You Searched For "SDPI"

മുസ്‌ലിം വിരുദ്ധ വിരുദ്ധ പരാമര്‍ശം: പി മോഹനന്റെ മനസ്സില്‍ കുമിഞ്ഞുകൂടിയ വര്‍ഗീയത പുറത്തുവന്നു- എസ്ഡിപിഐ

19 Nov 2019 6:26 PM GMT
ആരാണ് മതമൗലികവാദികളും ഇസ്‌ലാം തീവ്രവാദികളും എന്നുള്ളത് വ്യക്തമാക്കേണ്ടത് മോഹനന്‍ മാസ്റ്ററുടെ ബാധ്യതയാണ്. ആര്‍എസ്എസ് മുന്നോട്ട് വെയ്ക്കുന്ന ആശയങ്ങള്‍ ഏറ്റു പിടിക്കുന്നതിലേക്ക് സിപിഎം മാറിയിരിക്കുന്നു.

പി മോഹനന്‍ ഹിന്ദുത്വ ശക്തികള്‍ക്ക് വഴിമരുന്നിട്ട് കൊടുക്കുന്നു: എസ് ഡിപിഐ

19 Nov 2019 12:30 PM GMT
സംഘപരിവാര്‍ വിരോധം ഒരു വശത്തു പറയുന്നവര്‍, അവരുടെ ഏറ്റവും വലിയ ആയുധമായ മുസ്‌ലിം വിരുദ്ധത തന്നെ സങ്കുചിത കക്ഷി രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നു എന്നതാണ് ഏറ്റവും ഖേദകരം. സാമൂഹികാന്തരീക്ഷം കലുഷിതമാക്കാനേ ഇതുപകരിക്കൂ എന്നതില്‍ സംശയമില്ലെന്നും അബ്ദുല്‍ ഹമീദ് കൂട്ടിച്ചേര്‍ത്തു.

എസ് ഡിപി ഐ നേതാവ് കുഴഞ്ഞുവീണ് മരിച്ചു

17 Nov 2019 11:58 AM GMT
മാനന്തവാടി: എസ് ഡിപി ഐ നേതാവ് കുഴഞ്ഞുവീണ് മരിച്ചു. എസ് ഡിപി ഐ മാനന്തവാടി മണ്ഡലം പ്രസിഡന്റും മാനന്തവാടിയിലെ പഴയകാല വ്യാപാരിയുമായ ചെറ്റപ്പാലം എ കെ...

ആര്‍എസ്എസ് കേന്ദ്രത്തിലെ ബോംബ് ശേഖരം: സമഗ്രാന്വേഷണം നടത്തണമെന്ന് എസ് ഡിപിഐ

16 Nov 2019 5:48 PM GMT
നാദാപുരത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ബോധപൂര്‍വമായ നീക്കമാണ് ആര്‍ എസ് എസ് കേന്ദ്രത്തില്‍ നിന്നു ഉഗ്രശേഷിയുള്ള ബോംബുകള്‍ പിടിച്ചെടുത്തതിലൂടെ പുറത്തുവന്നിട്ടുള്ളത്

ചീഫ് ജസ്റ്റിസിന്റെ ഓഫിസ് വിവരാവകാശ പരിധിയില്‍: ചരിത്രവിധി സ്വാഗതാര്‍ഹമെന്ന് എസ് ഡിപിഐ

16 Nov 2019 9:57 AM GMT
ബാബരി മസ്ജിദ് ഭൂമി ഉടമസ്ഥതാവകാശ തര്‍ക്കത്തില്‍ പുരാവസ്തു ഗവേഷണ വകുപ്പിന്റെ റിപോര്‍ട്ടുകളുടെ പ്രാമാണികത വിവരാവകാശ നിയമപ്രകാരം അറിയേണ്ടതുണ്ട്. കൂടാതെ ആ കേസില്‍ അഞ്ച് ജഡ്ജിമാര്‍ ഐക്യകണ്‌ഠ്യേനയാണോ ഒത്തുതീര്‍പ്പ് വിധി പ്രസ്താവിച്ചതെന്നതായിരിക്കണം ആദ്യമായി വിവരാവകാശ നിയമപ്രകാരം അറിയേണ്ടതെന്നും ഷറഫുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.

