Top

You Searched For "sabarimala"

ശബരിമല തീർഥാടകൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

20 Nov 2019 1:18 PM GMT
മുംബൈ മലയാളിയായ തിലക് നഗര്‍ സ്റ്റേഷന്‍ ചെമ്പൂര്‍ ഹൗസില്‍ എം വി ബാലനാണ് മരിച്ചത്.

ശബരിമല മാസ്റ്റര്‍ പ്ലാന്‍: കേരളം വീഴ്ചവരുത്തിയതായി കേന്ദ്രമന്ത്രി

20 Nov 2019 9:05 AM GMT
ശബരിമലയുമായി ബന്ധപ്പെട്ട 2 പദ്ധതികള്‍ക്കായി 192.21 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും അതില്‍ 92.42 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും എം.പി.യുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി കേന്ദമന്ത്രി അറിയിച്ചു.

ശബരിമല മണ്ഡല കാലം: 12 സീറ്റുവരെയുള്ള വാഹനങ്ങള്‍ക്ക് പമ്പവരെ പോകാന്‍ ഹൈക്കോടതിയുടെ അനുമതി

19 Nov 2019 2:15 PM GMT
പമ്പയില്‍ പാര്‍ക്കിംഗ് അനുവദിക്കില്ല. ഭക്തരെ പമ്പയില്‍ ഇറക്കി വാഹനങ്ങള്‍ നിലയ്ക്കലേക്ക് മടങ്ങി പോകണമെന്നും ഉത്തരവില്‍ പറയുന്നു. നിലയ്ക്കല്‍ - പമ്പ റുട്ടില്‍ റോഡരുകില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താല്‍ പോലിസിന് നടപടി എടുക്കാം. ദര്‍ശനം കഴിഞ്ഞ് ഭക്തര്‍ക്ക് വാഹനങ്ങള്‍ പമ്പയിലേക്ക് വിളിച്ചുവരുത്തി മടങ്ങാവുന്നതാണെന്നും കോടതി വ്യക്തമാക്കി

മണ്ഡലകാലം: 1386 ഡ്രൈവര്‍ മാരെ കെ എസ് ആര്‍ ടി സിക്ക് പി എസ് സി ലിസ്റ്റില്‍ നിന്ന് താല്‍ക്കാലികമായി നിയമിക്കാമെന്ന് ഹൈക്കോടതി

19 Nov 2019 1:47 PM GMT
കെ എസ് ആര്‍ടിസി നല്‍കിയ ഹരജിയിലാണ് ദേവസ്വം ബെഞ്ച് വിധി. 504 ബസുകള്‍ക്കായാണ് പരിചയ സമ്പന്നരായ 1386 ഡ്രൈവര്‍മാരെ ദിവസക്കൂലി അടിസ്ഥാനത്തില്‍ നിയമിക്കുന്നത്. തീര്‍ഥാടകരുടെ സുരക്ഷ പ്രധാനമാണെന്നും പമ്പ- നിലക്കല്‍ സ്ട്രെച്ചില്‍ പരിചയസമ്പത്തുള്ള ഡ്രൈവര്‍മാര്‍ തന്നെ വേണമെന്നും കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടു.പിരിച്ചുവിട്ട എം പാനലുകാരെ നിയമിക്കരുതെന്ന് കോടതി പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ശബരിമല: ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കും

19 Nov 2019 7:18 AM GMT
അമിതവില ഈടാക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കും. ഹോട്ടലുകളിലും കടകളിലും സംയുക്ത സ്‌ക്വാഡ് പരിശോധന നടത്തും.

ശബരിമല ദര്‍ശനത്തിന് രജിസ്റ്റർ ചെയ്തത് 319 യുവതികള്‍

19 Nov 2019 6:57 AM GMT
കേരളത്തില്‍ നിന്ന് യുവതികളാരും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് വിവരം. രജിസ്റ്റര്‍ ചെയ്ത യുവതികളില്‍ ഏറ്റവും കൂടുതല്‍ പേര്‍ ആന്ധ്രാ പ്രദേശില്‍ നിന്നാണ്- 160 പേര്‍.

