Kerala

സി ജെ റോയിയുടെ മരണത്തില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ തെളിവില്ലെന്ന് എസ്‌ഐടി

സി ജെ റോയിയുടെ മരണത്തില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ തെളിവില്ലെന്ന് എസ്‌ഐടി
X

ബെംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയി ജീവനൊടുക്കിയ സംഭവത്തില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ തെളിവില്ലെന്ന് എസ്‌ഐടി. റോയിയെ സമ്മര്‍ദത്തില്‍ ആക്കിയതിന് തെളിവ് ലഭിച്ചില്ലെന്ന് എസ്‌ഐടി വ്യക്തമാക്കുന്നു.

ജീവനൊടുക്കിയ ദിവസം റോയിയെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിട്ടില്ല. റോയിയെ അലട്ടിയത് മറ്റെന്തെങ്കിലും പ്രശ്‌നമാവാം എന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. റോയ് മാനസിക സമ്മര്‍ദത്തിന് ചികില്‍സ തേടിയത് എന്തിനെന്നും പരിശോധിക്കുന്നുണ്ട്. റോയിയുടെ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത തേടാനുള്ള തയ്യാറെടുപ്പിലാണ് എസ്‌ഐടി. റോയിയുടെ കമ്പനികളുടെ ഓഡിറ്റ് രേഖകള്‍ വിശദമായി പരിശോധിക്കും. സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാന്‍ സ്വകാര്യ ഓഡിറ്റര്‍മാരെ നിയോഗിച്ചതായും അന്വേഷണസംഘം അറിയിച്ചു.




Next Story

RELATED STORIES

Share it