മഹാരാഷ്ട്രയിലെ രാഷ്ട്രപതി ഭരണം: ഗവര്‍ണറുടെ നടപടി ധിക്കാരം- എസ്ഡിപിഐ

15 Nov 2019 2:02 PM GMT
സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ബന്ധപ്പെട്ട കക്ഷികള്‍ക്ക് മതിയായ സമയം അനുവദിക്കാതെ സംസ്ഥാന ഗവര്‍ണര്‍ ഭഗത് സിങ് കോശ്യരി രാഷ്ട്രപതി ഭരണത്തിന് തിടുക്കം കാണിക്കുകയാണ്.

മംഗളൂരു തദ്ദേശ തിരഞ്ഞെടുപ്പ്: എസ് ഡിപി ഐയ്ക്ക് മികച്ച വിജയം

14 Nov 2019 2:12 PM GMT
10 വര്‍ഷത്തോളമായി ബിജെപി ജയിക്കുന്ന സിറ്റിങ് സീറ്റ് ഉള്‍പ്പെടെ എട്ടു സീറ്റുകളില്‍ എസ് ഡിപി ഐ വിജയക്കൊടി പാറിച്ചു

ബാബരി: 'വിചിത്ര വിധി' സംവാദവുമായി എസ്ഡിപിഐ

13 Nov 2019 1:45 PM GMT
ബാബരി മസ്ജിദ് കോടതി വിധിയോടുള്ള ജനകീയ പ്രതിഷേധമായി രാഷ്ട്രപതിക്കു കത്തയക്കുമെന്ന് എസ്ഡിപിഐ. ഡിസംബർ മൂന്നുമുതൽ തെരുവുസംവാദങ്ങൾ സംഘടിപ്പിക്കുമെന്നും നേതാക്കൾ.

ബാബരി മസ്ജിദ്: 'ചരിത്രവിധി അല്ല, വിചിത്ര വിധി'; പ്രതിഷേധം വ്യാപകമാക്കും: എസ്ഡിപിഐ

13 Nov 2019 11:33 AM GMT
വസ്തുതകളെ പൂര്‍ണമായി അവഗണിച്ച വിചിത്ര വിധിയാണ് സുപ്രിം കോടതിയില്‍ നിന്നുണ്ടായത്. 1528 മുതല്‍ ആരാധന നടക്കുന്ന പള്ളി കയ്യേറി വിഗ്രഹം സ്ഥാപിച്ചതും, നിയമത്തെ കാറ്റില്‍ പറത്തി തകര്‍ത്ത് കളഞ്ഞതും തെറ്റാണെന്ന് പ്രഖ്യാപിക്കുന്ന കോടതി പതിനാറാം നൂറ്റാണ്ടിന് മുമ്പുള്ള ഐതിഹ്യങ്ങളെയും ഏതാനും ചില നിഗമനങ്ങളെയും മുന്‍നിര്‍ത്തി തര്‍ക്കഭൂമി ഒരു പക്ഷത്തിന് മാത്രം വിധിച്ചത് മതേതരത്വത്തിനും നീതിന്യായ വ്യവസ്ഥതയിലുള്ള വിശ്വാസത്തിനും മുറിവേല്‍പ്പിച്ചിരിക്കുകയാണ്.

