ശബരിമലയിലെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍
പമ്പയില്‍ നിന്നും നീലിമല, അപ്പാച്ചിമേട്, മരക്കൂട്ടം വഴിയുള്ള പരമ്പരാഗത പാത തുറക്കും. നീലിമലയിലും അപ്പാച്ചിമേട്ടിലും പ്രാഥമിക ചികില്‍സാ സൗകര്യങ്ങള്‍ സജ്ജമാക്കി
BY RAZ10 Dec 2021 4:38 PM GMT

X
RAZ10 Dec 2021 4:38 PM GMT
പത്തനംതിട്ട: കൊവിഡ് വ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ശബരിമല തീര്‍ഥാടനത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ നടത്തിയ ചര്‍ച്ചയിലാണ് ഇളവുകള്‍ തീരുമാനിച്ചത്. പമ്പയില്‍ നിന്നും നീലിമല, അപ്പാച്ചിമേട്, മരക്കൂട്ടം വഴിയുള്ള പരമ്പരാഗത പാത തുറക്കും. നീലിമലയിലും അപ്പാച്ചിമേട്ടിലും പ്രാഥമിക ചികില്‍സാ സൗകര്യങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. സന്നിധാനത്ത് രാത്രി തങ്ങാന്‍ അനുമതിയുണ്ടാവും. 500 മുറികള്‍ ഇതിനായി കോവിഡ് മാനദണ്ഡപ്രകാരം സജ്ജീകരിച്ചു. പമ്പാ സ്‌നാനം നടത്തുന്നതിനും ബലിതര്‍പ്പണത്തിനും അനുമതി നല്‍കാന്‍ തീരുമാനിച്ചു. മഴ പൂര്‍ണമായി വിട്ടുമാറിയിട്ടാല്ലാത്ത സാഹചര്യത്തില്‍ പമ്പയിലെ ജലനിരപ്പ് വിലയിരുത്തി ജില്ലാ ഭരണകൂടമാണ് അന്തിമ തീരുമാനമെടുക്കുക.
Next Story
RELATED STORIES
ഗുസ്തി താരങ്ങള് സമരത്തില് നിന്ന് താല്ക്കാലികമായി പിന്വാങ്ങി; ...
30 May 2023 7:23 PM GMTഹാത്റസ് കേസില് ജയിലിലടച്ച മസൂദ് അഹമ്മദിന് ഇഡി കേസില് ജാമ്യം
30 May 2023 1:36 PM GMTകേരളത്തില് അഞ്ച് ദിവസം വ്യാപകമായ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത;...
30 May 2023 1:35 PM GMTകണ്ണൂര് വിമാനത്താവളത്തെ കൊല്ലരുത്; അടിയന്തരമായ ഇടപെടല് നടത്തണം: എസ്...
30 May 2023 12:56 PM GMTസിദ്ദിഖ് കൊലപാതകം; എല്ലാം ആസൂത്രണം ചെയ്തത് ഷിബിലി; ഹണിട്രാപ്പ്...
30 May 2023 12:41 PM GMTപ്രശസ്ത നടന് ഹരീഷ് പേങ്ങന് അന്തരിച്ചു
30 May 2023 11:26 AM GMT