Sub Lead

ഇറാനില്‍ ഭരണമാറ്റത്തിന് വെല്ലുവിളികളുണ്ടെന്ന് ട്രംപ്

ഇറാനില്‍ ഭരണമാറ്റത്തിന് വെല്ലുവിളികളുണ്ടെന്ന് ട്രംപ്
X

വാഷിംങ്ടണ്‍: ഇറാനില്‍ ഭരണമാറ്റത്തിന് വെല്ലുവിളികള്‍ ഉണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. യുദ്ധം 15ാം ദിവസത്തിലേക്ക് കടന്നിട്ടും പ്രഖ്യാപിത ലക്ഷ്യങ്ങളെ കുറിച്ചുള്ള അവ്യക്തത തുടരുന്നതിനിടേയാണ് ട്രംപിന്റെ പ്രസ്താവന. ഇറാന്‍ സൈന്യത്തോട് ആയുധങ്ങള്‍ ഉപേക്ഷിക്കണമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ട്രൂത്ത് സോഷ്യലിലാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇറാനിലെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപിലെ (Kharg Island) സൈനിക കേന്ദ്രങ്ങള്‍ അമേരിക്ക തകര്‍ത്തതായും ട്രംപ് അവകാശപ്പെട്ടു. എന്നാല്‍ ഇവിടുത്തെ എണ്ണ ടെര്‍മിനലുകള്‍ നിലവില്‍ സുരക്ഷിതമാണെന്നും ട്രംപ് പറയുന്നു.

ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനം ഖാര്‍ഗ് ദ്വീപിലെ ടെര്‍മിനലുകളില്‍ നിന്നാണ്. ഹോര്‍മൂസിലൂടെയുള്ള കപ്പല്‍ സഞ്ചാരം തടഞ്ഞാല്‍ ഖാര്‍ഗിലെ എണ്ണ ടെര്‍മിനലുകള്‍ ആക്രമിക്കാന്‍ മടിക്കില്ലെന്നും ട്രംപ് പറഞ്ഞു. അതേസമയം, സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ അമേരിക്ക മിഡില്‍ ഈസ്റ്റില്‍ സൈനിക വിന്യാസം ശക്തിപ്പെടുത്തുകയാണ്.

Next Story

RELATED STORIES

Share it