Kerala

വീടിന് ഭീഷണിയാകുന്ന രീതിയില്‍ മണ്ണെടുക്കുന്നത് ചോദ്യം ചെയ്ത പെണ്‍കുട്ടിയെ ആക്രമിച്ച കേസ് :പ്രതി അറസ്റ്റില്‍

മൂവാറ്റുപുഴ മാറാടി സ്വദേശി അന്‍സാര്‍ (39) നെയാണ് മൂവാറ്റുപുഴ പോലിസ് അറസ്റ്റ് ചെയ്തത്

വീടിന് ഭീഷണിയാകുന്ന രീതിയില്‍ മണ്ണെടുക്കുന്നത് ചോദ്യം ചെയ്ത പെണ്‍കുട്ടിയെ ആക്രമിച്ച കേസ് :പ്രതി അറസ്റ്റില്‍
X

കൊച്ചി: വീടിന് ഭീഷണിയാകുന്ന രീതിയില്‍ മണ്ണെടുക്കുന്നത് ചോദ്യം ചെയ്ത പെണ്‍കുട്ടിയെ ആക്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. മൂവാറ്റുപുഴ മാറാടി സ്വദേശി അന്‍സാര്‍ (39) നെയാണ് മൂവാറ്റുപുഴ പോലിസ് അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച മുന്‍പ് കാക്കൂച്ചിറ ഭാഗത്ത് പെണ്‍കുട്ടി താമസിക്കുന്ന വീടിന് സമീപത്ത് നിന്ന് പ്രതി ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുകയായിരുന്നു.

ഇത് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതിനാണ് പെണ്‍കുട്ടിയെ അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്തത്.ഡിവൈഎസ്പി എസ് മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ എം കെ സജീവ്, എസ് ഐമാരായ ശശികുമാര്‍, രാജേഷ്, പീറ്റര്‍ പോള്‍, എഎസ്‌ഐ മാരായ ജയകുമാര്‍, അജി സിപിഒ മാരായ ബിബില്‍ മോഹന്‍, സജേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

Next Story

RELATED STORIES

Share it