ശബരിമല കയറാനെത്തിയ 12കാരിയെ തിരിച്ചയച്ചു

19 Nov 2019 6:49 AM GMT
തമിഴ്നാട്ടിലെ ബേലൂരില്‍ നിന്നെത്തിയ സംഘത്തിനൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടിയെയാണ് പോലിസ് തടഞ്ഞത്. രേഖകള്‍ പരിശോധിച്ച ശേഷമായിരുന്നു നടപടി.

ശബരിമലയിലെ അസൗകര്യം: യുഡിഎഫ് നേതാക്കള്‍ ഇന്ന് സന്ദര്‍ശിക്കും

19 Nov 2019 1:12 AM GMT
പത്തനംതിട്ട: മണ്ഡലകാലം തുടങ്ങിയിട്ടും ശബരിമലയിലെത്തുന്ന തീര്‍ഥാടകര്‍ അസൗകര്യം നേരിടുന്നുവെന്ന പരാതിയുടെ പശ്ചാത്തലത്തില്‍ യുഡിഎഫ് നിയമസഭാ കക്ഷിനേതാക്കള്...

യുഡിഎഫ് നിയമസഭാ കക്ഷിനേതാക്കള്‍ നാളെ ശബരിമല സന്ദര്‍ശിക്കും

18 Nov 2019 3:04 PM GMT
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ വി എസ് ശിവകുമാര്‍, പാറയ്ക്കല്‍ അബ്ദുള്ള, മോന്‍സ് ജോസഫ്, ഡോ.ജയരാജ് തുടങ്ങിയവരാണ് സന്ദര്‍ശനം നടത്തുന്നത്.

ശബരിമലയില്‍ ശുചീകരണത്തൊഴിലാളി ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു

18 Nov 2019 3:57 AM GMT
തമിഴ്‌നാട് സ്വദേശി ഗണേശനാണ് മരിച്ചത്.

മണ്ഡലകാലത്തിന് തുടക്കംകുറിച്ച് ശബരിമല നട തുറന്നു

16 Nov 2019 2:43 PM GMT
രാത്രി 10ഓടെ ക്ഷേത്ര നടയടയ്ക്കും

ശബരിമലയെ കലാപഭൂമിയാക്കിയതിന് മുഖ്യമന്ത്രി മാപ്പ് പറയണം: മുല്ലപ്പള്ളി

16 Nov 2019 11:03 AM GMT
നാല് വോട്ടിന് തങ്ങളുടെ നിലപാട് മാറ്റില്ലെന്ന് ഹുങ്ക് പറഞ്ഞ മുഖ്യമന്ത്രിയും ഭരണകൂടവും 180 ഡിഗ്രിയില്‍ നിലപാട് മാറ്റിയിരിക്കുന്നു. സുപ്രീംകോടതി വിധിയില്‍ അവ്യക്തത ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി തടിയൂരുന്നത്.

ശബരിമല ദർശനത്തിനെത്തിയ മൂന്ന് യുവതികളെ പോലിസ് തിരിച്ചയച്ചു

16 Nov 2019 8:45 AM GMT
പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് ഭക്തരെ പോലിസ് വിട്ടുതുടങ്ങി. ഇന്ന് വൈകിട്ടാണ് മണ്ഡലകാല ആരംഭത്തിനായി ശബരിമല നട തുറക്കുന്നത്.