ബാബരി വിധി: ഫെയ്‌സ്ബുക്കില്‍ വിദ്വേഷപ്രചാരണം നടത്തിയ പ്രതീഷ് വിശ്വനാഥിനെതിരേ എസ്ഡിപിഐ പരാതി നല്‍കി

10 Nov 2019 2:16 PM GMT
അന്യമത വിദ്വേഷവും വര്‍ഗീയകലാപവും ലക്ഷ്യമിട്ടുകൊണ്ട് രാഷ്ട്രീയ ബജ്‌റംഗ്ദള്‍ നേതാക്കളായ പ്രതീഷ് വിശ്വനാഥ്, ശ്രീരാജ് കൈമള്‍ എന്നിവര്‍ ഫെയ്‌സ്ബുക്കിലൂടെ നിരവധി പ്രകോപനപരമായ പോസ്റ്റുകള്‍ ഇട്ടുകൊണ്ടിരിക്കുന്നതായി പരാതിയില്‍ പറയുന്നു.

ബാബരി മസ്ജിദ്: കോടതി വിധി സംഘപരിവാരത്തിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളെ സഹായിക്കുന്നത് എസ്ഡിപിഐ

9 Nov 2019 11:19 AM GMT
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 142 പ്രകാരം അധികാരങ്ങള്‍ വിനിയോഗിക്കുമ്പോള്‍ സുപ്രിംകോടതിയിലെ ബഹുമാന്യരായ ജഡ്ജിമാര്‍ ഇരു കക്ഷികള്‍ക്കും പൂര്‍ണമായ നീതി ലഭ്യമാക്കിയിട്ടില്ലെന്ന് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് എം കെ ഫൈസി പറഞ്ഞു.

അട്ടപ്പാടി വെടിവയ്പ്: മുഖ്യമന്ത്രിക്ക് തന്റേടമുണ്ടെങ്കില്‍ അന്വേഷണ റിപോര്‍ട്ട് പുറത്തുവിടണം-പി അബ്ദുല്‍ മജീദ് ഫൈസി

8 Nov 2019 1:11 PM GMT
അട്ടപ്പാടി വെടിവയ്പിനെതിരേ സംസ്ഥാന വ്യാപകമായി നിയോജക മണ്ഡലം തലങ്ങളില്‍ എസ് ഡിപി ഐ പ്രതിഷേധ തെരുവ്

കക്കൂസ് മാലിന്യം പരിസരവാസികളുടെ കിണറില്‍; എസ്‌കെവൈ ആശുപത്രിയുടെ വഞ്ചനക്ക് മുനിസിപ്പാലിറ്റി അധികൃതരും ആരോഗ്യവകുപ്പും കൂട്ടുനില്‍ക്കുന്നു- എസ്ഡിപിഐ

8 Nov 2019 9:54 AM GMT
കക്കൂസ് മാലിന്യം സംബന്ധിച്ച് ആശുപത്രി അധികൃതരെ ബോധ്യപ്പെടുത്തിയപ്പോള്‍ പരിഹാരം കാണാമെന്ന് അറിയിച്ചെങ്കിലും ഒരു നടപടിയും സ്വീകരിക്കാതെ മാസങ്ങളായി ആശുപത്രി അധികൃതര്‍ പ്രദേശവാസികളെ വഞ്ചിക്കുകയാണ്.

ബാബരി മസ്ജിദ്: കോടതി വിധി എന്തായാലും സമാധാനം നിലനിര്‍ത്തണം-എസ് ഡി പി ഐ

7 Nov 2019 1:34 PM GMT
വിധി വന്നശേഷം രാജ്യത്തിന്റെ സാമൂഹിക-സാമുദായിക ഐക്യം, സാഹോദര്യം എന്നിവ ശക്തിപ്പെടുത്തുന്നതിന് എല്ലാവരും പ്രതിബദ്ധത പുലര്‍ത്തണം. പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തരുത്. സോഷ്യല്‍ മീഡിയയില്‍ ജാഗ്രത പാലിക്കണം.

