Kerala

ലോഡ്ജില്‍ മോഷണം: പ്രതി പിടിയില്‍

കോഴിക്കോട് കൊയിലാണ്ടി സ്വദേശി ജംഷീദ് (33) നെയാണ് വാഴക്കുളം പോലിസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ രണ്ട് മാസം മുന്‍പ് വാഴക്കുളത്തെ ലോഡ്ജിലെ മുറിയില്‍ നിന്നും എണ്‍പത്തി അയ്യായിരം രൂപയും മുന്‍വശം പാര്‍ക്ക് ചെയ്തിരുന്ന പിക്കപ്പ് ട്രക്കും മോഷ്ടിച്ചുകൊണ്ടുപോവുകയായിരുന്നു

ലോഡ്ജില്‍ മോഷണം: പ്രതി പിടിയില്‍
X

കൊച്ചി: എറണാകുളം വാഴക്കുളത്തെ ലോഡ്ജില്‍ മോഷണം നടത്തിയ പ്രതി അറസ്റ്റില്‍. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ജംഷീദ് (33) നെയാണ് വാഴക്കുളം പോലിസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ രണ്ട് മാസം മുന്‍പ് വാഴക്കുളത്തെ ലോഡ്ജിലെ മുറിയില്‍ നിന്നും എണ്‍പത്തി അയ്യായിരം രൂപയും മുന്‍വശം പാര്‍ക്ക് ചെയ്തിരുന്ന പിക്കപ്പ് ട്രക്കും മോഷ്ടിച്ചുകൊണ്ടുപോവുകയായിരുന്നു.

തുടര്‍ന്ന് ഒളിവില്‍ പോയ ഇയാളെ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കൊഴിക്കോട് പേരാമ്പ്രയില്‍ നിന്നുമാണ് പോലിസ് സംഘം പിടികൂടിയത്. അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ എസ് സതീഷ്‌കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ എം എ ഷക്കീര്‍,എഎസ്‌ഐ എന്‍ എന്‍ സജീവന്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍മാരായ റെജി,വര്‍ഗ്ഗീസ് ടി വേണാട്ട് എന്നിവരാണ് ഉണ്ടായിരുന്നത്.

Next Story

RELATED STORIES

Share it