ശബരിമല: ശക്തമായ സുരക്ഷ ഒരുക്കിയതായി ജില്ലാ പോലിസ് മേധാവി

16 Nov 2019 5:59 AM GMT
നിലയ്ക്കലില്‍ നിന്നും തീര്‍ഥാടകരെ പമ്പ വരെ എത്തിക്കാന്‍ ഇന്ന് രാവിലെ 11 മുതല്‍ കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസ് ആരംഭിക്കും. വൈകിട്ട് അഞ്ചിന് ശബരിമല നട തുറക്കുന്നതിനാല്‍ ഉച്ചകഴിഞ്ഞ് രണ്ടു മുതലാകും പമ്പയില്‍ നിന്ന് തീര്‍ഥാടകരെ കടത്തി വിടുന്നത്.

ശബരിമല സന്നിധാനത്ത് പോലിസിന്റെ ആദ്യബാച്ച് ചുമതലയേറ്റു

16 Nov 2019 5:44 AM GMT
10 ഡിവൈഎസ്പിമാരെ വിവിധ സെക്ടറുകളായി തിരിച്ചാണ് പോലിസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുള്ളത്. 30 ഇൻസ്പെക്ടർമാർ, എസ്ഐ/എഎസ്ഐ 120 പേർ, എച്ച്സി/ പിസി 1400 പേർ എന്നിവർക്കു പുറമേ 135 അർഎഎഫ്, 45 എൻഡിആർഎഫ്, അന്ധ്രയിൽ നിന്നുള്ള 10 പോലിസ് ഉദ്യോഗസ്ഥർ എന്നിവരെയാണ് സന്നിധാനത്ത് നിയോഗിച്ചിട്ടുള്ളത്.

ശബരിമല മണ്ഡലകാലത്തിന് ഇന്ന് തുടക്കം; ഇത്തവണയും വിവാദം കൊഴുക്കും

16 Nov 2019 5:07 AM GMT
ശബരിമല വിധി നടപ്പാക്കേണ്ടതില്ലെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറയുന്നത്. എന്നാല്‍, ശബരിമല വിധിയില്‍ ഇപ്പോഴും മാറ്റങ്ങളൊന്നുമില്ലെന്നും കോടതിവിധിയെ മാനിക്കുകയാണ് നിയമമെന്നും സുപ്രിം കോടതി ജഡ്ജി ആര്‍ എഫ് നരിമാന്‍ ഓര്‍മിപ്പിക്കുന്നു.

ശബരിമലയിൽ യുവതി പ്രവേശന വിധി നടപ്പിലാക്കേണ്ടതില്ലെന്ന് നിയമോപദേശം

15 Nov 2019 6:51 AM GMT
ശബരിമലയിലേക്കു പോവുന്ന യുവതികള്‍ക്കു സര്‍ക്കാര്‍ സംരക്ഷണം നല്‍കില്ല. ആക്ടിവിസം പ്രദര്‍ശിപ്പിക്കാനുള്ള ഇടമല്ല ശബരിമലയെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

ശബരിമല: വിശാല ബെഞ്ചില്‍ പ്രതീക്ഷയുണ്ടെന്ന് പി എസ് ശ്രീധരന്‍പിള്ള

14 Nov 2019 7:10 AM GMT
മിസോറാം: ശബരിമല യുവതീ പ്രവേശനവിധിക്കെതിരായ പുനപ്പരിശോധനാ ഹരജികള്‍ ഏഴംഗ വിശാല ബെഞ്ചിലേക്ക് വിട്ട സുപ്രിംകോടതിയുടെ തീരുമാനം സന്തോഷം നല്‍കുന്ന വിധിയാണെന്ന...

ശബരിമല തീര്‍ത്ഥാടനകാലത്ത് സുരക്ഷയ്ക്കായി 10,017 പോലിസ് ഉദ്യോഗസ്ഥര്‍

12 Nov 2019 7:46 AM GMT
അഞ്ച് ഘട്ടങ്ങളിലായാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എസ്പി, എഎസ്പി തലത്തില്‍ 24 പേരും 112 ഡിവൈഎസ്പിമാരും 264 ഇന്‍സ്പെക്ടര്‍മാരും 1185 എസ്ഐ/എഎസ്ഐമാരും സംഘത്തിലുണ്ടാകും.

