- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഒമാനില്‍ ശക്തമായ മഴ മുന്നറിയിപ്പ്; ജാഗ്രതാ നിര്‍ദേശം

മസ്‌കത്ത്: ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ അടുത്ത മണിക്കൂറുകളില്‍ ശക്തമായ ഇടിമിന്നലോട് കൂടിയ മഴയും കാറ്റും തുടരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഉപഗ്രഹ ചിത്രങ്ങളില്‍ സജീവമായ മേഘരൂപീകരണം കണ്ടെത്തിയതിനെ തുടര്‍ന്ന് മഴയുടെ തീവ്രത വര്‍ധിക്കാനുള്ള സാധ്യതയെ സൂചിപ്പിക്കുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി.
സെന്‍ട്രല്‍ മേഖലകളിലും തെക്കുകിഴക്കന്‍, വടക്കുകിഴക്കന്‍ പ്രദേശങ്ങളിലുമായി ക്യുമുലസ് മേഘങ്ങള്‍ വ്യാപകമായി രൂപപ്പെട്ട് ദോഫാര്‍ ഗവര്‍ണറേറ്റിലേക്കും നീങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ പ്രദേശങ്ങളില്‍ വ്യത്യസ്ത തീവ്രതയിലുള്ള മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ദാഹിറ, ബാത്തിന, വടക്കന്‍തെക്കന്‍ ഷര്‍ഖിയ, വടക്കന്‍ ദഖ്‌ലിയ തുടങ്ങിയ ഗവര്‍ണറേറ്റുകളില്‍ ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്ന് റഡാര്‍ വിവരങ്ങള്‍ സൂചിപ്പിക്കുന്നു. ചിലയിടങ്ങളില്‍ മണിക്കൂറില്‍ 37 മുതല്‍ 92 കിലോമീറ്റര്‍ വരെ വേഗതയുള്ള ശക്തമായ കാറ്റും ആലിപ്പഴ വര്‍ഷവും ഉണ്ടാകാന്‍ സാധ്യതയുണ്ട്.
മഴയും കാറ്റും മൂലം കാഴ്ചപരിധി കുറയാനും വാദികള്‍ പെട്ടെന്ന് നിറഞ്ഞൊഴുകാനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. വാദികള്‍ മുറിച്ചുകടക്കരുതെന്നും മുന്നറിയിപ്പുണ്ട്.
വെള്ളിയാഴ്ച്ച രാത്രി മുതല്‍ ശനിയാഴ്ച്ച രാത്രി വരെ ഒമാനിലെ വടക്കന്‍ ബാത്തിന, അല്‍ ബുറൈമി, അല്‍ ദാഹിറ, തെക്കന്‍ ബാത്തിന, അല്‍ ദഖ്‌ലിയ, മസ്‌കത്ത്, മുസന്ദം, വടക്കന്‍തെക്കന്‍ ഷര്‍ഖിയ മേഖലകളില്‍ കനത്ത മഴ രേഖപ്പെടുത്തിയിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















