Latest News

കലാമേളക്കിടെ യന്ത്ര ഊഞ്ഞാല്‍ തകര്‍ന്നുവീണ് പോലിസുകാരന്‍ കൊല്ലപ്പെട്ടു, 13 പേര്‍ക്ക് പരിക്ക്

സംഭവത്തില്‍ ഹരിയാന സര്‍ക്കാര്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു

കലാമേളക്കിടെ യന്ത്ര ഊഞ്ഞാല്‍ തകര്‍ന്നുവീണ് പോലിസുകാരന്‍ കൊല്ലപ്പെട്ടു, 13 പേര്‍ക്ക് പരിക്ക്
X

ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദില്‍ നടക്കുന്ന സൂരജ്ക്കുണ്ട് അന്താരാഷ്ട്ര സാംസ്‌കാരിക കലാമേളയ്ക്കിടെ യന്ത്രഊഞ്ഞാല്‍ തകര്‍ന്നുവീണ് അപകടം. അപകടത്തില്‍ ഒരു പോലിസുകാരന്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പോലിസ് ഇന്‍സ്പെക്ടറായ ജഗദീഷ് പ്രസാദാണ് അപകടത്തില്‍ മരണപ്പെട്ടത്. അപകടം നടന്നതറിഞ്ഞ് പരിക്കേറ്റവരെ രക്ഷിക്കാനെത്തിയതായിരുന്നു ഇദ്ദേഹം. രക്ഷാപ്രവര്‍ത്തനത്തിനിടെ ഇദ്ദേഹത്തിന് ഗുരുതര പരിക്കേറ്റെന്നും തുടര്‍ന്ന് മരണപ്പെട്ടെന്നുമാണ് വിവരം.

ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം. നാട്ടുകാരും പോലിസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. അപകടത്തിനു പിന്നാലെ ഡെപ്യൂട്ടി കമ്മീഷണര്‍, ടൂറിസം വകുപ്പ് മാനേജിങ് ഡയറക്ടര്‍ തുടങ്ങിയവരും മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. യന്ത്ര ഊഞ്ഞാലിന്റെ സാങ്കേതിക തകരാറാണോ അതോ അമിതഭാരമാണോ അപകടത്തിന് കാരണമെന്ന് വ്യക്തമല്ല. അപകടത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്താന്‍ ഹരിയാന സര്‍ക്കാര്‍ ഉത്തരവിട്ടു. മേളയിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ വീഴ്ചയുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷണ പരിധിയില്‍ വരും.

Next Story

RELATED STORIES

Share it