Top

You Searched For "accuse"

പള്ളിക്കും രൂപക്കൂടുകള്‍ക്കും നേരെ ആക്രമണം: പ്രതി പിടിയില്‍

25 Oct 2021 1:08 PM GMT
നേര്യമംഗലം അള്ളുങ്കല്‍ കളപ്പുരയ്ക്കല്‍ വീട്ടില്‍ സിജോ (മനോജ് 40 )ആണ് ഊന്നുകല്‍ പോലിസിന്റെ പിടിയിലായത്. കുര്യന്‍പാറ, ഊന്നുകല്‍, അള്ളുങ്കല്‍ ഭാഗങ്ങളിലെ പള്ളിക്കും രണ്ട് കപ്പേളകള്‍ക്കും നേരെ കഴിഞ്ഞയാഴ്ചയാണ് ആക്രമണം ഉണ്ടായത്

സ്വര്‍ണ്ണ മാലപൊട്ടിച്ച് രക്ഷപെട്ട ദമ്പതികള്‍ പിടിയില്‍

16 Oct 2021 3:20 PM GMT
എറണാകുളം വടുതല സ്വദേശിനിയായ വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിലെ പ്രതിയായ എറണാകുളം വൈപ്പിന്‍ ഞാറക്കല്‍ സ്വദേശി സോമരാജന്‍ (40), മോഷ്ടിച്ച ആഭരണങ്ങള്‍ വില്‍ക്കാന്‍ സഹായിച്ച ഭാര്യ അരയങ്കാവ് സ്വദേശിനി മോനിഷ എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലസ് അറസ്റ്റു ചെയ്തത്

മോട്ടോര്‍ മോഷ്ടിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

15 Oct 2021 8:19 AM GMT
വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശിയായ ജിയാറുള്‍ മണ്ഡല്‍ (30) ആണ് പെരുമ്പാവൂര്‍ പോലിസിന്റെ പിടിയിലായത്

മാല പൊട്ടിക്കല്‍ : ദമ്പതികള്‍ പിടിയില്‍

15 Oct 2021 8:11 AM GMT
നായരമ്പലം സ്വദേശി സുജിത്ത് കുമാര്‍ (35) ഇയാളുടെ ഭാര്യ വിദ്യ (29) എന്നിവരാണ് പോലിന്റെ പിടിയിലായത്. കഴിഞ്ഞ രണ്ടാം തീയതി രാവിലെ പള്ളിയില്‍ പോകുകയായിരുന്ന നായരമ്പലം സ്വദേശിനിയുടെ രണ്ടരപ്പവന്‍ മാലയാണ് നെടുങ്ങാട് പള്ളിപ്പാലത്തിനു സമീപം വച്ച് പിടിച്ച് പറിച്ചത്

സ്റ്റുഡിയോ ഉടമയെ കൊലപ്പെടുത്തിയ കേസ്: പ്രതികള്‍ പിടിയില്‍

14 Oct 2021 8:32 AM GMT
ചേലാട് സെവന്‍ ആര്‍ട്‌സ് സ്റ്റുഡിയോ ഉടമ എല്‍ദോസിനെ കൊലപ്പെടുത്തിയ കേസില്‍ പിണ്ടിമന പുത്തന്‍ പുരക്കല്‍ എല്‍ദോസ് (കൊച്ചാപ്പ -27) ഇയാളുടെ പിതാവ് ജോയി (58), മാതാവ് മോളി (55) എന്നിവരെയാണ് കോതമംഗലം പോലിസ് അറസ്റ്റ് ചെയ്തത്

വൃദ്ധനെ കത്തി കാട്ടി ഭീഷണിപെടുത്തി സ്വര്‍ണ്ണമാല മോഷണം: പ്രതി പിടിയില്‍

12 Oct 2021 12:05 PM GMT
പാലക്കാട് പൂഞ്ചോല നെല്ലുവേലില്‍ വീട്ടില്‍ മനു (33) നെയാണ് പുത്തന്‍കുരിശ് പോലിസ് അറസ്റ്റ് ചെയ്തത്. നാല് മാസം മുമ്പാണ് സംഭവം നടന്നത്. സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന കടയിലെത്തിയ ഇയാള്‍ വൃദ്ധനെ കടയുടെ പിന്നിലേക്ക് കൊണ്ടുപോയി ഭീഷണിപ്പെടുത്തി മാല ഊരിയെടുത്ത ശേഷം കടന്നുകളയുകയായിരുന്നു

