Kerala

ബൈക്ക് മോഷ്ടാവ് വാഹന പരിശോധനക്കിടെ അറസ്റ്റില്‍

കൂവപ്പടി സ്വദേശി അനന്തു (22) വിനെയാണ് പെരുമ്പാവൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്

ബൈക്ക് മോഷ്ടാവ് വാഹന പരിശോധനക്കിടെ അറസ്റ്റില്‍
X

കൊച്ചി:ബൈക്ക് മോഷ്ടാവ് വാഹന പരിശോധനക്കിടെ അറസ്റ്റില്‍. കൂവപ്പടി സ്വദേശി അനന്തു (22) വിനെയാണ് പെരുമ്പാവൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പെരുമ്പാവൂര്‍ റിലയന്‍സ് മാളിന് മുന്‍വശം പകല്‍ വാഹന പരിശോധന നടത്തി വരുന്നതിനിടെ വയറുകള്‍ മുറിച്ച നിലയിലും താക്കോല്‍ ഇല്ലാതെയും ബൈക്ക് ഓടിച്ചു വന്നയാളെ ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടിച്ചെടുത്ത ബൈക്കാണെന്ന് മനസ്സിലായത്.

തുടര്‍ന്നുള്ള അന്വേഷണത്തില്‍ ആലുവയിലെ ഡ്രൈവിംഗ് സ്‌കൂളിലെ ഇന്‍സ്ട്രക്ടുടെ ബൈക്ക് ഇയാള്‍ താമസിച്ചിരുന്ന ലോഡ്ജിന്റെ പോര്‍ച്ചില്‍ നിന്നും പ്രതി മോഷ്ടിച്ചെടുക്കുകയായിരുന്നെന്ന് തെളിഞ്ഞതായി പോലിസ് പറഞ്ഞു. പെരുമ്പാവൂര്‍, കുറുപ്പംപടി, കോതമംഗലം എന്നീ പോലിസ് സ്‌റ്റേഷനുകളിലെ മോഷണ കേസുകളിലെ പ്രതിയാണ് അനന്തുവെന്ന് പോലിസ് പറഞ്ഞു.

അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ ആര്‍ രഞ്ജിത്ത്, എസ്‌ഐ കെ എസ് ബിനോയ്, എസ്‌സിപിഒ മനോജ്, സിപിഒ ജെയ്‌ജോ ആന്റണി എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Next Story

RELATED STORIES

Share it