Kerala

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം: അസം സ്വദേശി അറസ്റ്റില്‍

അസം നാഗോണ്‍ ജില്ലയില്‍ ഫക്രുദ്ദീന്‍ (52) നെയാണ് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അസമിലെ ജൂരിയയില്‍ നിന്നും പിടികൂടിയത്

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം: അസം സ്വദേശി അറസ്റ്റില്‍
X

കൊച്ചി: പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് പിടിയില്‍. അസം നാഗോണ്‍ ജില്ലയില്‍ ഫക്രുദ്ദീന്‍ (52) നെയാണ് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അസമിലെ ജൂരിയയില്‍ നിന്നും പിടികൂടിയത്. ഏപ്രില്‍ ഒന്നിന് രാത്രി പെരുമ്പാവൂര്‍ കണ്ടന്തറയിലാണ് സംഭവം. ഭാര്യയായ ഖാലിദ ഖാത്തൂന്‍ ഫോണ്‍ ഉപയോഗിക്കുന്നതിലുള്ള വിരോധത്തെ തുടര്‍ന്ന് ഭാര്യയെ ഇയാള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന് ഒളിവില്‍ പോയ ഫക്രുദ്ദീന്‍ പലസ്ഥലങ്ങളിലും താമസിച്ചു. പിന്നീട് നടന്ന അന്വേഷണത്തില്‍ ഇയാള്‍ അസാമിലെ ജൂരിയായില്‍ ഉണ്ടെന്ന് കണ്ടെത്തി. അസമില്‍ നാല് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് ഫക്രുദ്ദീനെ പിടികൂടാന്‍ കഴിഞ്ഞത്. പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയിലെ ജോലിക്കാരായിരുന്നു ഇരുവരും. ഇന്‍സ്‌പെക്ടര്‍ ആര്‍ രഞ്ജിത്ത്, എസ് ഐ ബെര്‍ട്ടിന്‍ ജോസ്, എഎസ്‌ഐ എന്‍ കെ ബിജു, എസ്‌സിപി ഒമാരായ നൗഷാദ്, ചിഞ്ചു കെ മത്തായി എന്നിവരാണ് ഉണ്ടായിരുന്നത്.

Next Story

RELATED STORIES

Share it