മണ്ഡലകാലത്ത് സന്നിധാനത്തേക്ക് വനിതാ പോലിസില്ല; പ്രതിഷേധം നേരിടാന്‍ സ്‌ട്രൈക്കിങ് ഫോഴ്‌സ്

12 Nov 2019 6:52 AM GMT
കഴിഞ്ഞവര്‍ഷം അയ്യായിരത്തോളം പോലിസിനെ വിന്യസിച്ചെങ്കില്‍ ഇത്തവണ ആദ്യഘട്ടം 2500 പോലിസേയുള്ളു. 150 വനിത പോലിസ് സന്നിധാനത്തേക്കു കയറാതെ പമ്പയിലും നിലയ്ക്കലുമായി നില്‍ക്കും.

ശബരിമല തീര്‍ത്ഥാടനം: പോലിസ് സുരക്ഷാസംവിധാനം ശക്തിപ്പെടുത്തി

12 Nov 2019 6:19 AM GMT
ശബരിമലയിലേയും പരിസരങ്ങളിലേയും സുരക്ഷാക്രമീകരണങ്ങളുടെ ചീഫ് പോലിസ് കോര്‍ഡിനേറ്റര്‍ ക്രമസമാധാന വിഭാഗം എഡിജിപി ഡോ.ഷെയ്ക്ക് ദര്‍വേഷ് സാഹിബ് ആയിരിക്കും.

ശബരിമല യുവതീ പ്രവേശന വിധിയുടെ പേരിൽ ഭീഷണികളുണ്ടായി വെളിപ്പെടുത്തലുമായി ജസ്റ്റിസ് ചന്ദ്രചൂഢ്

2 Oct 2019 4:25 AM GMT
വിധി വന്ന ശേഷം എന്‍റെ ഇൻടേൺസും, ക്ലർക്കുമാരും അടക്കമുള്ളവർ എന്നോട്, താങ്കൾ സാമൂഹ്യ മാധ്യമങ്ങളിലില്ലല്ലോ എന്നാണ് ചോദിച്ചത്.

ബിജെപിക്ക് നാണക്കേട്; പൊന്‍രാധാകൃഷ്ണനെ തടഞ്ഞ യതീഷ് ചന്ദ്രക്കെതിരേ നടപടിയില്ല

16 Sep 2019 6:37 AM GMT
എസ്പി യതീഷ് ചന്ദ്രയ്ക്കെതിരെ നടപടിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. എസ്പിക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ നല്‍കിയ പരാതിയാണ് കേന്ദ്രം തള്ളിയത്.

ശബരിമല: പ്രത്യേക നിയമ നിര്‍മ്മാണം കൊണ്ടുവരാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

6 Sep 2019 5:15 PM GMT
ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രത്തിലെ ഭരണസംവിധാനം മാറ്റുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട ഒരു ഹര്‍ജി പരിഗണിക്കവേയാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ ജയതി ഗുപ്ത ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചത്.

ശ​ബ​രി​മ​ല: മു​ഖ്യ​മ​ന്ത്രിയുടെ പ്ര​സ്താ​വ​ന​യി​ല്‍ യാ​തൊ​രു അ​വ്യ​ക്ത​ത​യു​മി​ല്ലെ​ന്ന് ദേ​വ​സ്വം മ​ന്ത്രി

30 Aug 2019 6:14 AM GMT
മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശ​ത്തി​ൽ അ​വ്യ​ക്ത​ത​യു​ണ്ടാ​വേ​ണ്ട കാ​ര്യ​മി​ല്ല. സിപി​എ​മ്മും എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രും എ​ന്നും വി​ശ്വാ​സി​ക​ള്‍​ക്കൊ​പ്പ​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ശബരിമല വിഷയത്തില്‍ സര്‍ക്കാരും സിപിഎമ്മും വിശ്വാസികളെ കബളിപ്പിക്കുന്നു: രമേശ് ചെന്നിത്തല

29 Aug 2019 12:04 PM GMT
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ നിലപാടിനെതിരാവ വിശ്വാസികളുടെ വികാരമാണ് പ്രതിഫലിച്ചത്. എന്നിട്ടും അതില്‍ ഉറച്ച് നില്‍ക്കുമെന്ന് മുഖ്യമന്ത്രി പറയുന്നത് വിശ്വാസികളെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്.

