യുവാവിനെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച് പണം കവര്‍ന്ന കേസ് ;ഒളിവിലായിരുന്ന പ്രതി പിടിയില്‍
അസം നാഗോണ്‍ സ്വദേശി മസീബുര്‍ റഹ്മാന്‍ (32) നെയാണ് പെരുമ്പാവൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്
BY TMY4 Aug 2022 5:15 PM GMT

X
TMY4 Aug 2022 5:15 PM GMT
കൊച്ചി: യുവാവിനെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച് പണം കവര്‍ന്ന കേസില്‍ ഒരാള്‍ കൂടി പിടിയില്‍. അസം നാഗോണ്‍ സ്വദേശി മസീബുര്‍ റഹ്മാന്‍ (32) നെയാണ് പെരുമ്പാവൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. 2021 ഡിസംബര്‍ മാസത്തിലണ് സംഭവം.
പെരുമ്പാവൂര്‍ ടൗണില്‍ നിന്ന് രാത്രി മൂന്ന് പേര്‍ ചേര്‍ന്ന് അസം സ്വദേശിയായ ബാബുല്‍ ഇസ്ലാമിനെ കാറില്‍ ബലമായി കയറ്റി കൊണ്ട് പോയി ദേഹോപദ്രവം ഏല്‍പിച്ച് 50,000 രൂപ തട്ടുകയായിരുന്നു. സംഭവത്തില്‍ രണ്ട് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിലായിരുന്ന പ്രതിയെ നെടുമ്പാശേരിയില്‍ നിന്നാണ് പിടികൂടിയത്.
അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ ആര്‍ രഞ്ജിത്ത്, എസ് ഐ മാരായ റിന്‍സ് എം തോമസ്, ജോസി എം ജോണ്‍സണ്‍, എസ് സി പി ഒ വി എം ജമാല്‍, അബ്ദുള്‍ മനാഫ്,കെ എ അഭിലാഷ് എന്നിവരാണ് ഉണ്ടായിരുന്നത്.
Next Story
RELATED STORIES
തട്ടികൊണ്ടുപോയ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഓയൂരിലെ കുട്ടിയുടെ...
1 Dec 2023 5:47 AM GMTമണിപ്പൂരില്‍ വന്‍ ബാങ്ക് കവര്‍ച്ച; പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും...
1 Dec 2023 5:38 AM GMTമലയാള സിനിമയിലെ മുത്തശ്ശിക്ക് വിട; സുബ്ബലക്ഷ്മിയുടെ മൃതദേഹം ഇന്ന്...
1 Dec 2023 3:07 AM GMTകണ്ണൂര്‍ വിസിയായി പ്രഫ. ഡോ. എസ് ബിജോയ് നന്ദന് ഇന്ന് ചുമതലയേല്‍ക്കും
1 Dec 2023 2:50 AM GMTകൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: കാര്‍ വാടകയ്ക്കെടുത്ത്...
1 Dec 2023 2:39 AM GMTകൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയവരുടെ പുതിയ രേഖാചിത്രം...
30 Nov 2023 3:29 PM GMT