ഉപഭോക്തൃ കോടതി വിധി നടപ്പാക്കിയില്ല; പ്രതിക്കെതിരേ വാറന്റ്

11 Oct 2021 4:29 AM GMT
പ്രതിയായ മുംബൈ സ്വദേശി കല്യാണ്‍ സ്ട്രീറ്റിലെ സുനില്‍ തിവാരിയെ അറസ്റ്റ് ചെയ്തു ഹാജരാക്കാന്‍ മുംബൈ സിറ്റി പോലിസ് കമ്മീഷണര്‍ക്കാണ് കമ്മീഷന്‍ അധ്യക്ഷന്‍ ഡി ബി ബിനു നിര്‍ദ്ദേശം നല്‍കിയത്.

എംഡിഎംഎയുമായി യുവാവ് പോലിസ് പിടിയില്‍

5 Oct 2021 4:27 PM GMT
കണ്ണൂര്‍, ചിറക്കല്‍ സ്വദേശി റസീല്‍ (22) ആണ് കൊച്ചി സിറ്റി ഡാന്‍സാഫിന്റെയും പാലാരിവട്ടം പോലിസിന്റെയും സംയുക്ത പരിശോധനയില്‍ പിടിയിലായത്

കരാട്ടെ, യോഗ ക്ലാസുകളുടെ മറവില്‍ പീഡനം; പ്രതി പിടിയില്‍

1 Oct 2021 4:26 PM GMT
മരടില്‍ സ്ഥാപനം നടത്തുന്ന മലപ്പുറം പൊന്നാനി സ്വദേശി രഞ്ജിത്ത്(39) ആണ് മരട് പോലീസിന്റെ പിടിയിലായത്. ഇയാളെ സ്ഥാപനത്തില്‍ കരാട്ടെ പഠനത്തിനായി വന്ന തിരുവനന്തപുരം സ്വദേശിനിയെയാണ് പീഢനത്തിന് ഇരയാക്കിയത്

ഗൃഹനാഥനെ വീട്ടില്‍ കയറി ആക്രമിച്ച് കൊലപ്പെടുത്തിയ കേസ്: ഒരാള്‍ അറസ്റ്റില്‍

30 Sep 2021 1:56 PM GMT
മാലിപ്പുറം വളപ്പ് മാങ്ങാരപ്പറമ്പില്‍ അബ്ദുള്‍ സമദ് (26) നെയാണ് ഞാറക്കല്‍ പോലീസ് പിടികൂടിയത്. എളങ്കുന്നപ്പുഴ ഈരത്തറ വീട്ടില്‍ രാജഗോപാല്‍ (62) ആണ് കൊല്ലപ്പെട്ടത്

അനധികൃത മദ്യവില്‍പന: ഒരാള്‍ പിടിയില്‍

25 Sep 2021 12:49 PM GMT
കുട്ടമംഗലം പരീക്കണ്ണി കുറ്റിയാനിക്കല്‍ വീട്ടില്‍ രാജനാണ് (60) പോത്താനിക്കാട് പോലിസിന്റെ പിടിയിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ഒന്‍പതു ലിറ്റര്‍ വിദേശമദ്യവും, ഉപയോഗിച്ചിരുന്ന സ്‌കൂട്ടറും, കൈവശമുണ്ടായിരുന്ന പണവും പോലിസ് കസ്റ്റഡിയിലെടുത്തു

കോസ്റ്റ് ഗാര്‍ഡ് അസിസ്റ്റന്റ് കമാന്‍ഡര്‍ ചമഞ്ഞു ലക്ഷങ്ങളുടെ തട്ടിപ്പ് : യുവാവ് അറസ്റ്റില്‍

