വീട്ടമ്മയെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണ്ണവും മൊബൈല്‍ ഫോണും കവര്‍ന്നയാള്‍ പിടിയില്‍
മുളന്തുരുത്തി പെരുമ്പിള്ളി സ്വദേശി രഞ്ജിത്ത് രാജന്‍ (37) നെയാണ് മുളന്തുരുത്തി പോലിസ് അറസ്റ്റ് ചെയ്തത്

കൊച്ചി: വീട്ടമ്മയെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണ്ണവും മൊബൈല്‍ ഫോണും കവര്‍ന്നയാള്‍ പിടിയില്‍. മുളന്തുരുത്തി പെരുമ്പിള്ളി സ്വദേശി രഞ്ജിത്ത് രാജന്‍ (37) നെയാണ് മുളന്തുരുത്തി പോലിസ് അറസ്റ്റ് ചെയ്തത്.
താല്‍കാലിക ജീവനക്കാരിയായിരുന്ന വീട്ടമ്മയെ ജോലി സ്ഥിരപ്പെടുത്തിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് മാനഹാനിപ്പെടുത്തി ബലമായി ഫോട്ടോകള്‍ എടുക്കുകയും അത് മറ്റുള്ളവരെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ നാലു വര്‍ഷത്തോളമായി ഇയാള്‍ പണം വാങ്ങുകയുമായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ഇതിന്റെ പേരില്‍ ഇയാള്‍ വീട്ടമ്മയുടെ സ്വര്‍ണ്ണവും മൊബൈല്‍ ഫോണും കൈക്കലാക്കി. തുടര്‍ന്ന് വീട്ടമ്മ മുളന്തുരുത്തി പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
സബ് ഇന്‍സ്‌പെക്ടര്‍ മാരായ എസ് എന്‍ സുമതി, ടി കെ കൃഷ്ണകുമാര്‍, എ എസ് ഐ കെ എം സന്തോഷ്‌കുമാര്‍, എസ് സി പി ഒ മാരായ അനില്‍കുമാര്‍, മിഥുന്‍ തമ്പി എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉള്ളത്
RELATED STORIES
ഡല്ഹിയിലും പരിസര പ്രദേശങ്ങളിലും വന് ഭൂചലനം; റിക്ടര് സ്കെയിലില്...
21 March 2023 5:33 PM GMTഹിന്ദുത്വ കെട്ടിപ്പടുത്തത് നുണകളിലാണെന്ന് ട്വീറ്റ്; കന്നഡ നടന് ചേതന് ...
21 March 2023 5:12 PM GMTമാസപ്പിറവി കണ്ടില്ല; ഗള്ഫ് രാജ്യങ്ങളില് വ്രതാരംഭം വ്യാഴാഴ്ച,...
21 March 2023 3:48 PM GMTപോപുലര് ഫ്രണ്ട് നിരോധനം: കേന്ദ്രതീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്
21 March 2023 1:48 PM GMTവാഹനാപകടത്തില് പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ നേതാവ്...
21 March 2023 11:51 AM GMTകര്ണാടകയില് മുതിര്ന്ന ബിജെപി നേതാവ് രാജിവച്ച് കോണ്ഗ്രസിലേക്ക്
21 March 2023 9:58 AM GMT