Kerala

വാഹനം തടഞ്ഞു നിര്‍ത്തി കവര്‍ച്ചാ ശ്രമം ; പ്രതികള്‍ അറസ്റ്റില്‍

കോട്ടപ്പടി സ്വദേശികളായ ഫിന്റ്റോ സേവ്യര്‍ (32), സനീഷ് തമ്പാന്‍ (33) എന്നിവരെയാണ് മൂവാറ്റുപുഴ പോലിസ് അറസ്റ്റ് ചെയ്തത്

വാഹനം തടഞ്ഞു നിര്‍ത്തി കവര്‍ച്ചാ  ശ്രമം ; പ്രതികള്‍ അറസ്റ്റില്‍
X

കൊച്ചി: ക്വാറിയിലെ കളക്ഷന്‍ തുക വാഹനം തടഞ്ഞു നിര്‍ത്തി ആക്രമിച്ച് കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍. കോട്ടപ്പടി സ്വദേശികളായ ഫിന്റ്റോ സേവ്യര്‍ (32), സനീഷ് തമ്പാന്‍ (33) എന്നിവരെയാണ് മൂവാറ്റുപുഴ പോലിസ് അറസ്റ്റ് ചെയ്തത്. 28 ന് രാത്രി ഒമ്പതു മണിയോടെ മൂവാറ്റുപുഴ കൂത്താട്ടുകുളം റോഡിലാണ് സംഭവം. കൂത്താട്ടുകുളത്ത് നിന്ന് പണവുമായി സഞ്ചരിച്ച കാറിനെ മറ്റൊരു കാറില്‍ സംഘം പിന്തുടര്‍ന്ന് സൗത്ത് മാറാടിയ്ക്കു സമീപം വാഹനം വട്ടം വച്ച് ആക്രമിച്ച് പണം തട്ടാന്‍ ശ്രമിക്കുകയായിരുന്നു. അഞ്ച് പേരാണ് കവര്‍ച്ച സംഘത്തിലുണ്ടായിരുന്നതെന്ന് പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it