24 Sep 2021 4:41 PM GMT
മലപ്പുറം,കൈനോട്,പിലാക്കല്‍ ഹൗസ്,അമീര്‍ സുഫിയാന്‍(25) എന്നയാളെയാണ് തൃപ്പൂണിത്തുറ ഇന്‍സ്‌പെക്ടര്‍ കെ ജി അനീഷും സംഘവും ചേര്‍ന്ന് അറസ്റ്റു ചെയ്തത്

വാക്‌സിനെടുത്ത് മടങ്ങിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി പിടിയില്‍

22 Sep 2021 11:56 AM GMT
കുട്ടമശേരി ചെറുപറമ്പില്‍ വീട്ടില്‍ ലുക്ക്മാന്‍ (36) ആണ് ആലുവ പോലിന്റെ പിടിയിലായത്. ആലുവാ താലൂക്ക് ആശുപത്രിയില്‍ നിന്ന് വാക്‌സിനെടുത്ത് വീട്ടിലേക്ക് പോവുകയായിരുന്ന യുവതിക്ക് നേരെയാണ് പീഡന ശ്രമം നടന്നത്

13 വയസുകാരിയെ പീഡിപ്പിച്ച സംഭവം; പ്രതിക്ക് ജീവപര്യന്തം തടവ്

20 Sep 2021 3:04 PM GMT
മൂര്‍ഷിദാബാദ് സ്വദേശി രജബ് ഖണ്ടഹാര്‍ (31) നെയാണ് പെരുമ്പാവൂര്‍ പോക്‌സോ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 2019 ഒക്ടോബര്‍ 23 ന് ആയിരുന്നു സംഭവം.

ബൈക്ക് കത്തിച്ച് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം: പ്രതി പിടിയില്‍

18 Sep 2021 4:43 PM GMT
എറണാകുളം ബോള്‍ഗാട്ടി സ്വദേശിയായ ശ്രാവണിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ബോള്‍ഗാട്ടി സ്വദേശി ശരത് ബാബു (37) വിനെ മുളവ്കാട് പോലീസ് അറസ്റ്റ് ചെയ്തത്

കാലടിയില്‍ വന്‍ പെണ്‍ വാണിഭ സംഘം പിടിയില്‍

18 Sep 2021 1:11 PM GMT
മറ്റൂര്‍ ജംഗ്ഷനില്‍ എയര്‍പോര്‍ട്ട് റോഡിലെ ലോഡ്ജില്‍ നിന്നുമാണ് ഇടപാടുകാരനായ കൊല്ലം പവിത്രേശ്വരം പുത്തൂര്‍ അകവൂര്‍ മഠത്തില്‍ ജഗന്‍ (24), നടത്തിപ്പുകാരായ മൂക്കന്നൂര്‍ കോട്ടയ്ക്കല്‍ എബിന്‍ (33), വേങ്ങൂര്‍ ഇളമ്പകപ്പിള്ളി കല്ലുമാലക്കുടിയില്‍ നോയല്‍ (21), പയ്യനൂര്‍ തൈനേരി ഗോകുലത്തില്‍ ധനേഷ് (29), രായമംഗലം പറമ്പത്താന്‍ സുധീഷ് (36) എന്നിവരെ കാലടി പോലിസ് അറസ്റ്റ് ചെയ്തത്

ഉപഭോക്തൃ കോടതിയുടെ ഉത്തരവ് നടപ്പാക്കിയില്ല ; പ്രതിക്ക് ജാമ്മ്യമില്ലാവാറണ്ട്

18 Sep 2021 9:45 AM GMT
എറണാകുളം കളമശ്ശേരി സ്വദേശി ടി ജി സദാനന്ദനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണര്‍ക്കാണ് ജില്ലാഉപഭോക്തൃ കമ്മീഷന്‍ അധ്യക്ഷന്‍ ഡി ബി ബിനു നിര്‍ദേശം നല്‍കിയത്.ഉപഭോക്തൃ കമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവ് നടപ്പിലാക്കിയില്ല എന്ന് കാണിച്ച് എറണാകുളം ആലുവ , മൂക്കന്നൂര്‍ സ്വദേശി നെല്‍സണ്‍ തോമസ് സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്റെ നടപടി

മുന്നു കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയായ യുവാവ് പിടിയില്‍

17 Sep 2021 4:16 PM GMT
ദീപക് കുമാര്‍ (24)നെയാണ് കൊച്ചി സിറ്റി ഡാന്‍സാഫും, ഇന്‍ഫോപാര്‍ക്ക് പോലിസും ചേര്‍ന്ന് പിടികൂടിയത്.

