ഡെന്മാര്‍ക്ക് കമ്പനിയുടെ പ്രോജക്ട് ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പ് ; പ്രതി പിടിയില്‍
കൊല്ലം കുന്നിക്കോട്‌സ്വദേശി അജി തോമസ് (45)നെയാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്

കൊച്ചി: ഡെന്മാര്‍ക്ക് കമ്പനിയുടെ പ്രൊജക്റ്റ് ഓഫീസര്‍ ആണെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍.കൊല്ലം കുന്നിക്കോട്‌സ്വദേശി അജി തോമസ് (45)നെയാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
ഡെന്മാര്‍ക്ക് കമ്പനിക്ക് വേണ്ടി പ്രൊജക്റ്റ് വര്‍ക്ക് ഓണ്‍ലൈനില്‍ ചെയ്യണമെന്നും പ്രതിമാസം പരാതിക്കാരനും ഭാര്യക്കും 25000 രൂപ വീതം നല്‍കാമെന്ന് പറഞ്ഞ് പ്രതി വിശ്വസിപ്പിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. പ്രൊജക്റ്റ് ലാപ്‌ടോപ്പിലും ഐഫോണിലും ആയിട്ടാണ് ചെയ്യേണ്ടതെന്നും അതിലേക്ക് ലാപ്‌ടോപ്പും ഫോണും മേടിക്കണമെന്ന് അറിയിച്ചു. ഇത് വിശ്വസിച്ച പരാതിക്കാരന്‍ ലാപ്‌ടോപ്പും ഫോണും മേടിച്ചു. പിന്നീട് പ്രതി ഇവരെ സമീപിച്ച് ലാപ്‌ടോപ്പും ഫോണും മേടിക്കുകയും ഇതില്‍ കമ്പനിയുടെ ആപ്ലിക്കേഷന്‍സ് ഇന്‍സ്റ്റാള്‍ ചെയ്ത് അടുത്തദിവസം കൊണ്ടുവന്ന ഏല്‍പ്പിക്കാം എന്നും പറഞ്ഞു.
പിന്നീട് പരാതിക്കാര്‍ ഫോണില്‍ വിളിച്ചപ്പോള്‍ പ്രതിയെ കിട്ടാതായി. ഇതിനിടയില്‍ തന്റെ ലാപ്‌ടോപ്പും ഫോണും വില്‍പ്പന നടന്നതായി മനസ്സിലാക്കിയതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.തുടര്‍ന്ന് കേസെടുത്ത് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ഈ രീതിയില്‍ പലരെയും പറ്റിച്ചതായി വ്യക്തമായി. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പ്രതി ബംഗളുരുവില്‍ ആണെന്ന് മനസ്സിലാക്കുകയും അന്വേഷണസംഘം ബംഗളുരുവിലേക്ക് പുറപ്പെടുകയും ചെയ്തു.
അവിടെ നടത്തിയ അന്വേഷണത്തില്‍ പ്രതി പല റൂമുകളില്‍ മാറി മാറി താമസിക്കുകയാണെന്ന് വ്യക്തമായി തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ ബംഗളുരു കെമ്പഗൗഡ ബസ്സ്റ്റാന്‍ഡില്‍ നിന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷന്‍ പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്‌പെക്ടര്‍ അഖില്‍ കെ പി, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഷാജി, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍മാരായ അനീഷ് ഇഗ്‌നേഷ്യസ് വിനോദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു
RELATED STORIES
ബോംബ് ഭീഷണി; ബെംഗളൂരുവിലെ 15 സ്കൂളുകള് ഒഴിപ്പിച്ചു
1 Dec 2023 5:58 AM GMTമണിപ്പൂരില് വന് ബാങ്ക് കവര്ച്ച; പഞ്ചാബ് നാഷണല് ബാങ്കില് നിന്നും...
1 Dec 2023 5:38 AM GMTകണ്ണൂര് വിസിയായി പ്രഫ. ഡോ. എസ് ബിജോയ് നന്ദന് ഇന്ന് ചുമതലയേല്ക്കും
1 Dec 2023 2:50 AM GMTതെലങ്കാനയില് പോളിങ് 36% കടന്നു; കോണ്ഗ്രസ് അധ്യക്ഷന്റെ സഹോദരനെ...
30 Nov 2023 9:28 AM GMT10 മിനിറ്റ് ബാങ്കുവിളി ശബ്ദമലിനീകരണം ആണെങ്കില് ക്ഷേത്രങ്ങളിലെ...
29 Nov 2023 11:17 AM GMTകേരളത്തിന്റെ ബില്ലുകള് വൈകിപ്പിച്ചെന്ന ഹരജി; ഗവര്ണര്ക്ക്...
29 Nov 2023 7:35 AM GMT