എസ് ഡിപിഐ 'പ്രതിഷേധ തെരുവ്' നാളെ; തിരുവനന്തപുരത്ത് പി അബ്ദുല്‍ മജീദ് ഫൈസി പങ്കെടുക്കും

7 Nov 2019 11:57 AM GMT
മഞ്ചക്കണ്ടി വനത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ എസ്ഡിപിഐ വസ്തുതാന്വേഷണ സംഘം സ്ഥലം സന്ദര്‍ശിച്ച് വിവരശേഖരണം നടത്തി. സമിതിയുടെ പ്രധാന കണ്ടെത്തലുകള്‍ നാളെ നടക്കുന്ന പരിപാടിയില്‍ അവതരിപ്പിക്കും.

മാവോവാദി വേട്ട: മുഖ്യമന്ത്രിയെ വെല്ലുവിളി്ച്ച് എസ്ഡിപിഐ

6 Nov 2019 6:18 PM GMT
അട്ടപ്പാടിയിൽ മജിസ്ററിരിയൽ അന്വേഷണത്തിനുമുമ്പ് കരുളായികേസിലെ റിപോർട്ട് പുറത്തുവിടാൻ വെല്ലുവിളിക്കുന്നുവെന്ന് എസ്ഡിപിഐ. പറയുന്നതിൽ നല്ല ഉറപ്പുണ്ടെങ്കിൽ സിപിഐ മുന്നണിവിട്ട് സർക്കാരിനെതിരേ സമരത്തിനിറങ്ങണമെന്നും എസ്ഡിപിഐ

മാവോവാദികളെ വെടിവച്ചുകൊന്ന സംഭവം: മഞ്ചക്കണ്ടിയില്‍ എസ്ഡിപിഐ വസ്തുതാന്വേഷണ സംഘം സന്ദര്‍ശിച്ചു

6 Nov 2019 2:43 PM GMT
സിപിഐ നേതാവ് അട്ടപ്പാടി ബ്ലോക്ക് മുന്‍ പ്രസിഡന്റ് ഈശ്വരി രേശന്‍, ആദിവാസി ആക്ഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ മുരുഗേഷ് അടക്കമുള്ള രാഷ്ട്രീയ നേതൃത്വങ്ങള്‍, ജനപ്രതിനിധികള്‍, പരിസരവാസികള്‍ തുടങ്ങിയവരെ കണ്ട് റിപ്പോര്‍ട്ട് ശേഖരിച്ചു.

മനുഷ്യരെ വെടിവെച്ചു കൊല്ലുന്ന പിണറായി സര്‍ക്കാരിനെതിരേ എസ്ഡിപിഐ 'പ്രതിഷേധ തെരുവ്' എട്ടിന്

4 Nov 2019 8:22 AM GMT
കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ സംസ്ഥാനത്ത് മാവോവാദി ആക്രമണങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നിരിക്കെ മാവോവാദി വേട്ടയുടെ പേരിലുള്ള കൊലപാതകങ്ങള്‍ ആശങ്കാജനകമാണ്. ഇടതുപക്ഷ ഭരണകാലത്ത് പോലിസ് വെടിവെയ്പ്പും അന്യായമായി മനുഷ്യരെ കൊല്ലുന്നതും ആവര്‍ത്തിക്കുകയാണ്. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി വ്യക്തമാക്കി.

സംസ്ഥാനത്ത് പോലിസ് രാജ് നിലനില്‍ക്കുന്നു: എസ്ഡിപിഐ

3 Nov 2019 3:02 PM GMT
കണ്ണൂര്‍: കോഴിക്കോട് യുവാക്കള്‍ക്കെതിരേ യുഎപിഎ ചുമത്തിയ പോലിസ് നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും സംസ്ഥാനത്ത് പോലിസ് രാജ് നിലനില്‍ക്കുകയാണെന്നും...

യുഎപിഎ പിന്‍വലിക്കണം: എസ്ഡിപിഐ

2 Nov 2019 2:52 PM GMT
മാവോ വാദിയായി എന്നതിന്റെ പേരില്‍ ഒരാളും പീഡിപ്പിക്കപ്പെടുകയില്ലെന്ന് പാലക്കാട് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ലഘുലേഖ കൈവശം വെച്ചു എന്ന് പറഞ്ഞ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ യുഎപിഎ ചുമത്തിയതെന്തിനെന്ന് വ്യക്തമാക്കണം.

