Latest News

തിരുവനന്തപുരത്ത് മൂന്നുവയസുകാരനെ തെരുവുനായ ആക്രമിച്ചു

സംഭവം ഇന്ന് രാവിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ

തിരുവനന്തപുരത്ത് മൂന്നുവയസുകാരനെ തെരുവുനായ ആക്രമിച്ചു
X

തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്നുവയസുകാരന് തെരുവുനായയുടെ ആക്രമണത്തില്‍ ഗുരുതരപരിക്ക്. വാമനപുരം, കണിച്ചോട് സ്വദേശി കെല്‍വിനെയാണ് തെരുവുനായ ആക്രമിച്ചത്. ഇന്ന് രാവിലെ പത്തുമണിയോടെ വീടിന് മുന്നില്‍ കളിക്കുന്നതിനിടെയാണ് നായയുടെ കടിയേറ്റത്. കുട്ടിയുടെ മുഖത്താണ് പരിക്കേറ്റത്. മൂക്കിലും വായിലും നെറ്റിയിലും കുട്ടിക്ക് കടിയേറ്റു. ആദ്യം വാമനപുരത്തെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Next Story

RELATED STORIES

Share it