അന്തര്‍സംസ്ഥാന വാഹന മോഷ്ടാക്കളില്‍ നിന്നും സ്ഥിരമായി മോഷണ വാഹനങ്ങള്‍ വാങ്ങുന്നയാള്‍ പോലിസ് പിടിയില്‍
തമിഴ്‌നാട് തിരുവണ്ണാമലെ തണ്ടാരം പട്ടു സ്വദേശി ദാമോദരന്‍(30) നെയാണ് മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്

കൊച്ചി: അന്തര്‍സംസ്ഥാന വാഹന മോഷ്ടാക്കളില്‍ നിന്നും സ്ഥിരമായി മോഷണ വാഹനങ്ങള്‍ വാങ്ങുന്നയാള്‍ പോലിസ് പിടിയില്‍.തമിഴ്‌നാട് തിരുവണ്ണാമലെ തണ്ടാരം പട്ടു സ്വദേശി ദാമോദരന്‍(30) നെയാണ് മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.
എറണാകുളം ഫോര്‍ട്ട് കൊച്ചി സ്വദേശിയും വാഹനമോഷണക്കേസില്‍ കഴിഞ്ഞ ദിവസം മട്ടാഞ്ചേരി പോലിസ് അറസ്റ്റു ചെയ്ത ഷിറാസ് എന്നയാളുടെ പക്കല്‍ നിന്നും സ്ഥിരമായി മോഷണ വാഹനങ്ങള്‍ വാങ്ങിയിരുന്നത് ഇയാളാണെന്ന് പോലിസ് പറഞ്ഞു.മട്ടാഞ്ചേരി അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ വി ജി രവീന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം തമിഴ്‌നാട് പോലിസിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്.
ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും മോഷ്ടിക്കപ്പെട്ട ഒരു ബൈക്കും മട്ടാഞ്ചേരിയില്‍ നിന്നും മോഷ്ടിക്കപ്പെട്ട രണ്ടും ബൈക്കുകളും പ്രതിയില്‍ നിന്നും കണ്ടെടുത്തതായും പോലിസ് പറഞ്ഞു.എസ് ഐ മാരായ കെ ആര്‍ രൂപേഷ്,എം പി മധുസൂദനന്‍,സീനിയര്‍ സിപിഒ മാരായ മേഘനാഥന്‍,എഡ്വീന്‍ റോസ്,കെ ടി അനീഷ്,സിപിഒ കെ എ അനീഷ് എന്നിവരും പ്രതിയെ പിടികൂടാന്‍ നേതൃത്വം നല്‍കി.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു.
RELATED STORIES
ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വന്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍...
21 March 2023 5:33 PM GMTഹിന്ദുത്വ കെട്ടിപ്പടുത്തത് നുണകളിലാണെന്ന് ട്വീറ്റ്; കന്നഡ നടന് ചേതന്‍ ...
21 March 2023 5:12 PM GMTമാസപ്പിറവി കണ്ടില്ല; ഗള്‍ഫ് രാജ്യങ്ങളില്‍ വ്രതാരംഭം വ്യാഴാഴ്ച,...
21 March 2023 3:48 PM GMTപോപുലര്‍ ഫ്രണ്ട് നിരോധനം: കേന്ദ്രതീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്‍
21 March 2023 1:48 PM GMTവാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ നേതാവ്...
21 March 2023 11:51 AM GMTകര്‍ണാടകയില്‍ മുതിര്‍ന്ന ബിജെപി നേതാവ് രാജിവച്ച് കോണ്‍ഗ്രസിലേക്ക്
21 March 2023 9:58 AM GMT