Latest News

മറുപടി നല്‍കാന്‍ ഇറാന് അവകാശമുണ്ട്, എങ്കിലും ഇറാന്‍ അയല്‍ രാജ്യങ്ങളെ ലക്ഷ്യം വയ്ക്കരുതെന്ന് ഹമാസ്

മറുപടി നല്‍കാന്‍ ഇറാന് അവകാശമുണ്ട്, എങ്കിലും ഇറാന്‍ അയല്‍ രാജ്യങ്ങളെ ലക്ഷ്യം വയ്ക്കരുതെന്ന് ഹമാസ്
X

ഗസ: അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഇറാന് അവകാശമുണ്ടെന്ന് ഹമാസ്. അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി ഇറാന് ഉചിതമെന്ന് തോന്നുന്ന ഏത് രീതിയിലും പ്രതികരിക്കാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നിരുന്നാലും, അയല്‍ രാജ്യങ്ങളെ ലക്ഷ്യം വയ്ക്കരുതെന്ന് ഹമാസ് ഇറാനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സംഘര്‍ഷം അവസാനിപ്പിക്കാനും സാഹോദര്യം നിലനിര്‍ത്താനും മേഖലയിലെ എല്ലാ രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് അവര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it