പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം ; പാചക വാതക ഏജന്‍സി ജീവനക്കാരന്‍ അറസ്റ്റില്‍
എറണാകുളം ചേരാനെല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന പാചക വാതക ഏജന്‍സിയില്‍ ജോലി ചെയ്യുന്ന നോര്‍ത്ത് പറവൂര്‍ കൈതാരം സ്വദേശി അജീന്ദ്രന്‍ നെയാണ് ചേരാനെല്ലൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പാചക വാതക ഏജന്‍സി ജീവനക്കാരന്‍ അറസ്റ്റില്‍. എറണാകുളം ചേരാനെല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന പാചക വാതക ഏജന്‍സിയില്‍ ജോലി ചെയ്യുന്ന നോര്‍ത്ത് പറവൂര്‍ കൈതാരം സ്വദേശി അജീന്ദ്രന്‍ നെയാണ് ചേരാനെല്ലൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്.
പാചക വാതക വിതരണ ഏജന്‍സിയുടെ സിലിണ്ടറുകള്‍ വിതരണം ചെയ്യുന്ന ജോലിക്കായി നിയോഗിച്ചിരുന്ന പ്രതി സിലിണ്ടര്‍ വാങ്ങിയ ബില്ലിന്റെ ബാക്കി പണം തിരികെ നല്‍കുവാനായി ഫ് ളാറ്റിലെത്തിയ സമയത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫ് ളാറ്റില്‍ 15 വയസുകാരി തന്നിച്ചുള്ള സമയം എത്തിയ പ്രതി ഫ് ളാറ്റിനകത്ത് കയറി പെണ്‍കുട്ടിയെ കടന്നുപിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ഭയന്നുപോയ പെണ്‍കുട്ടി ബഹളംവച്ചതോടെ മറ്റു ഫ് ളാറ്റിലുള്ളവരെത്തി പ്രതിയെ തടഞ്ഞുനിര്‍ത്തി പോലിസിന് കൈമാറുകയായിരുന്നു.
RELATED STORIES
ഖത്തറില്‍ കെട്ടിടം തകര്‍ന്ന് വീണ് മലയാളി ഗായകന് മരണപ്പെട്ടു
25 March 2023 7:03 AM GMTകര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ഥി പട്ടികയായി; ഖാര്‍ഗെയുടെ...
25 March 2023 5:11 AM GMTചിറക്കല്‍ വലിയ രാജ പൂയ്യം തിരുനാള്‍ സി കെ രവീന്ദ്ര വര്‍മ്മ അന്തരിച്ചു
24 March 2023 4:52 PM GMTരാഹുലിനെതിരേ ചുമത്തപ്പെട്ടത് ഏഴ് മാനനഷ്ടക്കേസുകള്‍; കൂടുതല്‍...
24 March 2023 4:40 PM GMTരാഹുലിനെതിരായ നടപടിയില്‍ രാജ്യവ്യാപക പ്രതിഷേധം; ട്രെയിന്‍ തടഞ്ഞു,...
24 March 2023 4:23 PM GMTരാഹുല്‍ ഗാന്ധിക്കെതിരെയുള്ള നടപടി: പലയിടത്തും യൂത്ത് കോണ്‍ഗ്രസ്...
24 March 2023 4:05 PM GMT