സന്നിധാനത്ത് കടകളിലും ഹോട്ടലുകളിലും പരിശോധന കര്‍ശനമാക്കി; 31,000 രൂപ പിഴയിട്ടു

പത്തനംതിട്ട: സന്നിധാനത്ത് കടകളും ഹോട്ടലുകളും ഉള്‍പ്പെടെയുള്ള കച്ചവടസ്ഥാപനങ്ങളില്‍ പരിശോധന കര്‍ശനമാക്കി. ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെയും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെയും നേതൃത്വത്തിലുള്ള പത്ത് പേരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്. വിരിവയ്ക്കുന്നതിന് അയ്യപ്പന്‍മാരില്‍ നിന്നും അമിത തുക ഈടാക്കുക, ഭക്ഷണസാധനങ്ങളുടെ അളവില്‍ കുറവ് വരുത്തുക, സ്റ്റീല്‍ പാത്രങ്ങള്‍ക്ക് അമിതവില ഈടാക്കുക തുടങ്ങിയ എട്ട് കേസുകളിലായി സംഘം 31,000 രൂപ പിഴ ഈടാക്കി.
രാത്രിയില്‍ അനധികൃതമായി ചുക്കുകാപ്പി, കട്ടന്‍ചായ എന്ന പേരില്‍ വില്‍പ്പന നടത്തിയവര്‍ക്കെതിരെയും നടപ്പന്തലില്‍ നിന്ന് നെയ്‌ത്തേങ്ങ ശേഖരിച്ച് വില്‍പ്പന നടത്തിയവര്‍ക്കെതിരെയും നടപടിയെടുത്തു. റവന്യൂ, ലീഗല്‍ മെട്രോളജി, ആരോഗ്യം, സിവില്‍ സ്‌പ്ലൈസ്, വകുപ്പുകളിലെ ജീവനക്കാരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്. അമിതവില ഈടാക്കുക, വിലനിലവാര ബോര്‍ഡ് പ്രദര്‍ശിപ്പിക്കാതിരിക്കുക, മായം ചേര്‍ക്കുക, പരിസര ശുചിത്വം പാലിക്കാതിരിക്കുക തുടങ്ങിയവയില്‍ പരിശോധിച്ച് നടപടിയെടുക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം.
RELATED STORIES
ലത്തീന്‍ കത്തോലിക്ക മണിപ്പൂര്‍ ഐക്യദാര്‍ഢ്യ സമ്മേളനങ്ങള്‍ ജൂണ്‍ നാലിന്
3 Jun 2023 10:12 AM GMTകണ്ണൂരിലെ ട്രെയിന്‍ തീവയ്പ്: 'നിജസ്ഥിതി പറയാന്‍ എല്ലാവരും മടിക്കുന്നു; ...
3 Jun 2023 8:35 AM GMTബിജെപിയില്‍ അവഗണനയെന്ന്; സംവിധായകന് രാജസേനന് സിപിഎമ്മിലേക്ക്
3 Jun 2023 7:28 AM GMTട്രെയിനിന് തീയിട്ടത് പ്രസോന്‍ജിത് സിക്ദര്‍ തന്നെ; പണം ലഭിക്കാത്ത...
2 Jun 2023 2:12 PM GMTപുല്‍പ്പള്ളി ബാങ്ക് തട്ടിപ്പ്: കെ കെ എബ്രഹാം കെപിസിസി ജനറല്‍...
2 Jun 2023 11:10 AM GMTകണ്ണൂരിലെ ട്രെയിന്‍ തീവയ്പ്: കസ്റ്റഡിയിലുള്ളത് കൊല്‍ക്കത്ത സ്വദേശി...
2 Jun 2023 9:27 AM GMT