ക്ഷേത്രത്തില്‍ മോഷണം: മോഷ്ടാവ് പിടിയില്‍
കോതമംഗലം പോത്താനിക്കാട് സ്വദേശി പരീത് (56) നെയാണ് പെരുമ്പാവൂര്‍ പോലിസ് പിടികൂടിയത്

കൊച്ചി: പെരുമ്പാവൂര്‍ കാരാട്ടൂപള്ളിക്കര അന്തിക്കുളങ്ങര ക്ഷേത്രത്തില്‍ മോഷണം നടത്തിയ മോഷ്ടാവ് പോലിസ് പിടിയില്‍. കോതമംഗലം പോത്താനിക്കാട് സ്വദേശി പരീത് (56) നെയാണ് പെരുമ്പാവൂര്‍ പോലിസ് പിടികൂടിയത്. കഴിഞ്ഞ മൂന്നിന് രാത്രി ആണ് മോഷണം നടന്നത്. മോഷണങ്ങള്‍ തടയുന്നതിന് ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക ടീം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. വിവിധ ജില്ലകളിലായി എഴുപത്തിയഞ്ചോളം മോഷണ കേസുകളിലെ പ്രതിയാണിയാളെന്ന് പോലിസ് പറഞ്ഞു.
കഴിഞ്ഞ ഏപ്രിലിലാണ് ഇയാള്‍ ജയില്‍ മോചിതനായത്. പകല്‍സമയം കറങ്ങി നടന്ന് മോഷണം നടത്താന്‍ കഴിയുന്ന അമ്പലങ്ങള്‍ കണ്ടുപിടിക്കും.ഇതിനു ശേഷം അമ്പലത്തിന്റെ സമീപത്തുള്ള കുറ്റിക്കാട്ടിലോ റബ്ബര്‍തോട്ടതിലോ രാത്രി കഴിഞ്ഞ് പുലര്‍ച്ചെ മോഷണം നടത്തി തിരിച്ചു പോവുകയാണ് പ്രതിയുടെ രീതിയെന്നും പോലിസ് പറഞ്ഞു. എ എസ് പി അനൂജ് പലിവാല്‍, ഇന്‍സ്‌പെക്ടര്‍ ആര്‍ രഞ്ജിത്, എസ് ഐ റിന്‍സ് എം തോമസ്, എ എസ് ഐ വി ആര്‍ സുരേഷ്, എസ്‌സിപി ഒമാരായ പി എ അബ്ദുള്‍ മനാഫ്, എം ബി സുബൈര്‍ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
RELATED STORIES
പി ഡി പി പത്താം സംസ്ഥാന സമ്മേളനം ഡിസംബര്‍ ഒമ്പത് മുതല്‍ മലപ്പുറം...
5 Dec 2023 5:31 AM GMTകാട്ടുപന്നിക്ക് വെച്ച കെണിയില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം;...
4 Dec 2023 5:05 AM GMTകോട്ടക്കല്‍ പോലിസ് സ്റ്റേഷന് ആക്രമിച്ചെന്ന കേസ്: മുഴുവന്‍ പേരെയും...
29 Nov 2023 9:28 AM GMTനവകേരള സദസ്സ്: അഭിവാദ്യമര്‍പ്പിക്കാന്‍ വീണ്ടും കുട്ടികളെ...
27 Nov 2023 3:17 PM GMTഹസീബ് തങ്ങള്‍ക്ക് ലീഗുമായി ബന്ധമില്ലെന്ന്
27 Nov 2023 1:09 PM GMTചൈനയിലെ വൈറസ് ബാധയില്‍ കേരളത്തില്‍ ആശങ്ക വേണ്ട; കേന്ദ്രവിഹിതത്തില്‍...
27 Nov 2023 10:04 AM GMT