വിലകൂടിയ ബൈക്ക് മോഷ്ടിച്ചയാളെ പോലിസ് പിടികൂടി

14 Sep 2021 1:02 PM GMT
പാലക്കാട് വല്ലപ്പുഴ മനക്കത്തോടി വീട്ടില്‍ അനീസ് ബാബു (22)നെയാണ് അറസ്റ്റ് ചെയ്തത്. ആഗസ്ത് 19 ന് ആണ് മോഷണം നടത്തിയത്. മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടക്കുമ്പോഴാണ് പിടിയിലാകുന്നത്.

ഡോക്ടറെ കബളിപ്പിച്ച് 58 ലക്ഷം രൂപ തട്ടി ; അഞ്ച് പ്രതികള്‍ പോലിസ് പിടിയില്‍

9 Sep 2021 6:01 PM GMT
കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി റുവൈസ് (31), കോട്ടയം ഈരാറ്റുപേട്ട സ്വദേശി സനൂപ് അലിയാര്‍ (30), പറളി സ്വദേശി ഇല്യാസ് (30), കൊറ്റാളി സ്വദേശി അസീല്‍ (28), കോട്ടയം ഈരാറ്റുപേട്ട സ്വദേശി ഫൈസല്‍ (29) എന്നിവരെയാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് സി ഐ സിബി ടോമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയള്ള ആക്രമണം: കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി

9 Sep 2021 10:05 AM GMT
ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണ പരാതികളില്‍ കാര്യക്ഷമമായ രീതിയില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് ഡിജിപി ഉറപ്പു വരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു

ഹണി ട്രാപ്പില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി മധ്യവയസ്‌കനെ മര്‍ദ്ദിച്ച് പണം തട്ടാന്‍ ശ്രമം: പ്രതി അറസ്റ്റില്‍

3 Sep 2021 12:44 PM GMT
അയ്യമ്പുഴ കൂട്ടാല വീട്ടില്‍ നിഖില്‍ (25)നെയാണ് കാലടി പോലിസ് അറസ്റ്റ് ചെയ്തത്. മഞ്ഞപ്ര സ്വദേശിയായ മധ്യവയസ്‌ക്കനെയാണ് ഹണി ട്രാപ്പില്‍പ്പെടുത്തി മര്‍ദിച്ച് പണം തട്ടാന്‍ ശ്രമിച്ചത്

സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം: പെണ്‍കുട്ടിയെ പീഡിപ്പിച്ചത് അകന്ന ബന്ധു; അറസ്റ്റ് രേഖപ്പെടുത്തി

2 Sep 2021 3:46 PM GMT
പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അകന്ന ബന്ധുവും ബിരുദ വിദ്യാര്‍ഥിയുമായ വയനാട് പള്ളിക്കുന്ന് സ്വദേശി ജോബിന്‍ ജോണി(20)യെയാണ് എറണാകുളം ടൗണ്‍ സൗത്ത് പോലിസ് അറസ്റ്റു ചെയ്തത്.

വീട് നിര്‍മിച്ച് നല്‍കി അധിക സ്‌ക്വയര്‍ ഫീറ്റുണ്ടെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്തു; സ്ഥാപന ഉടമ അറസ്റ്റില്‍

28 Aug 2021 3:03 PM GMT
തൃശൂര്‍ ആമ്പല്ലൂര്‍ മണലി ഇടച്ചേരിപ്പറമ്പില്‍ ബ്രിഘോഷ് ഗോപാലകൃഷ്ണന്‍ (41) ആണ് ആലുവ പോലിസിന്റെ പിടിയിലായത്. പറവൂര്‍ കവല സ്വദേശി അനില്‍ കുമാറിന് വീട് നിര്‍മ്മിച്ചു നല്‍കിയാണ് കബളിപ്പിക്കല്‍ നടത്തിയത്

