ക്രിപ്‌റ്റോ കറന്‍സിയുടെ പേരില്‍ ലക്ഷള്‍ തട്ടിയ ആള്‍ പിടിയില്‍
മൂവാറ്റുപുഴ തിരുമാറാടിയില്‍ നിന്നും ഇപ്പോള്‍ മുടവൂരില്‍ താമസിക്കുന്ന വിനോദ് (53) നെയാണ് പെരുമ്പാവൂര്‍ പോലിസ് പിടികൂടിയത്

കൊച്ചി: ക്രിപ്‌റ്റോ കറന്‍സിയില്‍ പണം നിക്ഷേപിച്ചാല്‍ മാസങ്ങള്‍ക്കുള്ളില്‍ നിക്ഷേപിച്ച തുകയുടെ മൂന്നിരട്ടി തുക തിരികെ കിട്ടും എന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. മൂവാറ്റുപുഴ തിരുമാറാടിയില്‍ നിന്നും ഇപ്പോള്‍ മുടവൂരില്‍ താമസിക്കുന്ന വിനോദ് (53) നെയാണ് പെരുമ്പാവൂര്‍ പോലിസ് പിടികൂടിയത്. അല്ലപ്ര , ഇരിങ്ങോള്‍ സ്വദേശികള്‍ ലക്ഷക്കണക്കിന് രൂപ ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുകയും പിന്നീട് തുക തിരികെ ലഭിച്ചിലെന്ന് ചൂണ്ടിക്കാട്ടി ഇവര്‍ പോലിസില്‍ പരാതി നല്‍കുകയുമായിരുന്നു.
യുകെ ആസ്ഥാനമായ ഡീല്‍ എഫ് എക്‌സ് കമ്പനിയുടെ ഇന്ത്യയിലെ ഫസ്റ്റ് പ്രമോട്ടര്‍ കം ചെയര്‍മാന്‍ ആണെന്ന് പരിചയപ്പെടുത്തി ആയിരുന്നു പണം നിക്ഷേപമായി സ്വീകരിച്ചിരുന്നത്. വിവിധ സ്ഥലങ്ങളില്‍ ബിസിനസ് മീറ്റ് നടത്തി നിരവധിപേരില്‍ നിന്നും പണം വാങ്ങിയിരുന്നതായി ഇയാള്‍ സമ്മതിച്ചതായി പോലിസ് പറഞ്ഞു. സമാനമായ രീതിയില്‍ പാലാ ഏറ്റുമാനൂര്‍ കോട്ടപ്പടി സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ടെന്നും പോലിസ് വ്യക്തമാക്കി.
ജില്ലാ പോലിസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തില്‍ എഎസ്പി അനുജ് പലിവാല്‍ , ഇന്‍സ്‌പെക്ടര്‍ ആര്‍ രഞ്ജിത്, എസ്‌ഐമാരായ റിന്‍സ് എം തോമസ്, ജോസി എം ജോണ്‍സന്‍, ഗ്രീഷ്മ ചന്ദ്രന്‍ എസ്‌സിപിഒമാരായ ഐ നാദിര്‍ഷ, പി എ അബ്ദുള്‍ മനാഫ്, വി എം ജമാല്‍ , ടി പി ശകുന്തള എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
RELATED STORIES
ബിജെപി അനുകൂല പ്രസ്താവന: ജോസഫ് പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി...
26 March 2023 2:43 PM GMTരാജ്യം ഇന്ന് വലിയൊരു ദുരന്തമുഖത്ത്; ജനാധിപത്യവാദികള്‍ ഒന്നിച്ച്...
26 March 2023 12:22 PM GMTനടി ആകാന്‍ക്ഷ ദുബെയെ യുപിയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി
26 March 2023 12:08 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: ജുഡീഷ്യല്‍ അന്വേഷണം നടത്തണം-കൃഷ്ണന്...
26 March 2023 12:02 PM GMTബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വീണ്ടും തീപ്പിടിത്തം; ഫയര്‍ഫോഴ്സ്...
26 March 2023 11:59 AM GMTസിഎച്ച് സെന്ററിലെ പരിപാടിയില്‍ പങ്കെടുത്തതിന് കണ്ണൂര്‍ കോര്പറേഷന്...
26 March 2023 11:06 AM GMT