മാവോവാദം: യുവാക്കള്‍ക്കെതിരേ യുഎപിഎ ചുമത്തിയ പോലിസ് നടപടി ദുരൂഹമെന്ന് എസ്ഡിപിഐ

2 Nov 2019 8:04 AM GMT
പോലിസിന്റെ ഭാഗത്തുനിന്നുണ്ടാവുന്ന ഇത്തരം നടപടികള്‍ക്കു മേലൊപ്പുചാര്‍ത്തുന്നതിനു മുമ്പ് വസ്തുതകള്‍ മനസ്സിലാക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം.

കക്കി ഡാം: വ്യാജപ്രചരണങ്ങളുടെ ഉറവിടം അന്വേഷിക്കണം- എസ്ഡിപിഐ

2 Nov 2019 3:42 AM GMT
ശബരിമല തീർത്ഥാടന കാലം തുടങ്ങാനിരിക്കെ ഇത്തരം വാർത്തകൾ പ്രചരിക്കുന്നതിന് പിന്നിൽ ദുരൂഹതകളുണ്ട്.

അട്ടപ്പാടിയിലെ ഏറ്റുമുട്ടല്‍ കൊല: സമഗ്രാന്വേഷണം വേണമെന്ന് എസ് ഡി പി ഐ

30 Oct 2019 11:35 AM GMT
സാമൂഹിക നീതിക്കും തുല്യാവസരങ്ങള്‍ക്കും അവകാശങ്ങള്‍ക്കും വേണ്ടി ശബ്ദിക്കുന്നവരെയും സമരം ചെയ്യുന്നവരെയും കള്ളക്കേസ് ചുമത്തി ജയിലിലടയ്ക്കുന്നതും വ്യാജ ഏറ്റുമുട്ടലിലൂടെ കൊന്നുകളയുന്നതും രാജ്യത്ത് വ്യാപകമാവുകയാണ്. ഇതിനെതിരേ നിലപാടെടുക്കേണ്ട ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ പോലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. മനുഷ്യാവകാശത്തിനും ജനാധിപത്യ കാഴ്ചപ്പാടുകള്‍ക്കും വിരുദ്ധമാണ് ഇത്തരം ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന കൊലപാതകങ്ങള്‍. തോക്ക് കൊണ്ട് ഒരു ചിന്തയേയും ഇല്ലാതാക്കാന്‍ കഴിയില്ലെന്ന യാഥാര്‍ഥ്യം കമ്യൂണിസ്റ്റുകള്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്തത് ഖേദകരമാണ്.

മഹാരത്‌ന കമ്പനികള്‍ വിദേശ കുത്തകകള്‍ക്ക് വില്‍ക്കാന്‍ ശ്രമം ; കേന്ദ്രസര്‍ക്കാരിന് താക്കീതായി എസ്ഡിപി ഐ സമരസംഗമം

29 Oct 2019 12:27 PM GMT
അമ്പലമുകള്‍ ബിപിസിഎല്‍ റിഫൈനറിക്ക് മുന്‍പില്‍ എസ്ഡിപിഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമരസംഗമം കേന്ദ്രസര്‍ക്കാരിനുള്ള താക്കീതായി മാറി. അമ്പലമുകള്‍ കുഴിക്കാട്ട് ജംഗ്ഷനില്‍ നിന്നും റിഫൈനറിയുടെ മുന്നിലേക്ക് നടത്തിയ പ്രകടനത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം അലയടിച്ചു.തുടര്‍ന്ന് നടന്ന സമര സംഗമം എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമേരി ഉദഘാടനം ചെയ്തു.പൊതു സമ്പത്ത് ഉപയോഗിച്ച് നമ്മുടെ പൂര്‍വ്വികര്‍ പടുത്തുയര്‍ത്തിയ ഇന്ത്യയുടെ അഭിമാനസ്തംഭങ്ങള്‍ വിദേശ കുത്തകകള്‍ക്ക് വില്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്നും അദ്ദേഹം പറഞ്ഞു

