- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശബരിമല പ്രതിസന്ധി: സര്‍ക്കാരും ദേവസ്വം ബോര്‍ഡും സമഗ്ര പരിഹാരം കാണണം-പി അബ്ദുല്‍ ഹമീദ്

തിരുവനന്തപുരം: ശബരിമലയില്‍ അയ്യപ്പ ഭക്തര്‍ തിരക്കുമൂലം ദര്‍ശനം നടത്താനാവാതെ മടങ്ങിയെന്നത് ഗൗരവതരമാണെന്നും ക്ലേശരഹിതമായ ദര്‍ശനത്തിന് സര്‍ക്കാരും ദേവസ്വംബോര്‍ഡും സമഗ്രമായ നടപടികള്‍ സ്വീകരിക്കണമെന്നും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. പെട്ടെന്നുണ്ടായ തിരക്ക് നിയന്ത്രിക്കാനാവാതിരുന്നതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണം. ഭാവിയില്‍ ഇത്തരം പ്രതിന്ധികള്‍ ഉണ്ടാകാത്ത വിധം പരിഹാര നടപടികള്‍ സ്വീകരിക്കണം. ഭൗതീകസാഹചര്യങ്ങള്‍ കൃത്യമായി വിലയിരുത്തി മാത്രമേ ഭക്തര്‍ക്കും വാഹനങ്ങള്‍ക്കും പ്രവേശനം അനുവദിക്കാവൂ. നടപ്പുസീസണില്‍ എരുമേലിയില്‍ ഉള്‍പ്പെടെ വലിയ പ്രതിസന്ധിയാണ് ഭക്തര്‍ക്കും തദ്ദേശവാസികള്‍ക്കും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വെര്‍ച്വല്‍ ക്യൂ വഴിയോ സ്‌പോട്ട് ബുക്കിങ് വഴിയോ ബുക്ക് ചെയ്യാത്ത ആരെയും പമ്പയില്‍നിന്ന് കടത്തിവിടരുതെന്ന കോടതി നിര്‍ദ്ദേശം കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കണം. നിലയ്ക്കലിലെ 17 പാര്‍ക്കിങ് സ്ലോട്ടുകളിലും പരമാവധി വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നുവെന്ന് ഉറപ്പാക്കാനും അതനുസരിച്ച് മാത്രം വാഹനങ്ങള്‍ അവിടെയെത്തുന്ന തരത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും സുരക്ഷാ ചുമതലയുള്ളവര്‍ ശ്രദ്ധിക്കണം. റെവന്യൂ, ദേവസ്വം, പോലീസ് ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകളുടെ ഏകോപനം ഫലപ്രദമായി നടപ്പാക്കണം. ദര്‍ശനത്തിനായി ദീര്‍ഘനേരം ക്യൂവില്‍ നില്‍ക്കേണ്ടി വന്നാല്‍ കുടിവെള്ളവും ലഘുഭക്ഷണവും നല്‍കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തണം. ശബരിമല വിഷയം ഊതിവീര്‍പ്പിച്ച് രാഷ്ട്രീയ മുതലെടുപ്പു നടത്താനുള്ള ഹീനശ്രമങ്ങളെ ജാഗ്രതയോടെ കരുതിയിരിക്കണമെന്നും പി അബ്ദുല്‍ ഹമീദ് ആവശ്യപ്പെട്ടു.
RELATED STORIES
2026 ലോകകപ്പ് യോഗ്യത; രണ്ട് സ്ഥാനങ്ങള്‍ക്കായി രംഗത്തുള്ളത് ആറ്...
19 Jun 2025 6:11 AM GMTക്ലബ്ബ് ലോകകപ്പ് ; റയല്‍ മാഡ്രിഡിനെ സമനിലയില്‍ പൂട്ടി അല്‍ ഹിലാല്‍
19 Jun 2025 5:46 AM GMTഇസ്രായേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ പൂര്‍ണമായും തകര്‍ത്തു:...
18 Jun 2025 6:36 PM GMTഎന്താണ് ഇറാന്റെ മിസൈലുകളുണ്ടാക്കിയ ബ്ലാസ്റ്റ് വേവ് ?
18 Jun 2025 5:36 PM GMTബിസിസിഐയ്ക്ക് തിരിച്ചടി; കൊച്ചി ടസ്കേഴ്സിന് 538 കോടി രൂപ...
18 Jun 2025 5:30 PM GMT1500 യൂറോപ്യന്‍-അമേരിക്കന്‍ ജൂതന്മാര് സൈപ്രസിലേക്ക് രക്ഷപ്പെട്ടു
18 Jun 2025 3:16 PM GMT