ശബരിമല: നിലപാടില്‍ മാറ്റമില്ല, വിശ്വാസികള്‍ക്കൊപ്പം- പിണറായി

29 Aug 2019 6:11 AM GMT
വിശ്വാസത്തിന്റെ അട്ടിപ്പേറവകാശികളായി നിന്ന ചിലര്‍ ഞങ്ങളെ വിശ്വാസികള്‍ക്ക് എതിരായി തിരിയുന്നവരാക്കി പ്രചരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ആ പ്രചരണം തിരഞ്ഞെടുപ്പില്‍ ഉയര്‍ന്നുവന്നു. ആ പ്രചരണത്തെ നേരിടുന്നതില്‍ വേണ്ടത്ര ജാഗ്രത തെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ ഉണ്ടായില്ല.

ശബരിമല: സുപ്രീം കോടതി ഉത്തരവ് ലംഘിക്കാന്‍ സര്‍ക്കാരിനാവില്ലെന്ന് മന്ത്രി ഇപി ജയരാജന്‍

26 Aug 2019 3:59 PM GMT
ശബരിമല വിഷയത്തില്‍ കോടതി വിധി പരിശോധിച്ചാണ് സര്‍ക്കാര്‍ നിലപാടെടുത്തത്. സുപ്രീം കോടതി ഉത്തരവ് ലംഘിക്കാന്‍ സര്‍ക്കാരിനാവില്ല.ചെയ്യാന്‍ പാടുള്ള കാര്യങ്ങള്‍ മാത്രമേ സര്‍ക്കാര്‍ ചെയ്തിട്ടുള്ളവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിനോയ് കോടിയേരി ശബരിമല ദര്‍ശനം നടത്തി; ചിത്രങ്ങള്‍ പുറത്ത്

17 Aug 2019 2:36 PM GMT
ഇരുമുടിക്കെട്ടുമായെത്തിയ ബിനോയ് പതിനെട്ടാംപടി കയറി സന്നിധാനത്ത് എത്തി ദര്‍ശനം നടത്തി മടങ്ങുകയായിരുന്നു. ബിനോയിയുടെ രണ്ട് മക്കളും കൂട്ടത്തിലുണ്ടായിരുന്നു.

സുധീര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി; പരമേശ്വരന്‍ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി

17 Aug 2019 2:55 AM GMT
അടുത്ത മണ്ഡലകാലം മുതല്‍ ഒരുവര്‍ഷത്തെ ചുമതലയാണ് സുധീര്‍ നമ്പൂതിരിക്ക്. പന്തളം കൊട്ടാരത്തിലെ മാധവ് കെ വര്‍മയാണ് നറുക്കെടുത്തത്.

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് ഇന്ന്

17 Aug 2019 2:09 AM GMT
ഇന്റര്‍വ്യൂവില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ 9 പേര്‍ വീതമുള്ള മേല്‍ശാന്തിമാരുടെ പട്ടിക രണ്ടിടത്തേക്കുമായി തയ്യാറാക്കിയിട്ടുണ്ട്. പന്തളം കൊട്ടാരത്തിലെ മാധവ് കെ വര്‍മ ശബരിമലയിലെയും കാഞ്ചനവര്‍മ മാളികപ്പുറത്തെയും മേല്‍ശാന്തിമാരെ നറുക്കെടുക്കും.