സ്വര്‍ണമാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞയാള്‍ പിടിയില്‍

20 Aug 2021 2:06 PM GMT
ചേലക്കുളം വട്ടപ്പറമ്പില്‍ വീട്ടില്‍ സമദ് (27) ആണ് പോലീസ് പിടിയിലായത്. കേരളത്തിനകത്തും പുറത്തുമായി നിരവധി കേസുകളിലെ പ്രതിയാണിയാള്‍ എന്ന് പോലിസ് പറഞ്ഞു

വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ ജോലിക്കെത്തിയ വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച സംഭവം: സ്ഥാപന ഉടമ അറസ്റ്റില്‍

19 Aug 2021 1:31 PM GMT
തൊടുപുഴ കാരിക്കോട് ,മുതലകൂടം, വിസ്മയ വീട്ടില്‍, സനീഷ്(43)നെയാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് വിജയ് ശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.എറണാകുളം വൈറ്റിലയില്‍ വസ്ത്ര വ്യാപാര സ്ഥാപനം നടത്തിവന്ന പ്രതി സ്ഥാപനത്തില്‍ ജോലിക്കെത്തിയ വീട്ടമ്മയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ചതിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു

തെരുവില്‍ കിടന്നുറങ്ങിയയാളെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍

16 Aug 2021 6:15 AM GMT
കൊടുങ്ങല്ലൂര്‍ ഊഴാത്തക്കടവ് ചക്കാട്ടി വീട്ടില്‍ വിനു (42) വിനെയാണ് ആലുവ പോലിസ് അറസ്റ്റ് ചെയ്തത്. ഇയാളും തെരുവില്‍ അന്തിയുറങ്ങുന്നയാളാണ്.തമിഴ്‌നാട് സ്വദേശി മൂര്‍ത്തിയെയാണ് കരിങ്കല്ലിന് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

വിമാനത്താവളത്തില്‍ നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ് : ഒരാള്‍ കൂടി പിടിയില്‍

5 Aug 2021 12:37 PM GMT
കൊടുവള്ളി ഏരേക്കക്കുടി മുഹമ്മദ് ഹാരീസ് (37) എന്നയാളെയാണ് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇതോടെ ഈ കേസില്‍ പിടിയിലാകുന്നവരുടെ എണ്ണം പതിനാലായി.

എടിഎം കവര്‍ച്ച ഉള്‍പ്പെടെ നിരവധി മോഷണ കേസിലെ പ്രതികള്‍ അറസ്റ്റില്‍

26 July 2021 12:38 PM GMT
നെല്ലിക്കുഴിയിലെ എസ്ബിഐ യുടെ എടിഎം കവര്‍ച്ച ചെയ്യുകയും പരിസരപ്രദേശങ്ങളില്‍ മോഷണ പരമ്പര നടത്തുകയും ചെയ്ത ഉത്തര്‍പ്രദേശ് സ്വദേശികളായ മുഹസിന്‍ (29), ഷഹജാദ് (20), നദീം (26) ഷംസാദ് (21) എന്നിവരെയും നിരവധി ആരാധനാലയങ്ങളിലെ ഭണ്ഡാരം കുത്തിതുറന്ന് മോഷണം നടത്തി വന്നിരുന്ന രായമംഗലം പുല്ലുവഴി തോംമ്പ്രയില്‍ വീട്ടില്‍ അനില്‍ മത്തായി (40) എന്നയാളെയുമാണ് കോതമംഗലം പോലിസ് അറസ്റ്റ് ചെയ്തത്

മുട്ടില്‍ മരംമുറിക്കേസ്: പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി തള്ളി

