ബ്യൂട്ടിപാര്‍ലറില്‍ മോഷണം: ഉത്തര്‍പ്രദേശ് സ്വദേശി പോലിസ് പിടിയില്‍
ഉത്തര്‍പ്രദേശ് ഹരിയാന വില്ലേജിലെ മുഹമ്മദ് റിയ്യാന്‍ (23) എന്നയാളെയാണ് ആലങ്ങാട് പോലിസ് മുംബൈയില്‍ നിന്നും അറസ്റ്റ് ചെയ്തത്

കൊച്ചി: ജെന്‍സ് ബ്യൂട്ടിപാര്‍ലറില്‍ മോഷണം നടത്തിയ ഉത്തര്‍പ്രദേശ് സ്വദേശി പിടിയില്‍. ഉത്തര്‍പ്രദേശ് ഹരിയാന വില്ലേജിലെ മുഹമ്മദ് റിയ്യാന്‍ (23) എന്നയാളെയാണ് ആലങ്ങാട് പോലിസ് മുംബൈയില്‍ നിന്നും അറസ്റ്റ് ചെയ്തത്.
വെളിയത്ത്‌നാട് തടിക്കകടവ് ഭാഗത്തുള്ള ജെന്‍സ് ബ്യൂട്ടി പാര്‍ലറില്‍ നിന്നും കഴിഞ്ഞ ആഴ്ച മസാജര്‍, ഹെയര്‍ ഡ്രയര്‍, ഹെയര്‍ റെയ്‌സര്‍, ലോക്കറും അതില്‍ സൂക്ഷിച്ചിരുന്ന മുപ്പതിനായിരം രൂപയും അടക്കം ആകെ 43,000 രൂപയുടെ സാധനങ്ങളാണ് ഇയാള്‍ മോഷ്ടിച്ചതെന്ന് പോലിസ് പറഞ്ഞു.
തുടര്‍ന്ന് നാട് വിട്ട് പോവുകയായിരുന്നു, പിന്നീട് നടന്ന അന്വേഷണത്തില്‍ പ്രതി മുംബൈയിലാണെന്ന് തിരിച്ചറിഞ്ഞ് അമ്പേഷണ സംഘം മുംബൈയിലെത്തി പിടികൂടുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍ കെ ജെ പീറ്റര്‍, സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ മുഹമ്മദ് ബഷീര്‍, പി കെ സലിം, എസ്‌സിപി ഒ നൗഫല്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
RELATED STORIES
മോദിയുടെ കുടുംബപ്പേര് പരാമര്‍ശം: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക്...
23 March 2023 6:23 AM GMTമാസപ്പിറവി ദൃശ്യമായി; കേരളത്തില്‍ റമദാന് വ്രതാരംഭം നാളെ
22 March 2023 2:04 PM GMTഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ട് എടികെ മോഹന്‍ ബഗാന്
18 March 2023 5:16 PM GMTബ്രഹ്മപുരം തീപിടിത്തം; കൊച്ചി കോര്പ്പറേഷന് 100 കോടി പിഴയിട്ട് ദേശീയ...
18 March 2023 7:57 AM GMTഹാഥ്റസ് കേസ്: അതീഖുര്റഹ്മാന് യുഎപിഎ കേസില്‍ ജാമ്യം
15 March 2023 3:33 PM GMTറെയില്‍വേ നിയമന അഴിമതിക്കേസ്; ലാലു പ്രസാദ് യാദവിനും കുടുംബത്തിനും...
15 March 2023 7:16 AM GMT