ആര്‍എസ്എസിന് പോലിസ് വിവരങ്ങള്‍ ചോര്‍ത്തുന്നു; ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി

16 July 2019 8:16 AM GMT
പോലിസിന്റെ ഓരോ നീക്കങ്ങളും ആർഎസ്എസിന് കൃത്യമായി ലഭിച്ചു. മുഖ്യമന്ത്രി ഇന്നു വിളിച്ചുചേർത്ത ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു വിമർശനം. പോലിസിന് ഉള്ളിൽ നിന്നും വിവരങ്ങൾ ചോർത്തിയത് കാരണമാണ് സർക്കാരിന് സുപ്രീംകോടതി വിധി നടപ്പാക്കാൻ കഴിയാതിരുന്നത്.

ശബരിമലയില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന് ഹരജി; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

15 July 2019 2:25 PM GMT
ശബരിമല ക്ഷേത്രം ഒരു മതനിരപേക്ഷ ക്ഷേത്രമാണെന്നും ഹരജിയുമായി മുന്നോട്ടു പോവാന്‍ ആഗ്രഹിക്കുന്നുണ്ടോയെന്ന് ഹരജിക്കാരന്‍ വ്യക്തമാക്കണമെന്നും ഡിവിഷന്‍ ബെഞ്ച് വാക്കാല്‍ നിര്‍ദേശിച്ചു. മറ്റു വിഭാഗങ്ങള്‍ക്ക് ശബരിമലയില്‍ നിരോധനമില്ലെന്ന് കോടതി പറഞ്ഞു. 'ഹരിവരാസനം' യേശുദാസിന് പകരം മറ്റാരെങ്കിലും പാടേണ്ടി വരുമോയെന്നും കോടതി ആരാഞ്ഞു

ശബരിമല മേല്‍ശാന്തിമാര്‍ക്ക് വോട്ട് ചെയ്യാന്‍ സന്നിധാനത്ത് ബൂത്ത് വേണമെന്ന ഹരജി ഹൈക്കോടതി തള്ളി

9 July 2019 2:00 PM GMT
മേല്‍ശാന്തിമാരല്ല ഹരജിക്കാരെന്നും മുന്നാം കക്ഷിക്ക് വോട്ടവകാശം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാവില്ലെന്നുമുള്ള തിരഞ്ഞടുപ്പ് കമ്മീഷന്റെ വാദം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്. ഇവര്‍ മറ്റൊരു മണ്ഡലത്തിലെ വോട്ടര്‍മാരാണന്നും വേറൊരു മണ്ഡലത്തില്‍ വോട്ട് ചെയ്യാനാവില്ലന്നും കോടതി വ്യക്തമാക്കി. വോട്ടവകാശം നിഷേധിക്കപ്പെട്ടെന്ന് ഇവര്‍ക്ക് പരാതിയില്ലന്നും പോസ്റ്റല്‍ വോട്ടിന് അവകാശമില്ലന്നും കോടതി ചൂണ്ടിക്കാട്ടി

ശബരിമല തീര്‍ഥാടകര്‍ക്ക് പമ്പയിലേക്ക് വാഹന സൗകര്യം;നിലപാട് അറിയിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

8 July 2019 2:51 PM GMT
17 ന് നട തുറക്കുന്ന സാഹചര്യത്തില്‍ ഈ മാസം 15നകം രേഖാമൂലം നിലപാടറിയിക്കണം. സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലന്ന് സര്‍ക്കാര്‍ വാക്കാല്‍ അറിയിച്ചു

ശബരിമലയില്‍ അക്രമം നടത്തിയത് മുസ്‌ലിം യുവാവാണെന്ന വ്യാജപ്രചരണവുമായി സംഘപരിവാരം

28 Jun 2019 3:15 PM GMT
ചിത്രത്തിലുള്ളത് മുഹമ്മദ് ഷെജി എന്നയാളാണെന്നും ഇയാള്‍ ഇടത് അനുഭാവിയാണെന്നുമാണ് പ്രചാരണം.
Share it