Latest News

ബക്രീദിന് തപാല്‍ ജീവനക്കാര്‍ക്ക് അവധി നല്‍കണം: പി ആര്‍ സിയാദ്

ബക്രീദിന് തപാല്‍ ജീവനക്കാര്‍ക്ക് അവധി നല്‍കണം: പി ആര്‍ സിയാദ്
X

തിരുവനന്തപുരം: നാടൊന്നാകെ ബക്രീദ് ആഘോഷിക്കുമ്പോള്‍ തപാല്‍ ജീവനക്കാര്‍ക്ക് മാത്രം പ്രവര്‍ത്തി ദിനമാക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും അവര്‍ക്കും അവധി നല്‍കണമെന്നും എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി ആര്‍ സിയാദ്. ചന്ദ്രമാസ കലണ്ടര്‍ പ്രകാരമാണ് ബക്രീദ് ആഘോഷം നടക്കുന്നത്.

കേരളത്തില്‍ ബക്രീദ് ജൂണ്‍ ഏഴ് ശനിയാഴ്ചയാണെന്നിരിക്കേ വെള്ളിയാഴ്ച അവധി നല്‍കി ശനിയാഴ്ച പ്രവര്‍ത്തി ദിനമാക്കുന്നത് നീതീകരിക്കാനാവില്ല. വെള്ളിയാഴ്ചത്തെ അവധി ഒഴിവാക്കി ശനിയാഴ്ച അവധി നല്‍കണമെന്ന ജീവനക്കാരുടെ ന്യായമായ ആവശ്യം അംഗീകരിക്കാന്‍ അധികൃതര്‍ തയ്യാറാവണം. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ സംസ്ഥാനത്തെ അവധി തീരുമാനിക്കുന്ന തിരുവനന്തപുരം ആസ്ഥാനമായ സെന്‍ട്രല്‍ ഗവ. എംപ്ലോയീസ് വെല്‍ഫെയര്‍ കോഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനം പുനപ്പരിശോധിക്കുന്നതിന് ആവശ്യമായ ഇടപെടല്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹപ്പെട്ടു.

Next Story

RELATED STORIES

Share it