Latest News

വിജയ് രണ്ടു മണ്ഡലങ്ങളില്‍ മല്‍സരിക്കും; ടിവികെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

വിജയ് രണ്ടു മണ്ഡലങ്ങളില്‍ മല്‍സരിക്കും; ടിവികെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു
X

ചെന്നൈ: നടന്‍ വിജയിയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടിവികെ) തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. പാര്‍ട്ടി അധ്യക്ഷനായ വിജയ് രണ്ടു മണ്ഡലങ്ങളില്‍ നിന്ന് മല്‍സരിക്കും.

ചെന്നൈയിലെ പെരമ്പൂര്‍ മണ്ഡലത്തിലും തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിലും നിന്നാണ് വിജയ് ജനവിധി തേടുന്നത്. സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തിറക്കിക്കൊണ്ട് ഒരു അവസരം നല്‍കണമെന്ന് ജനങ്ങളോട് വിജയ് അഭ്യര്‍ഥിച്ചു, 'വിസിലിന് വോട്ട് ചെയ്യുക, ഇത് വിസില്‍ വിപ്ലവ തിരഞ്ഞെടുപ്പാണ്' എന്ന് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം ഉയര്‍ത്തിക്കാട്ടി പറഞ്ഞു.

സംസ്ഥാനത്തെ 234 നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രില്‍ 23നാണ് നടക്കുന്നത്. ടിവികെയിലെ പ്രധാന നേതാക്കളെല്ലാം മല്‍സരരംഗത്തുണ്ട്. ജനങ്ങളോടൊപ്പം നില്‍ക്കുന്നവരെയാണ് സ്ഥാനാര്‍ഥികളായി തിരഞ്ഞെടുത്തതെന്ന് വിജയ് വ്യക്തമാക്കി. ലഹരിമുക്ത തമിഴ്‌നാട് സൃഷ്ടിക്കുക, പന്ത്രണ്ടാം ക്ലാസ് മുതല്‍ പിഎച്ച്ഡി വരെ പഠിക്കുന്നവര്‍ക്ക് 20 ലക്ഷം രൂപ വരെ പലിശയില്ലാതെ വായ്പ നല്‍കുക തുടങ്ങിയ വാഗ്ദാനങ്ങളും അദ്ദേഹം മുന്നോട്ട് വച്ചു.

Next Story

RELATED STORIES

Share it