Kerala

രണ്ടരലക്ഷത്തോളം വിലവരുന്ന ഹെറോയിനുമായി ബംഗാള്‍ സ്വദേശി പിടിയില്‍

മുളവൂര്‍ തച്ചോടത്തുംപടി ഭാഗത്ത് വാടകക്ക് താമസിച്ചുവരുന്ന ബംഗാള്‍ മുര്‍ഷിദാബ്ബാദ് ഫരീദ്പൂര്‍ സ്വദേശി ഖുസിദുല്‍ ഇസ്ലാ(34)മിനെയാണ് മുവാറ്റുപുഴ പോലിസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 23 ഗ്രാം ഹെറോയിന്‍ കണ്ടെടുത്തതായി പോലിസ് പറഞ്ഞു

രണ്ടരലക്ഷത്തോളം വിലവരുന്ന ഹെറോയിനുമായി ബംഗാള്‍ സ്വദേശി പിടിയില്‍
X

കൊച്ചി: രണ്ടരലക്ഷത്തോളം വിലവരുന്ന ഹെറോയിന്‍ മയക്കുമരുന്നുമായി ബംഗാള്‍ സ്വദേശി പിടിയില്‍. മുളവൂര്‍ തച്ചോടത്തുംപടി ഭാഗത്ത് വാടകക്ക് താമസിച്ചുവരുന്ന ബംഗാള്‍ മുര്‍ഷിദാബ്ബാദ് ഫരീദ്പൂര്‍ സ്വദേശി ഖുസിദുല്‍ ഇസ്ലാ(34)മിനെയാണ് മുവാറ്റുപുഴ പോലിസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 23 ഗ്രാം ഹെറോയിന്‍ കണ്ടെടുത്തതായി പോലിസ് പറഞ്ഞു.എറണാകുളം റൂറല്‍ ജില്ല പോലീസ് മേധാവി കെ കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശേധനയിലാണ് പ്രതി പിടിയിലാകുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ മുന്‍കാല കുറ്റവാളികളേയും സമാന കേസുകളില്‍ പിടിക്കപ്പെട്ടവരേയും നിരീക്ഷിച്ചുവരികയായിരുന്നു. ഒരാഴ്ച മുമ്പാണ് ഇയാള്‍ കൊല്‍ക്കത്തയില്‍ നിന്ന് എത്തിയത്. മയക്ക് മരുന്ന് ഇതര സംസ്ഥാന തൊഴിലാളികളുടെ ഇടയില്‍ വില്‍പ്പന നടത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യം. കീച്ചേരിപ്പടി ഭാഗത്ത് കേന്ദ്രീകരിച്ചാണ് പ്രതി മയക്കു മരുന്ന് വില്‍പന നടത്തിവന്നിരുന്നത്.

പോലിസിനെ കണ്ട് രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് ഓടിച്ചുപിടികൂടുകയായിരുന്നു. മൂവാറ്റുപുഴ ഡിവൈഎസ്പി എസ് മുഹമ്മദ് റിയാസിന്റെ മേല്‍നോട്ടത്തില്‍ എസ് എച്ച് ഒ സി ജെ മാര്‍ട്ടിന്‍ എ എസ് ഐ പി സി ജയകുമാര്‍, സി പി ഒ ബിബില്‍ മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Next Story

RELATED STORIES

Share it