താനൂര്‍ കൊല: ആയുധങ്ങള്‍ സിപിഎം നേതാവിന്റെ വീട്ടുപരിസരത്ത്; സമഗ്രാന്വേഷണം വേണമെന്ന് എസ്ഡിപിഐ

29 Oct 2019 6:36 AM GMT
കൊല നടത്തിയ പ്രതികളെ സിപിഎം നേതാവിന്റെ വീട്ടില്‍ താമസിപ്പിച്ചുവെന്നതില്‍നിന്ന് ഇസ്ഹാഖ് വധത്തില്‍ പാര്‍ട്ടിയുടെ അറിവും ഒത്താശയും ആസൂത്രണവുമുണ്ടന്ന കാര്യം വ്യക്തമാണ്.

സര്‍ക്കാരിന്റെ പ്രതിസന്ധി മറികടക്കാന്‍ വ്യാപാരികളെ അന്യായമായി പീഡിപ്പിക്കരുത്: എസ്ഡിപിഐ

28 Oct 2019 12:39 PM GMT
വാറ്റില്‍നിന്ന് ജിഎസ്ടിയിലേക്ക് മാറാനും പിന്നീട് പ്രളയ സെസ് ഏര്‍പ്പെടുത്തിയപ്പോള്‍ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്യാനും വന്‍തുക മുടക്കിയ വ്യാപാരികളുടെ ബുദ്ധിമുട്ടുകള്‍ സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണ്.

ബിപിസിഎല്‍ വില്‍ക്കരുത്; എസ്ഡിപിഐ സമരസംഗമം നാളെ അമ്പലമുകളില്‍

28 Oct 2019 9:39 AM GMT
തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന പ്രശ്‌നം മാത്രമായി ലളിതവല്‍ക്കരിക്കാനാണ് മുഖ്യധാരാ പാര്‍ട്ടികള്‍ ശ്രമിക്കുന്നത്. പൊന്‍മുട്ടയിടുന്ന ഈ താറാവിനെ കൊല്ലുന്നത് രാജ്യത്തെ കൊല്ലുന്നതിന് തുല്യമാണ്.

വാളയാര്‍ പീഡനക്കേസില്‍ ഒന്നാം പ്രതി സര്‍ക്കാര്‍: എം കെ മനോജ് കുമാര്‍ (വീഡിയോ)

28 Oct 2019 8:47 AM GMT
നിരന്തരമായ ലൈംഗികപീഡനത്തിന് കുട്ടികള്‍ ഇരയായിട്ടുണ്ടെന്ന പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ഗൗരവത്തിലെടുക്കാന്‍ പോലിസ് തയ്യാറായില്ല. 1989ലെ പട്ടികജാതി-വര്‍ഗ അതിക്രമങ്ങള്‍ തടയല്‍ ആക്ട് പ്രകാരം സ്വീകരിക്കേണ്ട പ്രാഥമിക നടപടികള്‍ പോലും പാലിച്ചിട്ടില്ലെന്നാണ് വാര്‍ത്തകളില്‍നിന്നും ബോധ്യപ്പെടുന്നത്.

വാളയാർ പീഡനക്കേസ്: സെക്രട്ടേറിയറ്റിന് മുന്നിൽ എസ്ഡിപിഐ പ്രതിഷേധം

28 Oct 2019 7:25 AM GMT
കേസ് അട്ടിമറിക്കാൻ രാഷ്ട്രീയ ഇടപെടലുണ്ടായി. ഇതേത്തുടർന്ന് പോലിസ് വീഴ്ച വരുത്തി പ്രതികൾക്ക് രക്ഷപെടാൻ അവസരമൊരുക്കി. കേസിലെ യഥാർത്ഥ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഇതിന് പുനരന്വേഷണം അനിവാര്യമാണ്.

