മോഷ്ടിച്ച ബൈക്കില്‍ കറങ്ങുന്നതിനിടയില്‍ യുവാവ് പോലിസ് പിടിയില്‍
ഏനാനല്ലൂര്‍ സ്വദേശി ശരത്ത് (20) നെയാണ് വാഴക്കുളം പോലിസ് അറസ്റ്റ് ചെയ്തത്. മലയാറ്റൂര്‍ തീര്‍ഥാടനത്തിന് വന്ന പത്തനംതിട്ട സീതത്തോട് സ്വദേശി തോമസ് ശാമുവേലിന്റെ എന്‍ഫീല്‍ഡ് മോട്ടോര്‍ സൈക്കിളാണ് ഇയാള്‍ മോഷ്ടിച്ചത്
BY TMY16 April 2022 1:09 PM GMT

X
TMY16 April 2022 1:09 PM GMT
കൊച്ചി: മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടന്ന യുവാവ് പോലിസിന്റെ പിടിയില്‍. ഏനാനല്ലൂര്‍ സ്വദേശി ശരത്ത് (20) നെയാണ് വാഴക്കുളം പോലിസ് അറസ്റ്റ് ചെയ്തത്. മലയാറ്റൂര്‍ തീര്‍ഥാടനത്തിന് വന്ന പത്തനംതിട്ട സീതത്തോട് സ്വദേശി തോമസ് ശാമുവേലിന്റെ എന്‍ഫീല്‍ഡ് മോട്ടോര്‍ സൈക്കിളാണ് ഇയാള്‍ മോഷ്ടിച്ചത്.
തുടര്‍ന്ന് കറങ്ങി നടക്കുന്നതിനിടെ വാഴക്കുളം മണിയന്തടം ഭാഗത്ത് വച്ച് പട്രോളിംഗ് നടത്തി വന്ന പോലിസ് സംഘത്തിന്റെ പിടിയിലാകുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു.
കേസ് തുടര്‍ന്നുള്ള അന്വേഷണത്തിനായി കാലടി പോലിസിന് കൈമാറി. എസ്‌ഐ മാത്യു അഗസ്റ്റിന്‍, എഎസ്‌ഐമാരായ എഡിസണ്‍ മാത്യു, പി വി എല്‍ദോസ്, പി എം ജിന്‍സണ്‍, സിപിഒ വര്‍ഗ്ഗീസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Next Story
RELATED STORIES
ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വന്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍...
21 March 2023 5:33 PM GMTഹിന്ദുത്വ കെട്ടിപ്പടുത്തത് നുണകളിലാണെന്ന് ട്വീറ്റ്; കന്നഡ നടന് ചേതന്‍ ...
21 March 2023 5:12 PM GMT'ഹിന്ദുത്വ കെട്ടിപ്പടുത്തത് നുണകളില്‍' ട്വീറ്റിനു പിന്നാലെ...
21 March 2023 5:08 PM GMTമാസപ്പിറവി കണ്ടില്ല; ഗള്‍ഫ് രാജ്യങ്ങളില്‍ വ്രതാരംഭം വ്യാഴാഴ്ച,...
21 March 2023 3:48 PM GMTപോപുലര്‍ ഫ്രണ്ട് നിരോധനം: കേന്ദ്രതീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്‍
21 March 2023 1:48 PM GMTവാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ നേതാവ്...
21 March 2023 11:51 AM GMT