26 July 2021 5:14 AM GMT
ആന്റോ,റോജി,ജോസ്‌കുട്ടി എന്നിവരുടെ മുന്‍കൂര്‍ജാമ്യഹരജിയാണ് ഹൈക്കോടതി തള്ളിയത്.

ഡിറ്റക്റ്റീവ് ചമഞ്ഞ് 25 ലക്ഷം തട്ടിയ യുവാവ് പിടിയില്‍

26 July 2021 4:38 AM GMT
പെരുമ്പാവൂര്‍ അശമന്നൂര്‍ ഓടക്കാലി കരയില്‍ പൂമല കോളനി ഭാഗത്ത് പാലകുഴിയില്‍ വീട്ടില്‍ സുദര്‍ശന്‍ (24)ആണ് മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായത്. വ്യാജ നാപ്‌റ്റോള്‍ സ്‌ക്രാച്ച് കാര്‍ഡ് വഴി 8 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ട ആരക്കുഴ സ്വദേശിയുടെ പണം തിരികെ വാങ്ങി നല്‍കും എന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്

മോഷ്ടിച്ച ബൈക്കുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

20 July 2021 12:23 PM GMT
പെരുമ്പാവൂരില്‍ വാടക്കയ്ക്കു താമസിക്കുന്ന അസം സ്വദേശി ഇക്ബാല്‍ ഹുസൈന്‍ (25) ആണ് ആലുവ പോലിസിന്റെ പിടിയിലായത്. ആലുവ പുളിഞ്ചോട്ടിലുള്ള സര്‍വ്വീസ് ഷോറൂമുകളില്‍ നിന്ന് സര്‍വ്വിസിനെത്തിയ രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന രണ്ട് ബൈക്കുകളാണ് കഴിഞ്ഞ മാസം ഇയാള്‍ മോഷ്ടിച്ചത്

വീട്ടില്‍ക്കയറി മോഷണം; പ്രതി പോലിസ് പിടിയില്‍

14 July 2021 12:49 PM GMT
വയനാട് അമ്പലവയല്‍ വികാസ് കോളനിയില്‍, താന്നിക്കല്‍ വീട്ടില്‍ അബ്ദുല്‍ ആബിദ് (27) നെയാണ് മുവാറ്റുപുഴ പോലിസ് അറസ്റ്റ് ചെയ്തത്

മുഖംമൂടിയണിഞ്ഞ് മോഷണം: നിരവധി കേസുകളിലെ പ്രതി പിടിയില്‍

14 July 2021 3:31 AM GMT
കൊല്ലം, കോട്ടത്തല മൂരിക്കോട് സ്വദേശി മൂരിക്കോട് രാജേഷ് എന്ന അഭിലാഷ് (40) ആണ് പാലാരിവട്ടം പോലിസിന്റെ പിടിയിലായത്. ജൂലൈ 9ന് പാലാരിവട്ടം ഭാഗത്തുള്ള മെഡിക്കല്‍ സ്‌റ്റോര്‍ കുത്തിത്തുറന്ന് 60,000 രൂപയും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലാണ് അറസ്റ്റ്

35ഓളം കേസുകളിലെ പ്രതി വീട് കുത്തിത്തുറന്ന് മോഷണം നടത്തിയതിന് പിടിയില്‍

10 July 2021 4:28 PM GMT
കോട്ടയം ഭരണങ്ങാനം ചുണ്ടഞ്ചേരി എന്‍ജിനീയറിങ് കോളജിനു സമീപം വാരിക്കാപൊതിയില്‍ വീട്ടില്‍ അഭിലാഷ് (48) നെയാണ് കാലടി പോലിസ് അറസ്റ്റ് ചെയ്തത്. മഞ്ഞപ്ര ചിറ പറമ്പില്‍ സാബു കുര്യന്റെ വീടാണ് ഇയാള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയത്.

യുവാവിനെ കുത്തികൊലപ്പെടുത്തിയ കേസ്: പ്രതി പോലിസ് പിടിയില്‍

1 July 2021 9:28 AM GMT
പുതുപ്പാടി ചാലിയില്‍ പുത്തന്‍പുരയില്‍ ദിലീപ് (40) നെയാണ് കോതമംഗലം പോലിസ് അറസ്റ്റ് ചെയ്തത്. പ്രിന്‍സ് പി ജോര്‍ജാണ് കൊല്ലപ്പെട്ടത്
Share it