ചികിത്സ ലഭിക്കാതെ ആദിവാസി യുവതി മരിച്ച സംഭവം: പട്ടിക വര്‍ഗ ക്ഷേമവകുപ്പിന്റെ അനാസ്ഥയെന്ന് എസ്ഡിപിഐ

27 Oct 2019 6:24 AM GMT
മരണത്തിന് കാരണക്കാരായവര്‍ക്കെതിരേ സമഗ്ര അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നും എസ്ഡിപിഐ പേരാവൂര്‍ മണ്ഡലം പ്രസിഡന്റ് സത്താര്‍ ഉളിയില്‍ ആവിശ്വപ്പെട്ടു.

രാജ്യത്തിന്റെ പാരമ്പര്യം തിരിച്ച് പിടിക്കാന്‍ കഴിയില്ലെന്ന ഏറ്റുപറച്ചില്‍ ഭയം മൂലമെന്ന് എസ്ഡിപിഐ

26 Oct 2019 4:47 PM GMT
കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് പുനസ്ഥാപിക്കാനും അടിച്ചമര്‍ത്തലുകള്‍ക്കെതിരേ രംഗത്ത് വരാനും കോണ്‍ഗ്രസിന് ആലോചനയില്ലന്ന ശശി തരൂരിന്റ പരാമര്‍ശം നിരാശാജനകമാണ്.

സിപിഎം കൊലക്കത്തി താഴെവയ്ക്കണം: എസ്ഡിപിഐ

26 Oct 2019 3:45 PM GMT
തീരദേശം പതിയെ സമാധാനത്തിലേക്ക് നീങ്ങിക്കൊണ്ടിക്കുകയായിരുന്നു. തീരദേശം എപ്പോഴും അശാന്തിയില്‍ കഴിയണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇത്തരത്തില്‍ കൊലപാതകം നടത്തിയിരിക്കുന്നത്.

'വാളയാര്‍ പീഡനക്കേസ് വിധി: കേസന്വേഷണത്തിലെ ഉപേക്ഷ ഗൗരവത്തോടെ കാണണം'

26 Oct 2019 2:23 PM GMT
അന്വേഷണത്തില്‍ ഉപേക്ഷ വരുത്തിയെന്ന് തെളിയുന്നപക്ഷം പോലിസിനെതിരേ നടപടിയെടുക്കുന്നതിന് സര്‍ക്കാര്‍ തയ്യാറാവണം. 'പോക്‌സോ', എസ്‌സി, എസ്ടി അട്രോസിറ്റി ആക്ട്, ആത്മഹത്യാ പ്രേരണാക്കുറ്റം തുടങ്ങിയ വകുപ്പുകള്‍ ചുമത്തപ്പെട്ട കേസിന്റെ ഇത്തരത്തിലുള ദയനീയമായ പര്യവസാനത്തെ അധികാരികളും രാഷ്ട്രീയനേതൃത്വവും ഗൗരവത്തോടെ കാണേണ്ടതുണ്ട്.

മഹാരാഷ്ട്ര, ഹരിയാന തിരഞ്ഞെടുപ്പുകള്‍ ബിജെപിയുടെ അജയ്യത തകര്‍ത്തു: എസ്ഡിപിഐ

26 Oct 2019 9:11 AM GMT
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മറുകണ്ടം ചാടിച്ച്‌കൊണ്ടുവന്നവരെയൊക്കെ പരാജയപ്പെടുത്തിയതിലൂടെ ബിജെപിയുടെ അഹങ്കാരത്തിന് കനത്ത തിരിച്ചടി നല്‍കിയിരിക്കുകയാണ് മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും വോട്ടര്‍മാരെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി പ്രസ്താവനയില്‍ വ്യക്തമാക്കി.
Share it
Top