ശബരിമലയിലേക്കുള്ള റോഡുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഗതാഗത യോഗ്യമാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി

പത്തനംതിട്ട: തീര്‍ഥാടനം ആരംഭിക്കുന്നതിനു മുന്‍പ് ശബരിമല പാതയിലെ എല്ലാ പൊതുമരാമത്തു റോഡുകളും യുദ്ധകാലാടിസ്ഥാനത്തില്‍ ഗതാഗത യോഗ്യമാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഈ മാസം 12നകം പ്രവൃത്തികള്‍ പൂര്‍ത്തിയാക്കും. ശബരിമല റോഡുകളുടെ പ്രവൃത്തികള്‍ വിലയിരുത്തുന്നതിനായി പ്രത്യേക വര്‍ക്കിംഗ് കലണ്ടര്‍ തയ്യാറാക്കുമെന്നും പത്തനംതിട്ടയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ മന്ത്രി അറിയിച്ചു.
2022 ജനുവരി 15 മുതല്‍ മേയ് 15 വരെയുള്ള റോഡ് നിര്‍മാണ പ്രവൃത്തികള്‍ പ്രത്യേക വര്‍ക്കിംഗ് കലണ്ടറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തും. പ്രധാന തീര്‍ഥാടന പാതയായ പുനലൂര്‍-മൂവാറ്റുപുഴ റോഡ്, പുനലൂര്‍-കോന്നി, കോന്നി-പ്ലാച്ചേരി റീച്ച് എന്നിവയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ഈ തീര്‍ഥാടന കാലത്ത് തന്നെ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
മഴ, ടാറിംഗ് ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നുണ്ട്. എങ്കിലും തീര്‍ഥാടന പാതയായ മണ്ണാറക്കുളത്തി- ചാലക്കയം പാതയും റാന്നി- ചെറുകോല്‍പ്പുഴ തിരുവാഭരണ പാതയും അടിയന്തരമായി ഗതാഗത യോഗ്യമാക്കും. എല്ലാ റോഡുകളുടെയും വശങ്ങളിലെ കാട് നീക്കം ചെയ്യും. കാഴ്ച മറയ്ക്കുന്ന എല്ലാ തടസങ്ങളും മാറ്റാനും മന്ത്രി നിര്‍ദേശിച്ചു.
സംസ്ഥാത്തെ റോഡുകളിലെ ഓട നിര്‍മാണം ശാസ്ത്രീയമായി വിശകലനം ചെയ്യും. എന്‍.എച്ചുകളിലെ പ്രവൃത്തികള്‍ അഞ്ച് ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും. സംസ്ഥാനത്തെ 153 പിഡബ്ല്യൂഡി റസ്റ്റ് ഹൗസുകളിലെ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് മികച്ച രീതിയില്‍ ഉപയോഗപ്രദമാക്കുമെന്നും ഈ വര്‍ഷം സൗകര്യപ്രദമായ യാത്ര ശബരിമല തീര്‍ഥാടകര്‍ക്ക് ഉറപ്പുവരുത്തുമെന്നും മന്ത്രി അറിയിച്ചു.
RELATED STORIES
യുക്രൈനിന്റേത് പ്രതിരോധം, ഫലസ്തീനിന്റേത് 'തീവ്രവാദം'
10 Aug 2022 5:25 PM GMTതൃശൂരില്‍ ജ്വല്ലറിക്കുള്ളില്‍ കാട്ടുപന്നിയുടെ പരാക്രമം; ഗ്ലാസുകള്‍...
10 Aug 2022 5:22 PM GMTഇഡിക്ക് മുന്നില്‍ ഹാജരാവില്ല; ഹൈക്കോടതിയെ സമീപിച്ച് തോമസ് ഐസക്
10 Aug 2022 4:56 PM GMTഭാഷ ഒരു അനുഗ്രഹമാണ്...
10 Aug 2022 4:56 PM GMTആശങ്ക അകലന്നു ; പെരിയാറില്‍ ജലനിരപ്പ് സാധാരണ നിലയില്‍ തന്നെ
10 Aug 2022 4:53 PM GMTകര്‍ണാടകയില്‍ മുഹറം ഘോഷയാത്രയ്ക്കിടെ രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു;...
10 Aug 2022 4:27 PM GMT