- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആശുപത്രികളില്‍ മാന്യമായ പെരുമാറ്റം നിര്‍ബന്ധം; ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശവുമായി ആരോഗ്യവകുപ്പ്

കോഴിക്കോട്: സര്‍ക്കാര്‍ ആശുപത്രികളും ആരോഗ്യസ്ഥാപനങ്ങളും സന്ദര്‍ശിക്കുന്ന പൊതുജനങ്ങളോടും ജനപ്രതിനിധികളോടും മാന്യമായി പെരുമാറണമെന്ന് ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം. തിരുവനന്തപുരം ഡയറക്ടറേറ്റിലെ വിജിലന്‍സ് വിഭാഗത്തിന്റെ ശുപാര്‍ശയെ തുടര്‍ന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ എല്ലാ സ്ഥാപനമേധാവികള്‍ക്കും സര്‍ക്കുലര്‍ അയച്ചു.
സമീപകാലത്ത് കോഴിക്കോട് സര്‍ക്കാര്‍ ആശുപത്രിയില്‍ ജനപ്രതിനിധിയോട് ജീവനക്കാര്‍ മോശമായി പെരുമാറിയ സംഭവം വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര നിര്‍ദേശം പുറപ്പെടുവിച്ചത്. ചികില്‍സയ്‌ക്കെത്തുന്ന രോഗികളോടും കൂട്ടിരിപ്പുകാരോടും ചില സ്ഥാപനങ്ങളില്‍ മോശം പെരുമാറ്റമുണ്ടാകുന്നുവെന്ന പരാതികള്‍ വ്യാപകമാണെന്ന് വിജിലന്‍സ് കണ്ടെത്തി. സാമൂഹിക നിലപാടുകള്‍ നോക്കാതെ എല്ലാവരോടും ഒരേ രീതിയില്‍ മാന്യമായി പെരുമാറേണ്ടത് നിര്‍ബന്ധമാണെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
ഫോണില്‍ സംസാരിക്കുമ്പോഴും വിനയത്തോടെയുള്ള സമീപനം പാലിക്കണം. എല്ലാ വിഭാഗങ്ങളിലെയും ഫോണുകള്‍ പ്രവര്‍ത്തനസജ്ജമാക്കുകയും പൊതുജനങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും സര്‍ക്കുലര്‍ മുന്നറിയിപ്പ് നല്‍കുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















