മയക്ക് മരുന്നു കടത്തിന് യുവാക്കളെ കാര്യര്‍ ആക്കുന്നയാള്‍ പിടിയില്‍
മട്ടാഞ്ചേരി,ബസാര്‍ റോഡ് സ്വദേശി താരിഖ് ആണ് ഫോര്‍ട്ട് കൊച്ചി പോലിസിന്റെ പിടിയിലായത്
BY TMY6 Jun 2022 5:28 AM GMT

X
TMY6 Jun 2022 5:28 AM GMT
കൊച്ചി: മയക്കുമരുന്ന് കടത്താന്‍ യുവാക്കളെ കാര്യര്‍ ആക്കുന്നയാള്‍ പോലിസ് പിടിയില്‍.മട്ടാഞ്ചേരി,ബസാര്‍ റോഡ് സ്വദേശി താരിഖ് ആണ് ഫോര്‍ട്ട് കൊച്ചി പോലിസിന്റെ പിടിയിലായത്.
കൊച്ചി സിറ്റിയില്‍ മയക്ക് മരുന്ന് ഉപയോഗം തടയുന്നതിനായി ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ വി യു കുര്യാക്കോസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നടത്തിയ പ്രത്യേക പരിശോധനയിലാണ് പ്രതി പിടിയിലായത്.
മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണര്‍ വി ജി രവീന്ദ്രനാഥിന്റെ മേല്‍നോട്ടത്തില്‍ ഫോര്‍ട്ട് കൊച്ചി ഇന്‍സ്‌പെക്ടര്‍ കെ എം സന്തോഷ് മോന്‍,എസ് ഐ അജയ്ുമാര്‍,എസ് സിപി ഒ കെ അരുണ്‍,സിപിഒ ജോബിന്‍,ജയഗണേശ്,സജി എന്നിവര്‍ ചേര്‍ന്ന് വാഹന പരിശോധന നടത്തിയാണ് താരിഖിനെ പിടികൂടിയതെന്നും പോലിസ് പറഞ്ഞു.
Next Story
RELATED STORIES
വെടിവയ്പില്‍ വലഞ്ഞ് യുഎസ്; മൂന്നുമാസത്തിനിടെ കൊല്ലപ്പെട്ടത്...
29 March 2023 11:15 AM GMTജയ് ശ്രീറാം വിളിക്കാത്തതിന് ഇമാമിനെ ആക്രമിച്ച് താടിവടിച്ചു
28 March 2023 9:15 AM GMTസംവരണം: കര്‍ണാടകയില്‍ സംഘര്‍ഷം, യെദ്യൂരപ്പയുടെ വീടാക്രമിച്ചു
27 March 2023 2:42 PM GMTഗോഹത്യ ആരോപിച്ച് മുസ് ലിം യുവതികളെ അറസ്റ്റ് ചെയ്തു
27 March 2023 12:00 PM GMTതറാവീഹ് നമസ്കാരം തടഞ്ഞ് ബജ്റങ്ദള്‍
26 March 2023 2:45 PM GMTഭൂകമ്പത്തെ അതിജയിച്ച് ഇടിക്കൂട്ടില്‍ റാബിയ
26 March 2023 11:52 AM GMT