Kerala

ഫോര്‍ട്ട് കൊച്ചിയില്‍ മാരകമയക്കുമരുന്നുമായി രണ്ടു യുവാക്കള്‍ പോലിസ് പിടിയില്‍

മട്ടാഞ്ചേരി സ്വദേശികളായ മുഹമ്മദ് ഇര്‍ഫാന്‍(19),ഷാഹുല്‍ ഹമീദ്(20) എന്നിവരെയാണ് മട്ടാഞ്ചേരി അസിസ്്റ്റന്റ് കമ്മീഷണര്‍ വി ജി രവീന്ദ്രനാഥ്, ഫോര്‍ട്ട് കൊച്ചി പ്രിന്‍സിപ്പിള്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ എം സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ എസ് ഐ അജയകുമാര്‍,എസ് സി പി ഒ കെ അരുണ്‍,സിപിഒ ജോബിന്‍, എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്

ഫോര്‍ട്ട് കൊച്ചിയില്‍ മാരകമയക്കുമരുന്നുമായി രണ്ടു യുവാക്കള്‍ പോലിസ് പിടിയില്‍
X

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ മാരകമയക്കുമരുന്നുമായി രണ്ടു യുവാക്കള്‍ പോലിസ് പിടിയില്‍.മട്ടാഞ്ചേരി സ്വദേശികളായ മുഹമ്മദ് ഇര്‍ഫാന്‍(19),ഷാഹുല്‍ ഹമീദ്(20) എന്നിവരെയാണ് മട്ടാഞ്ചേരി അസിസ്്റ്റന്റ് കമ്മീഷണര്‍ വി ജി രവീന്ദ്രനാഥ്, ഫോര്‍ട്ട് കൊച്ചി പ്രിന്‍സിപ്പിള്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ എം സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ എസ് ഐ അജയകുമാര്‍,എസ് സി പി ഒ കെ അരുണ്‍,സിപിഒ ജോബിന്‍, എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്.

വാഹന പരിശോധനയിലാണ് ഇരുവരും പിടിയിലായത്.ഇവരിവരില്‍ നിന്നും 95 ഗ്രാമോളം ആംഫറ്റമിന്‍ ഇനത്തില്‍പ്പെട്ട മാരക മയക്കുമരുന്ന് കണ്ടെത്തിയെന്നും പോലിസ് പറഞ്ഞു.കൊച്ചി കേന്ദ്രീകരിച്ച് ചില്ലറ വില്‍പ്പന നടത്തുന്നതിനായി ബംഗളുരുവില്‍ നിന്നാണ് ഇവര്‍ മയക്കുമരുന്ന് എത്തിച്ചതെന്ന് പോലിസ് പറഞ്ഞു. മുഹമ്മദ് ഇര്‍ഫാന്‍ ബംഗളുരുവിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്.

Next Story

RELATED STORIES

Share it