പടക്കശാലയിലാണ് അപകടമുണ്ടായത്. കതിന നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. അമലിന്റെ മുഖത്തും രജീഷിന്റെ കാലുകള്‍ക്കുമാണ് പൊള്ളലേറ്റത്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ശബരിമലയിലെ വെടിവഴിപാട് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു.
Next Story
RELATED STORIES
ലത്തീന് കത്തോലിക്ക മണിപ്പൂര് ഐക്യദാര്ഢ്യ സമ്മേളനങ്ങള് ജൂണ് നാലിന്
3 Jun 2023 10:12 AM GMTഒഡീഷാ ട്രെയിന് ദുരന്തം: കേരളത്തിലേക്കുള്ള നാല് ട്രെയിനുകള്...
3 Jun 2023 9:13 AM GMTബിജെപിയില് അവഗണനയെന്ന്; സംവിധായകന് രാജസേനന് സിപിഎമ്മിലേക്ക്
3 Jun 2023 7:28 AM GMTഒഡീഷയില് തീവണ്ടികള് കൂട്ടിയിടിച്ചു; 50 പേര് മരിച്ചു; 175 ലധികം...
2 Jun 2023 4:42 PM GMTബെന്സിമ റയല് മാഡ്രിഡ് വിടില്ല; സൗദി സംബന്ധ വാര്ത്തകള് നുണ
2 Jun 2023 3:56 PM GMTട്രെയിനിന് തീയിട്ടത് പ്രസോന്ജിത് സിക്ദര് തന്നെ; പണം ലഭിക്കാത്ത...
2 Jun 2023 2:12 PM GMT